കോടതി വിധി ആശ്വാസകരം. സമാധാന ശ്രമങ്ങൾക്ക് സഭയുടെ പൂർണ്ണ പിന്തുണ - ശ്രേഷ്ഠ കാതോലിക്ക ബാവ
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ നിന്ന് പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട് ഇന്ത്യൻ ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട് ഉണ്ടായ വിധി വിശുദ്ധ സഭയെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണെന്നും ഈ വിധി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സഭാതര്‍ക്കങ്ങള്‍ പരിഹരിച്ച് സമാധാന അന്തരീക്ഷത്തിലേക്ക് എത്തുവാനുള്ള തുടക്കമായി പരി. സഭ കാണുന്നുവെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ .
ഇരുസഭയും രണ്ടു വിശ്വാസവും എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കേരള സര്‍ക്കാരും മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകളിലൂടെ ശാശ്വത പരിഹാരം ഉണ്ടാകുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
സത്യത്തിനൊപ്പം നിന്ന ഈ വിധിയില്‍ നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താം. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാവരെയും പ്രത്യേകിച്ച് പ്രതിസന്ധികളുടെ നടുവില്‍ സത്യ വിശ്വാസത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച വിശ്വാസി സമൂഹത്തെ ഓര്‍ത്തും പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം തന്നെ ശാശ്വത സമാധാനം ഉണ്ടാകുന്നതിന് വേണ്ടി ബഹു. സര്‍ക്കാര്‍ എടുക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് പരി. സഭയുടെ പരിപൂര്‍ണ്ണ പിന്തുണ അറിയിക്കുന്നു. അതുമുഖാന്തിരം സഭയ്ക്കും സമൂഹത്തിനും ആശ്വാസകരമായ സമാധാന അന്തരീക്ഷം ഉണ്ടാകുവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുവാന്‍ ശ്രേഷ്ഠ കാതോലിക്കാ ബാവ അഭ്യർത്ഥിച്ചു.

Comments
Post a Comment