രൂപക്കൂട് എറിഞ്ഞു തകർത്ത സംഭവം : മുഹമ്മദ് സിദ്ദിഖിനെതിരെ കലാപ ശ്രമത്തിന് വകുപ്പുകൾ ചേർത്ത് FIR ഇട്ട് അറസ്റ്റ് രേഖപ്പെടുത്തി.

 


രൂപക്കൂട് എറിഞ്ഞു തകർത്ത സംഭവം ഒടുവിൽ പ്രതി മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായി പോലീസ്

കൊച്ചി ചിറക്കൽ സെന്റ് അലോഷ്യസ് കോൺവെന്റിന്റെ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ഗ്രോട്ടോയുടെ ചില്ല് വെള്ളിയാഴ്ച രാത്രി യാതൊരു പ്രകോപനവും ഇല്ലാതെ ഒരാൾ വന്ന് എറിഞ്ഞ് തകർക്കുകയായിരുന്നു , എറിഞ്ഞു തകർത്ത ശേഷം ഇയാൾ ഒന്നുമറിയാത്തപോലെ അടുത്ത ചായക്കടയിൽ കയറി ചായ ഓർഡർ ചെയ്തിരുന്നു ,  സംഭവം കണ്ട നാട്ടുകാരിൽ ചിലർ എറിഞ്ഞ് തകർത്തയാൾ ചായക്കടയിലേക്ക് കയറി എന്ന് മനസ്സിലാക്കി അവിടെയെത്തി ആളെ കയ്യോടെ പിടികൂടി.

കൊച്ചി ചിറക്കലിൽ തന്നെയുള്ള GCDA കോളനിയിലെ താമസക്കാരനായ മുഹമ്മദ്  സാദിഖ് ആയിരുന്നു ആ കൃത്യം ചെയ്ത വ്യക്തി , തുടർന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് തടഞ്ഞു വയ്ക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു , എന്നാൽ സ്ഥലത്ത് എത്തിയ പോലീസ് തുടക്കത്തിൽ ഒരു ശക്തമായ നിലപാട് എടുക്കാൻ മടിക്കുകയാണ് ഉണ്ടായത് , കൂട്ടത്തിൽ ഒരു പോലീസുകാരൻ ചോദിച്ചത് " ഇവനെ ഞങ്ങൾ കൊണ്ടുപോയിട്ട് എന്തു ചെയ്യാനാണ്"  എന്നതായിരുന്നു !

വിവിധ മതവിഭാഗങ്ങൾ തമ്മിൽ ഒരുവിധ പ്രശ്നവും ഇല്ലാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് ഒരു ഹീന കൃത്യം ചെയ്തു മതസ്പർദ്ധ ഉണ്ടാക്കുവാൻ ശ്രമം നടത്തിയ വ്യക്തിയെ കൈയോടെ പിടികൂടി പോലീസിനെ ഏൽപ്പിച്ചിട്ടും പോലീസ് കേസെടുക്കാനോ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനോ തയ്യാറാവാതിരുന്നതിനെ തുടർന്ന് ശക്തമായ പ്രതിഷേധം ഉണ്ടാവുകയും തുടർന്ന് പള്ളി വികാരിയായ ഫാ. ജിജു നോർബർട്ട് കൊച്ചുകരിയിലിൻ്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം കൂടാൻ തീരുമാനിക്കുകയും അതിനുള്ള അറിയിപ്പ് ഇടവക അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു.  

പ്രതിയായ മുഹമ്മദ് സിദ്ദിഖിനെ പലർക്കും നേരിട്ട് അറിയാവുന്നതുകൊണ്ട് അദ്ദേഹത്തെ മാനസിക രോഗിയാക്കി ചിത്രീകരിക്കാൻ സാധിക്കില്ല എന്നതാണോ അയാൾക്കെതിരെ കേസെടുക്കാൻ പോലീസ് മടിച്ചതെന്ന് അറിയില്ല, എന്തായാലും ഇടവക യോഗം നടക്കുകയും തുടർന്നു പ്രതിഷേധം  പ്രക്ഷോഭത്തിലേക്ക് നീങ്ങുകയും ചെയ്താൽ  പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുമെന്ന് മനസ്സിലാക്കിയതോടെ ഒടുവിൽ മുഹമ്മദ് സിദ്ദിഖിനെതിരെ കലാപ ശ്രമത്തിന് വകുപ്പുകൾ ചേർത്ത് FIR ഇട്ട് അറസ്റ്റ് രേഖപ്പെടുത്തി.

ഉത്തരേന്ത്യൻ വിഷയങ്ങൾ ഇവിടെ കൊണ്ടുവന്ന് ഊതിപ്പെരുപ്പിച്ചു തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ ഒന്നും ഈ വാർത്ത ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല , എന്തിന് ക്രിസ്ത്യാനികളുടെ പത്രം എന്നു പറഞ്ഞ് നടക്കുന്ന ദീപിക പോലും ഇതിനെക്കുറിച്ച് ഒരക്ഷരം ഇതുവരെ അറിഞ്ഞിട്ടും മിണ്ടിയിട്ടില്ല. 



Comments

  1. ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരെ എന്തെങ്കിലും അതിക്രമമുണ്ടായാൽ ഇവിടുത്തെ രണ്ട് മുന്നണികൾക്കും ചാകരയാണ്.

    ReplyDelete

Post a Comment

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി