അമല ആശുപത്രി സമരം: ആശുപത്രിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ്

 അമല ആശുപത്രി സമരം: ഹൈക്കോടതി ഇടപെടൽ; ആശുപത്രിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ്

തൃശൂർ: അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ആശുപത്രിക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

ആശുപത്രി സമർപ്പിച്ച ഹർജിയിലാണ് നടപടി. പേരാമംഗലം എസ്.എച്ച്.ഒയ്ക്ക് സംരക്ഷണം ഉറപ്പാക്കാൻ കോടതി നിർദേശം നൽകി. സംസ്ഥാന സർക്കാരിനും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും (UNA) കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

അടിസ്ഥാന ശമ്പളം വർധിപ്പിക്കാമെന്ന ലേബർ ഓഫീസറുടെ നിർദേശം ലഭിച്ചിട്ടും മാനേജ്മെന്റ് സമവായത്തിൽ നിന്ന് പിന്മാറിയെന്നാണ് UNAയുടെ ആരോപണം. ഇതേ തുടർന്നാണ് സമരം ആശുപത്രിയുടെ പ്രധാന കവാടത്തിലേക്ക് മാറ്റിയത്. സമരത്തിൽ പങ്കെടുത്ത നഴ്‌സുമാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടും തർക്കം നിലനിൽക്കുന്നുണ്ട്.

എന്നാൽ ചില പ്രത്യേക വിഭാഗത്തിന്റെ ആശുപത്രികളിൽ മാത്രം യുഎൻഎ സമരത്തിന് ഇറങ്ങുന്നത് സംശയമുളവാക്കിയിട്ടുണ്ട്. തൃശ്ശൂർ അമലയും ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റലുമൊഴിച്ച് ബാക്കി കേരളത്തിലെ എല്ലാ ഹോസ്പിറ്റലുകളും യുഎൻഎ ആവശ്യപ്പെടുന്ന തുക നൽകുന്നുണ്ടെന്ന് ഇതേവരെ അവർക്ക് പറയാൻ സാധിച്ചിട്ടില്ല. ജാസ്മിൻ ഷായുടെ പല പ്രവർത്തികളും സംശയമുള്ളതാണ് എന്നും ആരോപണം ഉയർന്നിട്ടുണ്ട്

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി