കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായിൽ ശനിയാഴ്ചകളിൽസായാഹ്ന യാമ നമസ്കാരം നടക്കും
കടുത്തുരുത്തി :കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായിൽ ശനിയാഴ്ചകളിൽ (സാബത്ത്/ ശബ്സാ ദിവസം ) വൈകുന്നേരം 6 .30ന് നടക്കുന്ന കർത്താവിൻ്റെ ദിവസത്തിൻ്റെ ( ഞായർ/ ആഴ്ചയുടെ ആദ്യദിനം) സായാഹ്ന യാമ നമസ്കാരം നടക്കും.സങ്കീർത്തനാലാപനം, വേദപുസ്തകങ്ങളുടെ ഉപയോഗം, സുറിയാനി പാരമ്പര്യത്തിലുള്ള പ്രാർത്ഥനകൾ , തോറാ പഠനം , സമുദായ യോഗം എന്നിങ്ങനെ വൈകുന്നേരം 6.30 മുതൽ 8 മണിവരെ ആണ് പ്രോഗ്രാം. സഭാ വ്യത്യാസമോ ഇടവകകളുടെ പരിധികളോ ഇല്ലാതെ ഏവർക്കും നസ്രാണി കൂട്ടായ്മയിൽ സംബന്ധിക്കാവുന്നതാണ്.
ഈശോയും ശിഷ്യന്മാരും പതിവുപോലെ അനുദിനം സിനഗോഗുകളിൽ കൂട്ടായ്മയിൽ പ്രാർത്ഥിക്കുമായിരുന്നു . ഈ യഹൂദ /വേദപുസ്തക/ ആദിമ സഭയുടെ പാരമ്പര്യം മാർത്തോമാ നസ്രാണികളുടെ ഇടയിൽ 1700 കൾ (പതിനെട്ടാം നൂറ്റാണ്ട് ) വരെ സജീവമായിരുന്നു. ഇത്തരം ക്രമങ്ങൾ ഉൾപ്പെടുന്ന ആത്മീയത മാറി പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ മറ്റു വിദേശ സംസ്കാരങ്ങളിലെ വിവിധ ക്രമങ്ങൾ കടന്നുവന്നതോടെ നസ്രാണിത്തം ക്ഷയിച്ചു പോകാനും സമുദായത്തിന്റെ കെട്ടുറപ്പിന് ക്രമേണ ശിഥിലീകരണം സംഭവിക്കാനും ഇടയായി . കത്തോലിക്കാ സഭയുടെ ഔദ്യോഗിക ആഹ്വാനം അനുസരിച്ച് സഭകൾ തങ്ങളുടെ സ്വത്വം ( തനിമ / identity) വീണ്ടെടുത്ത് സഭയുടെ കാതോലികത സംരക്ഷിക്കണം.

Comments
Post a Comment