മികച്ച സ്വാശ്രയ സംഘത്തിനുള്ള അവാർഡ് വെള്ളികുളം സ്വാശ്രയ സംഘത്തിന്

 


തീക്കോയി സോണിലെ മികച്ച സ്വാശ്രയ സംഘത്തിനുള്ള അവാർഡ് വെള്ളികുളം സ്വാശ്രയ സംഘം കരസ്ഥമാക്കി.

വെള്ളികുളം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി തീക്കോയി സോണിലെ 2025 -2026 പ്രവർത്തന വർഷത്തിലെ മികച്ച സ്വാശ്രയ സംഘത്തിനുള്ള അവാർഡ് വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്വാശ്രയ സംഘം കരസ്ഥമാക്കി.തീക്കോയിസെൻ്റ് മേരീസ് ഫൊറോന പാരിഷ് ഹാളിൽ വച്ച് നടന്ന വാർഷിക സമ്മേളനത്തിൽ വെള്ളികുളം സ്വാശ്രയ സംഘാംഗങ്ങൾ വികാരി ഫാ.സ്‌കറിയ വേകത്താനത്തിന്റെ നേതൃത്വത്തിൽ പാലാ സോഷ്യൽ വെൽഫെയർ ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പള്ളിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.


തീക്കോയി സോൺ ഡയറക്ടർ  ഫാ.ജേക്കബ് കരിനാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.ഇക്കഴിഞ്ഞ പ്രവർത്തന വർഷത്തിൽ വെള്ളികുളം സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ മാസ സമ്മേളനങ്ങൾ, സോൺ പങ്കാളിത്തം, സെമിനാർ, പഠന യാത്രകൾ, ദിനാചരണങ്ങൾ, ലഘു നിക്ഷേപ പദ്ധതികൾ, സംരഭകത്വ പരിശീലന പരിപാടികൾ, സ്വയം തൊഴിൽ പദ്ധതികൾ,പലഹാരം നിർമ്മാണ യൂണിറ്റ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ അംഗീകാരം ആയിട്ടാണ് അവാർഡ് ലഭിച്ചത്.വാർഷിക സമ്മേളനത്തിൽ വിവിധ ഗ്രൂപ്പുകൾ കലാപരിപാടികൾ അവതരിപ്പിച്ചു മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി.

റവ.ഫാ. ജോർജ് വെട്ടുകല്ലേൽ , ജെയ്സി മാത്യു മൂലേച്ചാലിൽ, ജോമി കുറ്റിയാനിക്കൽ, ആനിയമ്മ മാത്യു അമ്പാട്ട്, ജെയിംസ് പെരിയപ്പുറം, മേഴ്സി ബെന്നി, സിന്ധു രാജു,ജെസ്സി ഷാജി ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി