AD 63 ൽ വിശുദ്ധ മാർത്തോമ്മ ശ്ലീഹാ സ്ഥാപിച്ച പള്ളി അരചൻ പള്ളി....... (അരപ്പള്ളി)

  

 


മലങ്കര ഓർത്തഡോക്സ് സഭയുടെ  സുപ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന തിരുവതാംകോട്ട് അരപ്പള്ളി.

ഭാരതത്തിൻ്റെ അപ്പോസ്തോലനായ വിശുദ്ധ മാർത്തോമ ശ്ലീഹ;രാജാവിന്റെയും നാട്ടുപ്രമാണിമാരുടെയും മതപണ്ഡിതമാരുടെയും സഹയാത്താൽ സ്ഥാപിച്ച പള്ളിയായതു  കൊണ്ട്  ഈ പള്ളിയെ  "അരചൻ പള്ളി" എന്ന് വിളിച്ചിരുന്നു ഇത്  ഇപ്പോൾ ലോപിച്ച് അരപള്ളി എന്ന് അറിയപെടുന്നു.


ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണെന്നും, ഇതുവരെ പുനർനിർമ്മിച്ചിട്ടില്ലാത്ത ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണെന്നും പറയപ്പെടുന്നു. സംസ്കാരികതയും കരകശല വൈദഗ്ദ്ധ്യം, ചുവർ ചിത്രങ്ങൾ തുടങ്ങിയവയാൽ സമൃദ്ധ്യമായിരുന്ന തിരുവിതാംകോട്ടിൽ പുർണമായി കരിങ്കല്ലിൽ തീർത്ത ഈ ദേവാലയം വാസ്തു ശില്പചാരുതയോടെ നിർമ്മിച്ചവയാണ്....


പുരതാനത്വം തെളിഞ്ഞു നിൽക്കുന്ന കല്ലുകളും, കൽതുണുകളും, കല്ലിൽ നിർമിച്ച മാമോദിസ തൊട്ടിയും, കുരിശും, കൽതൊട്ടികളും, കട്ടിളകളും ഈ ദേവാലയത്തെ ലോകത്തിലെ തന്നെ വ്യത്യസ്തമായ പൈത്യക കേന്ദ്രമാക്കി മാക്കി മാറ്റുന്നു..... പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച മൂന്ന് പ്രധാന ഭാഗങ്ങളും ഇരുപതാം നൂറ്റാണ്ടിലെ പ്രവേശന ഹാളും പള്ളിക്ക് ഉണ്ട്. പ്രാദേശികമായി കരിങ്കല്ലിൽ നിന്നാണ് ഇതിന്റെ ചുവരുകൾ നിർമ്മിച്ചിരിക്കുന്നത്.    മലങ്കര മെത്രാപ്പോലീത്തയായിരുന്ന പരി. ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ വലിയ ബാവാ 2007 ഡിസംബർ 16 ന് പള്ളിയെ ഒരു അന്താരാഷ്ട്ര സെന്റ് തോമസ് തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി