പാലാ ളാലം പഴയ പള്ളിയിൽ മരിയൻ ബൈബിൾ കൺവൻഷൻ നാളെ മുതൽ


പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടു നോമ്പാചരണത്തിന്റെ ഭാഗമായി 2026 ഓഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും ആചരിക്കുന്നു.

 തിരുനാളിനു ഒരുക്കമായിട്ടുള്ള അഭിഷേകാഗ്നി മരിയൻ ബൈബിൾ കൺവൻഷൻ നാളെ (25/08/2026 ചൊവ്വ) ആരംഭിക്കുന്നു.

25 മുതൽ 29 വരെ 5 ദിനങ്ങളിൽ നടക്കുന്ന മരിയൻ കൺവൻഷൻ വൈകുന്നേരം 4.30 മുതൽ രാത്രി 9 വരെയാണ്. പാലാ രൂപത വികാരി ജനറാൾ റവ. ഫാ. ഡോ. ജോസഫ് കണിയോടിക്കൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി റൂഹാ മൗണ്ട് ധ്യാനകേന്ദ്രത്തിലെ റവ. ഫാ. സാംസൺ ക്രിസ്റ്റി മണ്ണൂർ PDM കൺവൻഷൻ നയിക്കുന്നു.

 


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി