മൗണ്ട് സെൻറ് തോമസിൽ പ്രതിഷേധ സമരം.

  മൗണ്ട് സെൻറ് തോമസിൽ ഇന്ന് ഓഗസ്റ്റ് 17ന് “വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ ”നേതൃത്വത്തിൽ പ്രതിഷേധ  സമരം.


കത്തോലിക്ക സഭയുടെ കാതലായ വിശുദ്ധ കുർബാന നടപ്പിലാക്കാൻ തീരുമാനിക്കാതെയും സഭയുടെ കുർബാന ആവശ്യപ്പെടുന്ന വിശ്വാസികളെ അവഗണിച്ചും കാര്യ പ്രസക്ത വിഷയങ്ങൾ ചർച്ച ചെയ്യാതെ സീറോ മലബാർ സഭ മെത്രാന്മാർ നടത്തുന്ന സിനഡ് സമ്മേളനം ആരംഭിക്കുന്ന ഇന്ന് വൈകീട്ട്  3 മുതൽ മൗണ്ട് സെൻറ് തോമസിലെ സഭാ ആസ്ഥാനത്തിന് മുന്നിൽ വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ പ്രതിഷേധ സമരം നടത്തുന്നു.


എറണാകുളം - അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവകകളിലും പൂർണമായും ഏകീകൃത കുർബാന, വ്യവസ്ഥകൾ ഇല്ലാതെ, നടപ്പിലാക്കുക, വിമതർക്ക് അനുകൂലമായ തീരുമാനങ്ങളെടുത്ത്  അതിരൂപതയിൽ സഭയുടെ അംഗീകൃത കുർബാന നടപ്പിലാക്കുന്നതിന് വിലങ്ങ് തടിയായി നിന്ന് സഭാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സിനഡ് സെക്രട്ടറി, എറണാകുളം - അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി എന്നീ സ്ഥാനങ്ങളിൽ നിന്നും  പുറത്താക്കാൻ ഈ സിനഡ് സമ്മേളനം തീരുമാനമെടുക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ്  ഈ  പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത് എന്ന് അഡ്വ. മത്തായി മുതിരേന്തി(ചെയർമാൻ) അഡ്വ. ജോയി ജോർജ് (ജനറൽ കൺവീനർ)വിത്സൻ വടക്കുഞ്ചേരി ( ജനറൽ സെക്രറി) ക്യാപ്റ്റൻ ടോം ജോസഫ്(ട്രഷറർ) ജൂലി അലക്സ്  (കോ-ട്രെഷറർ) എന്നിവർ അറിയിച്ചു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി