സ്റ്റാറ്റൻ ഐലൻഡിൽ ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ഉജ്ജ്വല സ്വീകരണം

 


സ്റ്റാറ്റൻ ഐലൻഡിൽ ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ഉജ്ജ്വല സ്വീകരണം;ആദ്യ മലങ്കര ദൈവാലയത്തിൻറെ പുനർനിർമാണ ശിലാസ്ഥാപന ശുശ്രൂഷയും നിർവഹിച്ചു.

ന്യൂയോർക്ക് : അമേരിക്കൻ സന്ദർശനത്തിൻ്റെ ഭാഗമായി ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് മോർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് ദൈവാലയം സന്ദർശിച്ച മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ‌് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഭക്തിനിർഭരമായ സ്വീകരണം നൽകി. ശ്രേഷ്ഠ ബാവ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കുകയും പുനർനിർമാണം നടക്കുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപന ശുശ്രൂഷ നിർവഹിക്കുകയും ചെയ്തു.

വിശുദ്ധ കുർബാന മധ്യേ വിശ്വാസികളെ അഭിസംബോധന ചെയ്ത് നടത്തിയ സന്ദേശത്തിൽ, ക്രിസ്തു കാട്ടിത്തന്ന ജീവിതമാർഗത്തിലൂടെ മുന്നേറുകയും എളിമയും ശുശ്രൂഷയും ജീവിതത്തിന്റെ മാർഗദർശകമാക്കുകയും ചെയ്യുമ്പോഴാണ് യഥാർഥ ക്രൈസ്ത‌വ സാക്ഷികളാകാൻ കഴിയുകയെന്ന് ബാവ ഉദ്ബോധിപ്പിച്ചു.

സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഇടവകയ്ക്ക് ആശംസകൾ നേർന്ന ബാവ, അരനൂറ്റാണ്ട് മുൻപ് ജീവിതം കെട്ടിപ്പടുക്കുവാൻ അമേരിക്കൻ ഐക്യനാടുകളിൽ എത്തിയ സഭാമക്കളുടെ വിശ്വാസതീക്ഷ്ണതയും അടിയുറച്ച ദൈവവിശ്വാസവും പരിശുദ്ധ സഭയോടുള്ള ഭക്തിയുമാണ് ഈ ഇടവകയുടെ ആരംഭത്തിന് വഴിയൊരുക്കിയതെന്ന് അനുസ്മരിച്ചു. ഇടവകയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന എല്ലാവരെയും ബാവ അനുമോദിക്കുകയും ചെയ്‌തു.

മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്താ, ഫാ. വർഗീസ് പോൾ, ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല, ഫാ. അജീഷ് മാത്യു, ഡീക്കൻ ആർവിൻ ആക്കാട്ടുപത്തിൽ, ഡീക്കൻ ജോയൽ ഫിലിപ്പ് എന്നിവർ വിശുദ്ധ ശുശ്രൂഷകളിൽ സഹകാർമികരായി. ഷെവ. ഈപ്പൻ മാളിയേക്കൽ, മുൻ ഭദ്രാസന കൗൺസിൽ അംഗങ്ങളായ പി. ഒ. ജോർജ്, ജിൻസ് മാത്യു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇടവക വികാരി ഫാ. രാജൻ പീറ്റർ, സഹവികാരി ഫാ. ആകാശ് പോൾ, വൈസ് പ്രസിഡന്റ് ചാക്കോ പൗലോസ്, സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറർ ബെന്നി ചാക്കോ, ജോയിന്റ് സെക്രട്ടറി സാജൻ ജോർജ്, ജോയിന്റ് ട്രഷറർ അഡ്വ. പോൾ പീറ്റർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതാസമാജം സെക്രട്ടറി സോഫി മാത്യു, വനിതാസമാജം ട്രഷറർ മിനിമോൾ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങുകൾ ക്രമീകരിച്ചത്.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി