കർദിനാൾമാരുടെ അസാധാരണ കൺസിസ്റ്ററിക്ക് വത്തിക്കാനിൽ തുടക്കമായി

 


പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപ്പാപ്പ വിളിച്ചുകൂട്ടിയ അസാധാരണ കൺസിസ്റ്ററിക്ക് (Extraordinary Consistory) വത്തിക്കാനിൽ തുടക്കമായി. പോൾ ആറാമൻ ശാലയിലെ കൺസിസ്റ്ററി ഹാളിൽ ജൂൺ 26 വെള്ളിയാഴ്ച രാവിലെയാണ് സുപ്രധാനമായ ഈ സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ കർദ്ദിനാൾ സംഘത്തെ അഭിസംബോധന ചെയ്തുകൊണ്ട് മാർപ്പാപ്പ സംസാരിച്ചു. ഈ ഒത്തുചേരലിന്റെ പ്രധാന ലക്ഷ്യങ്ങൾ അദ്ദേഹം തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി:

പരസ്പര സംവാദവും ഐക്യവും: സഭയ്ക്കുള്ളിലെ പരസ്പര സംവാദങ്ങൾ ശക്തിപ്പെടുത്തുന്നതിനും, സഭയുടെ മിഷനറി നിയോഗത്തിൽ ഏവരും ഐക്യത്തോടെ ഒന്നിച്ച് മുന്നോട്ട് പോകുന്നതിനുമാണ് താൻ ഈ സമ്മേളനത്തിലൂടെ ആഹ്വാനം ചെയ്യുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു.

തുറന്ന മനോഭാവം: കൺസിസ്റ്ററിയിൽ തികച്ചും സ്വതന്ത്രമായും, തുറന്ന മനോഭാവത്തോടെയും, സത്യസന്ധതയോടെയും ആശയങ്ങൾ കൈമാറേണ്ടതിന്റെ  ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.


സിനഡാത്മകത: സഭയുടെ സമകാലിക വെല്ലുവിളികളെ നേരിടാൻ കർദ്ദിനാൾ സംഘം കൂടുതൽ സിനഡാത്മക ശൈലി കൈവരിക്കണമെന്നും, സഭയുടെ ആഗോള നിയോഗത്തോട് ചേർന്നുനിന്ന് സഹകരിച്ചു പ്രവർത്തിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

കേരളത്തിൽനിനിന്നും കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് കൂവക്കാട്,  ബസേലിയോസ് മാർ ക്ളീമീസ് എന്നിവർ ഈ   അസാധാരണ കൺസിസ്റ്ററിയിൽ പങ്കെടുക്കുന്നുണ്ട്.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി