ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം മാപ്പുപറയണമെന്ന് സേവ് ചർച്ച് ഫോറം

 കോട്ടയം:  അന്ത്യ അത്താഴ ചിത്രം വികലമാക്കിയ ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം മാപ്പുപറയണമെന്ന് സേവ് ചർച്ച് ഫോറം.


ക്രൈസ്തവ വിശ്വാസത്തിൻറെ അടിസ്ഥാന ശിലയായ സംഭവത്തെ ചിത്രീകരിക്കുന്ന പവിത്രമായ ആ പെയിന്റിങ്ങിന് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം അങ്ങേയറ്റം അപമാനിച്ചിട്ടും സഭാ നേതൃത്വം ഇതിനെതിരെ പ്രതികരിക്കാത്തത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും സേവ് ചർച്ച് ഫോറം പറഞ്ഞു
.

ഇക്കഴിഞ്ഞ ദിവസത്തെ ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിലാണ് കേരളത്തിലെ കോൺഗ്രസിന്റെ നെറികെട്ട കസേരകളിയെ സൂചിപ്പിച്ചുകൊണ്ട് വി ഡി സതീശനെ യേശുവിൻറെ സ്ഥാനത്തും ബാക്കി സ്ഥാനമോഹികളെ ശിഷ്യന്മാരുടെ സ്ഥാനത്തും ചിത്രീകരിച്ചുകൊണ്ടുള്ള ഫോട്ടോ അതു സംബന്ധിച്ചുള്ള ലേഖനത്തോടൊപ്പം ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്. ഈ കസേരകളിക്കും കുതികാൽവെട്ടിനും യേശുവിനെയും ശിഷ്യന്മാരെയും ഉപമിച്ചത് എത്ര നിന്ദ്യമായി പോയി എന്ന് ഇതേവരെ സഭാ നേതൃത്വത്തിന് മനസ്സിലായിട്ടില്ല എന്നാണോ ഉദ്ദേശിക്കുന്നത് എന്ന് സേവ് ചർച്ച് ഫോറം വക്താവ് ബോബി ജോസഫ് ചോദിച്ചു. കെ സി വൈ എം ലാറ്റിൻ സ്റ്റേറ്റ് കമ്മിറ്റിയും കാസയും മാത്രമാണ് ഇതിന് അപലപിച്ചു കണ്ടത്. ബിജെപി ക്കും എൽഡിഎഫിനും എതിരെ ഉറഞ്ഞുതുള്ളുന്ന പുരോഹിത വൃന്ദം എന്തുകൊണ്ടാണ് ഇപ്പോൾ നിശബ്ദരായിരിക്കുന്നത്? ഇതിൽ പ്രതികരിക്കാനും വി ഡി സതീശന്റെ അനുവാദത്തിനായി കാത്തിരിക്കുകയാണോ? സഭയുടെ സാമുദായിക രാഷ്ട്രീയ ശബ്ദം എന്ന് ചില മെത്രാൻമാർ വിശേഷിപ്പിക്കുന്ന എകെസിസിയുടെ തൊണ്ടയിൽ നിന്നും സ്വരം വരാത്തത് എന്താണ്?

ടൈംസ് ഓഫ് ഇന്ത്യയുടെ നിന്ദ്യമായ നടപടിയെയും ഇതിനെതിരെ പ്രതികരിക്കാത്ത കേരളത്തിലെ ക്രൈസ്തവസഭാ നേതൃത്വത്തെയും ഒരുപോലെ അപലപിക്കുന്നുവെന്ന് സേവ് ചർച്ച് ഫോറം അറിയിച്ചു

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി