അള്ളാഹു അയച്ചതെന്ന പേരിൽ സ്ത്രീകളെ കുത്തി വീഴ്ത്തിയ 31 കാരൻ അറസ്റ്റിൽ


പാരീസ്: വടക്കന്‍ പാരീസിലെ പോര്‍ട്ട് ഡി ക്ലിഷിയില്‍ രാവിലെ ജനങ്ങള്‍ക്കിടയിലേക്ക് ഇരച്ചുകയറി മൂന്ന് സ്ത്രീകളെ കുത്തിപ്പരിക്കേല്‍പ്പിച്ച 31-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരില്‍ ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീകളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ട് മൂര്‍ച്ചയേറിയ കത്തികളുമായി വഴിയാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത അക്രമിയെ കണ്ടുനിന്നവരും കടയുടമകളും ചേര്‍ന്ന് സാഹസികമായാണ് നേരിട്ടത്. സ്ത്രീയെ കുത്തുന്നത് കണ്ട ഒരു വ്യാപാരി ചൂല്‍ കൊണ്ടും, വഴിപോക്കനായ മറ്റൊരു യുവാവ് ട്രാവല്‍ ബാഗ് കൊണ്ടും അക്രമിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. സമീപത്തെ ഹോട്ടല്‍ ജീവനക്കാരന്‍ കസേര ഉപയോഗിച്ച് ഇയാളെ നിലത്തു തളച്ചിട്ടു. തുടര്‍ന്ന് ഡ്യൂട്ടിയിലില്ലാതിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇയാളെ പൂര്‍ണ്ണമായി കീഴ്പ്പെടുത്തി പോലീസിന് കൈമാറി

സ്ത്രീകളെ കൊല്ലാന്‍ അള്ളാഹു എന്നെ അയച്ചതാണ് എന്നാണ് അയാള്‍ പറഞ്ഞത് എന്നും അയാള്‍ 'പരസ്പരബന്ധമില്ലാത്ത പ്രസ്താവനകള്‍' നടത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി