കത്തോലിക്ക വിശ്വാസത്തിൽ ഏറെ ആകൃഷ്ടരാകുന്നു എന്ന് അമേരിക്കൻ സർവ്വേ

 


ചിക്കാഗോ അതിരൂപതയാണ് ഈ വർഷം യുഎസിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ച 20 രൂപതകളിൽ നിന്നുള്ള 2127 പേരെ ഉൾപ്പെടുത്തിയുള്ള ഈ സർവേ ഏകോപിപ്പിച്ചത്. സർവേയിൽ പങ്കെടുത്ത 68% പേർ സഭയുടെ ആരാധനാക്രമങ്ങളോടും കൂദാശകളോടുമുള്ള താല്പര്യം പ്രകടിപ്പിച്ചപ്പോൾ, 65% പേർ ജീവിതത്തിന് കൃത്യമായ വഴികാട്ടാൻ രണ്ടായിരം വർഷത്തെ പാരമ്പര്യമുള്ള സഭയുടെ ജ്ഞാനത്തിന് സാധിക്കുമെന്ന് സാക്ഷ്യപ്പെടുത്തി. 
ദൈവത്തോട് കൂടുതൽ അടുക്കാനുള്ള തീവ്രമായ ആഗ്രഹത്താലാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതെന്ന് സർവേയിൽ പങ്കെടുത്ത 85% പേരും പറഞ്ഞു. 77% ആളുകൾ ജീവിതത്തിൽ നന്മയും പുണ്യവും വളർത്തിയെടുക്കാൻ സഭ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. 76% പേർ സത്യത്തെക്കുറിച്ചുള്ള ആഴമേറിയ ബോധ്യങ്ങൾ തേടിയാണ് സഭയിലേക്ക് വന്നത്. 72% ആളുകൾ തങ്ങളുടെ ആകുലതകൾക്ക് വിരാമമിട്ട്, മനസ്സമാധാനം കണ്ടെത്താൻ ഈ വഴി തിരഞ്ഞെടുത്തതായി വ്യക്തമാക്കി. 2007-ലെ കണക്കുകൾ പ്രകാരം 72% പേരും വിവാഹവുമായി ബന്ധപ്പെട്ടാണ് കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്നിരുന്നതെങ്കിൽ, 2026-ൽ അത് വെറും 26 ശതമാനമായി ചുരുങ്ങി.ആത്മീയശൂന്യത അനുഭവിക്കുന്ന ആധുനിക സമൂഹത്തിന് മുന്നിൽ സത്യദൈവത്തിലേക്ക് നയിക്കുന്ന പ്രത്യാശയുടെ മാർഗദീപമായി കത്തോലിക്കാ സഭ നിലകൊള്ളുന്നു എന്ന് ഈ റിപ്പോർട്ട് അടിവരയിടുന്നു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി