തനിക്ക് ഏറ്റവും ഇഷ്ടം തോമാശ്ലീഹായെ ആണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍.
യേശുവിന്റെ ശിഷ്യന്മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടം തോമാശ്ലീഹായെ ആണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍.വിശ്വസിക്കുന്ന കാര്യത്തിനുവേണ്ടി ഉറച്ചു നിന്ന് അത് ലോകമെങ്ങും എത്തിക്കുന്നതിനാണ് തോമാശ്ലീഹ ജീവിതം മാറ്റി വച്ചതെന്നും ദുര്‍ഘട ഘട്ടങ്ങളിലൂടെ ഇതിനായി തോമശ്ലീഹ സഞ്ചരിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ലൂര്‍ദ് ഫൊറോന എപിജെഎം ഹാളില്‍ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദുക്റാന സ്നേഹസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, അനൂപ് ജേക്കബ്, റോജി എം. ജോണ്‍, കെ. മുരളീധരന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, ജോണ്‍ ബ്രിട്ടാസ് എംപി, കെസിബിസി പ്രസിഡന്റ് ആര്‍ച്ചു ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ്പുമാരായ മാര്‍ ജോസ് പുളിക്കന്‍, ഡോ. ആന്റണി മാര്‍ സില്‍വാനോസ്, ഡോ. യൂഹാനോന്‍ മാര്‍ അലക്സിയോസ്, മാര്‍ത്തോമാ സഭാ തിരുവനന്തപുരം-കൊല്ലം ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പ, മോണ്‍. വര്‍ക്കി ആറ്റുപുറത്ത് കോര്‍എപ്പിസ്‌കോപ്പ, ലൂഥറന്‍ സഭ ബിഷപ് റോബിന്‍സണ്‍ ഡേവിഡ്, ബിലീവേഴ്സ് ചര്‍ച്ച് ബിഷപ് റവ. മാത്യൂസ് മാര്‍ സില്‍വാനോസ്, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.


Comments
Post a Comment