വെള്ളികുളം ഇടവകയിൽ പിതൃദിനം ആചരിച്ചു.

 


വെള്ളികുളം ഇടവകയിലെ പിതൃ വേദിയുടെയും ഭക്തസംഘടനകളുടെയുംആഭിമുഖ്യത്തിൽ പിതൃദിനം ആചരിച്ചു.

വെള്ളികുളം:ലോക പിതൃദിനത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ പിതൃവേദിയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ ആചരിച്ചു .ഷാജി ചൂണ്ടിയാനിപ്പുറത്ത് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി.ഇടവകയിൽ ഏറ്റവും പ്രായം കൂടിയ പിതാക്കന്മാരിൽ ഒരാളായ ഇരുവേലിക്കുന്നേൽ ആന്റണിയെ പൊന്നാട അണിയിച്ചു ആദരിച്ചു.


അച്ഛന്മാരുടെ സ്നേഹത്തെയും ത്യാഗങ്ങളെയും ആദരിക്കുന്നതിൽ വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.കുട്ടികളുടെ വളർച്ചയിലും കുടുംബത്തിൻ്റെ സുരക്ഷിതത്വത്തിലും ഒരു അച്ഛൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് വികാരിയച്ചൻ ഓർമ്മപ്പെടുത്തി.നമ്മുടെ ജീവിതത്തിൽ പിതാക്കന്മാർ നൽകുന്ന പിന്തുണയും അവർ കുടുംബത്തിനായി ചെയ്യുന്ന നിസ്വാർത്ഥമായ പ്രയത്നങ്ങളെയും ഓർമ്മിക്കാനും നന്ദി അറിയിക്കുവാനുമാണ് പിതൃദിനാചരണം സംഘടിപ്പിച്ചത്.

ജോജോ തുണ്ടത്തിൽ,ജിബി തോട്ടപ്പള്ളിൽ, ബിജു പുന്നത്താനത്ത്, സാജൻ ആനക്കുഴിയിൽ, ബേബി പുത്തൻപുരക്കൽ, വർക്കിച്ചൻ മാന്നാത്ത് ,കുട്ടിച്ചൻ തേനംമാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി