പെരിങ്ങളം ഇടവകയുടെ " കരുതൽ "പുനരധിവാസ പദ്ധതി മാതൃകാപരം : മാർ കല്ലറങ്ങാട്ട്

 


ദുരിത ബാധിതർക്ക് കരുത്തുപകരാൻ എന്നും കൂടെയുണ്ടാകും: മാർ . ജോസഫ് കല്ലറങ്ങാട്ട് . 

പെരിങ്ങളം: പ്രകൃതി ദുരന്തങ്ങളിൽ വീടും ഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് കരുത്തുപകരാൻ പാലാ രൂപത പ്രതിജ്ഞാബദ്ധമാണെന്നും പെരിങ്ങളം ഇടവകയുടെ " കരുതൽ "പുനരധിവാസ പദ്ധതി മാതൃകാപരമാണെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. ദുരന്ത ബാധിതർക്ക് ആശ്വാസം പകരുന്നതിനായി വിവിധ ഇടവക പ്രദേശങ്ങൾ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. പതിനഞ്ചു പുതിയ വീടുകളുടെ നിർമ്മാണവും പതിനെട്ടു വീടുകളുടെ പുന:നിർമ്മാണവും നിരവധി കുടുംബങ്ങളുടെ ജീവിത മാർഗ്ഗം വീണ്ടെടുക്കലും ലക്ഷ്യം വെച്ചുള്ള രൂപതയുടെ സമഗ്രമായ പദ്ധതിക്ക് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയാണ് നേതൃത്വം കൊടുക്കുന്നത്. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ പെരിങ്ങുളത്തെത്തിയ ഉന്നതതല സംഘത്തിൽ വികാരി ജനറാളുമാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് , മോൺ. ജോസഫ് കണിയോടിക്കൽ , ഫിനാൻസ് ഓഫീസർ ഫാ.ജോസഫ് മുത്തനാട്ട്,പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ഫ്രാൻസീസ് ഇടത്തിനാൽ ,ഫാ.മാത്യു പുളിയ്ക്കപ്പറമ്പിൽ , പെരിങ്ങുളം പള്ളി വികാരി ഫാ.ജോർജ് മടുക്കാവിൽ , സഹ വികാരി ഫാ.മാത്യു അമ്മോട്ടുകുന്നേൽ,മംഗളഗിരി പള്ളി വികാരി ഫാ.തോമസ് കൊച്ചോടയ്ക്കൽ, കെയർ ഹോം ഡയറക്ടർ ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം, ഫാ.അഗസ്റ്റ്യൻ കണ്ടത്തികുടിലിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദുരിത ബാധിതർക്ക് രൂപതയുടെ സ്നേഹോപഹാരവും ബിഷപ്പ് സമ്മാനിച്ചു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി