Posts

കിഴക്കൻ കലണ്ടർ പ്രകാരം പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോഹണ പെരുന്നാൾ ആഘോഷിച്ചു

Image
ജെറുസലേം : കിഴക്കൻ കലണ്ടർ പ്രകാരം സുറിയാനി ഓർത്തഡോക്സ് സഭയുടെ ജെറുസലേം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ചരിത്രപ്രസിദ്ധമായ പരിശുദ്ധ ദൈവമാതാവിന്റെ കബറിട ദൈവാലയത്തിൽ, ദൈവമാതാവായ കന്യകാമറിയത്തിന്റെ സ്വർഗാരോഹണ പെരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. ഓഗസ്റ്റ് 28 വെള്ളിയാഴ്ച നടന്ന പെരുന്നാൾ ശുശ്രൂഷകളിൽ സുറിയാനി സഭയുടെ വിശ്വാസികളുടെ പങ്കാളിത്തമുണ്ടായിരുന്നു . പെരുന്നാളിനോടനുബന്ധിച്ച് രാവിലെ 10 മണിക്ക് ജെറുസലേം പഴയനഗരത്തിലെ സുറിയാനി ഓർത്തഡോക്സ് സഭയുടെ മർക്കോസിന്റെ ദയറയിൽ നിന്ന് ഗെത്ത്സെമനിയിലെ പരിശുദ്ധ ദൈവമാതാവിന്റെ കബറിട ദൈവാലയത്തിലേക്ക് ഘോഷയാത്ര എത്തിച്ചേർന്നു. തുടർന്ന് ജെറുശാലേം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തിമോത്തിയോസ് മാത്യുസ്‌ മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെട്ടു. സുറിയാനി സഭയുടെ ജെറുസലേമിന്റെ ചുമതലയുള്ള മെത്രാപ്പോലീത്തായും, ബഹുമാനപ്പെട്ട വൈദികരും, സന്യാസിമാരും, ശെമ്മാശന്മാരും ശുശ്രൂഷകളിൽ സന്നിഹിതരായി.  പെരുന്നാളിനോട് അനുബന്ധിച്ച് പരിശുദ്ധ ദൈവമാതാവായ കന്യകാമറിയത്തിനോടുള്ള മധ്യസ്ഥത പ്രാർത്ഥനകളും, പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെട്ടു.

സീറോമലബാർ സഭയുടെ സിനഡാനന്തര സർക്കുലർ

Image
സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ തന്റെ സഹശുശ്രൂഷകരായ മെത്രാ പ്പോലീത്താമാർക്കും മെത്രാൻമാർ ക്കും വൈദികർക്കും സമർപ്പിതർ ക്കും തൻ്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. കർത്താവിന്റെ കൃപ നിങ്ങളെല്ലാവ രോടുംകൂടെ ഉണ്ടായിരിക്കട്ടെ! മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ, സീറോമലബാർ സഭയുടെ മുപ്പത്തി നാലാമതു സിനഡിൻ്റെ രണ്ടാം സമ്മേ ളനം 2026 ആഗ സ്‌റ്റ് 17 മുതൽ 28 വരെ സഭയുടെ ആസ്‌ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. സഭയുടെ വിശ്വാസജീവിത ത്തെയും അജപാലനപ്രവർത്തന ങ്ങളെയും കാലഘട്ടത്തിന്റെ വെല്ലുവി ളികളോടു കൂടുതൽ ഫലപ്രദമായി പ്രതികരിക്കുന്നവിധത്തിൽ നവീകരി ക്കുന്നതിനും ശക്തിപ്പെടുത്തുന്നതി നുമുള്ള വിവിധ മാർഗങ്ങൾ സിനഡി ൽ വിശദമായി ചർച്ചചെയ്തു. പ്രാർഥ നയ്ക്കും സാഹോദര്യത്തിനും സഭയു ടെ കൂട്ടായ്മയ്ക്കും ഊന്നൽ നല്കി നടന്ന ഈ സിനഡ്, പരിശുദ്ധാത്മാവി ൻ്റെ കൃപയിൽ മെത്രാന്മാർ ഒരുമിച്ചു ദൈവഹിതം അന്വേഷിച്ച അനുഗ്രഹ പ്രദമായ ദിവസങ്ങളായിരുന്നു. സിനഡുസമ്മേളനത്തിന്റെ വിജയത്തിനായി പ്രാർഥിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.  സഭാസമൂഹത്തിൻ്റെ ശക്തീകരണം 2024-ൽ പാ...

ഓർത്തഡോക്സ് വിഭാഗം കല്ലറ കയ്യേറിയെന്ന് യാക്കോബായ വിഭാഗം.

Image
ചാലിശ്ശേരി (പാലക്കാട്‌) : തൃശ്ശൂർ ഭദ്രാസനത്തിലെ സഭാതർക്കമുള്ള ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് പള്ളി സെമിത്തേരിയിൽ യാക്കോബായ കുടുംബത്തിന്റെ കല്ലറയിൽ വിഘടിത ഓർത്തഡോക്സ് (മെത്രാൻ കക്ഷി) വിഭാഗത്തിൽപ്പെട്ടയാളുടെ മൃതദേഹം സംസ്കരിച്ച്, കല്ലറ കയ്യേറിയെന്ന് ആരോപണം . വികാരി ഫാ. അബ്രഹ്രാം യാക്കോബ് പൂവ്വത്ത്മണ്ണിൽ, ട്രസ്റ്റി സിയു ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരാണ് ആരോപണമുന്നയിച്ചത്. ചാലിശേരി അരിമ്പൂർ കുടുംബത്തിന്റെ കുടുംബക്കല്ലറയിൽ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട പുലിക്കോട്ടിൽ കുഞ്ഞാണിയുടെ മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്കരിച്ചതാണ് വിവാദമായിരിക്കുന്നത്. സംഭവത്തിൽ കല്ലറ ഉടമയും ഇടവക സെക്രട്ടറിയുമായ ടൈറ്റസ് ഡേവിഡ് ബുധനാഴ്ച ചാലിശേരി പൊലീസിലും, ദേശീയ മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രി അടക്കമുള്ളവർക്കും പരാതി നൽകി. എന്നാൽ ഓർത്തഡോക്സ് വിഭാഗം ഇതേവരെ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്ക് ശാശ്വത സമാധാനം വേണം

Image
  ജെറുസലേം: വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ഭാവി സംരക്ഷിക്കാൻ അടിയന്തര ദുരിതാശ്വാസ സഹായങ്ങൾ മാത്രം മതിയാകില്ലെന്നും ശാശ്വതമായ പരിഹാരമാർഗ്ഗങ്ങൾ ഉടനടി നടപ്പിലാക്കേണ്ടതുണ്ടെന്നും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ്‌ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല. ഓഗസ്റ്റ് 21-ന് പുറത്തിറക്കിയ "പ്രതീക്ഷയ്ക്ക് പ്രവർത്തനം ആവശ്യമാണ്" (Hope Demands Action) എന്ന ലേഖനത്തിലാണ് പാത്രിയാര്‍ക്കീസിന്റെ പ്രതികരണം. യുദ്ധവും രാഷ്ട്രീയ സംഘർഷങ്ങളും കാരണം മേഖലയിലെ ക്രിസ്ത്യൻ സമൂഹം കടുത്ത സാമ്പത്തിക - സാമൂഹിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം കുറിച്ചു. മേഖലയിലെ അതിർത്തി അടയ്ക്കലുകളും ടൂറിസം-തീർത്ഥാടന മേഖലയിലെ തിരിച്ചടിയും കാരണം വെസ്റ്റ് ബാങ്കിലെയും പരിസരങ്ങളിലെയും നിരവധി ക്രിസ്ത്യാനികൾക്കാണ് ജോലി നഷ്ടപ്പെട്ടതെന്ന് പാത്രിയാർക്കീസ്‌ ചൂണ്ടിക്കാട്ടി. തൽക്കാലത്തേക്ക് നൽകുന്ന ഭക്ഷണവും സാമ്പത്തിക സഹായവും കൊണ്ട് മാത്രം ഇവരുടെ ഭാവി സുരക്ഷിതമാക്കാനാകില്ല. സ്ഥിരമായ വരുമാന മാർഗ്ഗങ്ങളുടെ അഭാവവും വദ്ധിച്ചുവരുന്ന സുരക്ഷാഭീതിയും ക്രിസ്ത്യൻ കുടുംബങ്ങളെ നാടുവിടാൻ നിർബന്ധിതരാക്കുന്നു. വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിധ്...

ബിഷപ്പുമാരെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം : അൽമായ ശബ്‌ദം

Image
കൊച്ചി : സമൂഹ മാധ്യമങ്ങളിൽ സീറോ മലബാർ സഭ ബിഷപ്പുമാരെ പരസ്യമായി അവഹേളിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സഭാ നേതൃത്വം തയ്യറാകണമെന്ന് അൽമായ ശബ്‌ദം ആവശ്യപ്പെട്ടു. സഭ സ്ഥാപനങ്ങൾ സഭാവിരുദ്ധ യോഗങ്ങൾ നടത്താൻ അനുവാദം നൽകിയവർക്കെതിരെ കടുത്ത ശിക്ഷ നടപടി എടുക്കണം. ലോകത്തിൻ്റെ മുമ്പിൽ സീറോ മലബാർ സഭയെ അവമതിപ്പിന് ഇടയാക്കുന്ന ഇത്തരം സാഹചര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെടണം. സഭയുടെ സത്യകുർബാന എല്ലാ രൂപതകളിൽ ഉള്ള പോലെ മേജർ അതിരൂപതയിലും പൂർണ്ണമായി നടപ്പാക്കണമെന്ന് അൽമായ ശബ്‌ദം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. സഭയുടെ സ്ഥാപനങ്ങൾ സഭാവിരുദ്ധ പ്രവർത്തനങ്ങൾക്ക് നൽകരുതെന്നും അൽമായ ശബ്‌ദം വ്യക്തമാക്കി.

സാജോ ജോസ്: സീറോ മലബാർ സഭയുടെ പ്രതിബദ്ധതയുള്ള അൽമായ മുഖം

Image
കൊച്ചി: സീറോ മലബാർ സഭയുടെ ഏകീകൃത കുർബാന ക്രമത്തിനും സഭാ കൂട്ടായ്മയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പ്രമുഖ അൽമായ വ്യക്തിത്വമായിരുന്നു സാജോ ജോസ് എന്ന് സീറോ മലബാർ സഭയുടെ മുൻ അൽമായ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ച സാജോ ജോസിന്റെ അനുസ്മരണ സമ്മേളനം അങ്കമാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ​പ്രവാസി മലയാളിയായി ജീവിച്ച വേളയിലും സഭയുടെയും വിശ്വാസസമൂഹത്തിന്റെയും ഉന്നതിക്കായി നിരന്തരം പ്രവർത്തിച്ച വ്യക്തിയാണ് സജോ ജോസ്.സഭ പ്രതിസന്ധികളെ അഭിമുഖീകരിച്ച ഘട്ടങ്ങളിലെല്ലാം അതിരൂപതയുടെ ഐക്യത്തിനും നന്മയ്ക്കും വേണ്ടി അടിയുറച്ച നിലപാടുകൾ സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ടോണി ചിറ്റിലപ്പിള്ളി അനുസ്മരിച്ചു.​ അങ്കമാലിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അങ്കമാലി നസ്രാണി അസോസിയേഷൻ പ്രസിഡന്റ്  ജോർജ് മൂഴിക്കുളം അധ്യക്ഷത വഹിച്ചു. സഭയുടെയും അൽമായ പ്രസ്ഥാനങ്ങളുടെയും വളർച്ചയിൽ സാജോ ജോസ് നൽകിയ നിസ്തുലമായ സംഭാവനകളെ ജോർജ് മൂഴിക്കുളം എടുത്തു പറഞ്ഞു. ഷൈബി പാപ്പച്ചൻ,ജോസ് മണവാളൻ,റെമി പൗലോസ്, പോൾസൻ കുടിയിരിപ്പിൽ,ബാബു പീറ്റർ...

മ്യാൻമറിൽ പുതിയ ദൈവവിളികൾ

Image
മ്യാൻമറിലെ ആഭ്യന്തര സംഘർഷങ്ങളും ദാരിദ്ര്യവും ദുരിതങ്ങളും തുടരുന്ന പശ്ചാത്തലത്തിലും കത്തോലിക്കാ സഭയിൽ പുതിയ ദൈവവിളികൾ വർദ്ധിക്കുന്നു.  ഓഗസ്റ്റ് മാസത്തിൽ നടന്ന വിവിധ ചടങ്ങുകളിലായി മൂന്ന് പുതിയ വൈദികരും നാല് ഡീക്കൻമാരും സഭയുടെ ശുശ്രൂഷാ രംഗത്തേക്കു കടന്നുവന്നു.  ഹഖ രൂപതയിൽ നാല് പുതിയ ഡീക്കൻമാരും യാങ്കൂണിൽ രണ്ട് പുതിയ സമർപ്പിതരും, തങ്ങളുടെ ശുശ്രൂഷ ആരംഭിച്ചു. പഠന വൈദഗ്ധ്യത്തേക്കാൾ ഉപരിയായി ദൈവത്തോടുള്ള സ്നേഹവും എളിമയും ആത്മാക്കളുടെ രക്ഷയ്ക്കായുള്ള തീക്ഷ്ണതയുമാണ് ശുശ്രൂഷകർക്ക് വേണ്ടതെന്ന് മെത്രാൻ ലൂസിയസ് ഹ്രെ കുങ് തിരുചടങ്ങിൽ  ഓർമ്മിപ്പിച്ചു. ടാങ്കൂ രൂപതയുടെ സഹായ മെത്രാനായി ബെർണാർഡിനോ നീ നീ അഭിഷിക്തനായതും,മ്യാൻമറിലെ സഭയ്ക്ക് പുതിയ ഉണർവ് പ്രദാനം ചെയ്യുന്നു. "കണ്ണീരിന്റെ താഴ്‌വരയിലൂടെ" കടന്നുപോകുന്ന മ്യാൻമറിലെ ജനങ്ങൾക്ക് ക്രിസ്തുവിന്റെ പ്രകാശം നൽകാനാണ് മെത്രാന്റെ നിയോഗം എന്ന്, കർദിനാൾ ചാൾസ് ബോ വ്യക്തമാക്കി. ദുരിതബാധിതരെ ആശ്വസിപ്പിക്കാനും വിഘടിച്ചുനിൽക്കുന്ന സമൂഹങ്ങളെ ഒന്നിപ്പിക്കാനും പുതിയ മെത്രാനെ ആഹ്വാനം ചെയ്തു. "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു" എന്ന സ്തോത്രഗ...

ഭരണങ്ങാനം അസ്സീസി ധ്യാനകേന്ദ്രം സുവർണ്ണ ജൂബിലി നിറവിൽ.

Image
ലോക സുവിശേഷവത്‌കരണം ലക്ഷ്യമാക്കി കേരളത്തിൽ ആദ്യത്തെ താമസിച്ചുള്ള കരിസ്മാറ്റിക്ക് ധ്യാനം ആരംഭിച്ച പാലാ ഭരണങ്ങാനത്തുള്ള അസ്സീസി ധ്യാനകേന്ദ്രം  സുവർണ്ണ ജൂബിലി നിറവിൽ.  അസ്സീസി ധ്യാനകേന്ദ്രത്തിൻ്റെ സുവർണ്ണ ജൂബി‌ലിയുടെ സമാപന സമ്മേളനം 2026 ആഗസ്റ്റ് മാസം 30-ാം തീയതി ഞായർ വൈകിട്ട് 04.00ന് അസ്സീസി  ധ്യാനകേന്ദ്രത്തിൽ നടക്കും.  കോട്ടയം സെന്റ് ജോസഫ് കപ്പുച്ചിൻ പ്രൊവിൻസി‌ൻ്റെ പ്രൊവിൻഷ്യൽ  ഫാ. സരീഷ് തൊണ്ടാംകുഴിയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന കൃതജ്ഞത ബലിയോടെയാണ് സമാപന ദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ധ്യാനകേന്ദ്രത്തിൻ്റെ മുൻ ഡയറക്‌ടർമാർ സഹകാർമികരായിരിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രൊവിൻഷ്യൽ ഫാ. സരീഷ് തൊണ്ടാംകുഴിയിൽ അദ്ധ്യക്ഷത വഹിക്കും.  കെ.സി.എസ്.സി. കോർഡിനേറ്റർ ഫാ. ജോൺസൺ കാണ്ടിയിൽ, കെ.സി.എസ്.സി. ജോയിന്റ് കോർഡിനേറ്റർ ഷാജി വൈക്കത്ത്പറമ്പിൽ, പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്‌ടർ ഫാ. തോമസ് ഓലായത്തിൽ എന്നിവർ സന്ദേശം നല്‌കുന്നു. ഇതേ തുടർന്ന്, സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കപ്പുച്ചിൻ സഹോദരങ്ങളുടെ 'കാപ്പിപ്പൊടി ബാൻഡ്' അവതരിപ്പിക്കുന്ന സംഗീതവിരുന്നുമുണ...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം ക്നാനായ അതിരൂപതയുടെ പുതിയ സഹായ മെത്രാൻ

Image
  സീറോ-മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ സിനഡ്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ മുൻകൂർ അനുമതിയോടെ, കോട്ടയം ക്നാനായ  അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. തോമസ് ആനിമൂട്ടിലിനെ തിരഞ്ഞെടുത്തു. ത്രോയിന രൂപതയുടെ സ്ഥാനിക മെത്രാൻ എന്ന സ്ഥാനവും നൽകി. 1962 ജനുവരി 13 ന് കേരളത്തിലെ പയ്യാവൂരിൽ ജനിച്ച ഫാ. തോമസ് ആനിമൂട്ടിൽ, കോട്ടയത്തെ സെന്റ് സ്റ്റനിസ്ലാവൂസ്‌  മൈനർ സെമിനാരിയിലാണ്  തന്റെ  പൗരോഹിത്യ പരിശീലനം ആരംഭിച്ചത്. മംഗലാപുരത്തെ സെന്റ് ജോസഫ് സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്ര- ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ ശേഷം, 1989 ഏപ്രിൽ 13 ന് വൈദികനായി അഭിഷിക്തനായി. റോമിലെ സാന്താ ക്രോച്ചേ (Pontificia Università Santa Croce) പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്നും, 1993 ൽ കാനൻ നിയമത്തിൽ ഉന്നത പഠനവും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. ഇടവക വികാരി, മെത്രാന്റെ സെക്രട്ടറി, ചാൻസലർ, പാസ്റ്ററൽ കൗൺസിലിന്റെ സെക്രട്ടറി, കാത്തലിക് നഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യയുടെ സഭാ ഉപദേഷ്ടാവ്, എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം, 2025 മുതൽ  കോട്ടയം അതിരൂപതയുടെ പ്രോ-പ്രോട്ടോസിൻസെല്ലൂസ് എന്ന നിലയിൽ തന്റെ കർ...

പാലാ ളാലം പഴയപള്ളിയിൽ അഭിഷേകാഗ്നി മരിയൻ കൺവെൻ ആരംഭിച്ചു

Image
  വിശ്വാസജീവിതത്തോടൊപ്പം ഉത്തരവാദിത്വങ്ങളും വിശ്വസ്തതയോടെ നിറവേറ്റണം: മോൺ. ജോസഫ് കണിയോടിക്കൽ ലൗകികമായ ഉത്തരവാദിത്വങ്ങൾ മാത്രം നിർവഹിച്ചു പോകാതെ പ്രാർത്ഥനയിലും ദൈവ ശുശ്രൂഷയിലും അധിഷ്ഠിതമായ ജീവിതം നയിക്കാൻ ഓരോ ക്രൈസ്തവനും കടമയുണ്ടെന്ന് വികാരി ജനറൽ മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ബോധിപ്പിച്ചു . പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള 'അഭിഷേകാഗ്നി മരിയൻ  കൺവെൻഷന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ അമ്മയോടുള്ള പ്രത്യേക ഭക്തിയും അടുപ്പവും ഈ ഇടവകയുടെയും നാട്ടുകാരുടെയും പാരമ്പര്യത്തിന്റെ ഭാഗമാണ്. പരിശുദ്ധ കന്യാമറിയം നിർദേശിച്ചതുപോലെ "ഈശോ പറയുന്നത് ചെയ്യുക" എന്ന ദൈവവിളി ഉൾക്കൊള്ളാൻ നാം തയ്യാറാകണം. നമ്മിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന കുടുംബപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിറവേറ്റാൻ സാധിക്കണം. ജീവിതസന്ധ്യയിൽ, "ദൈവമേ, എന്റെ കർത്തവ്യം ഞാൻ പൂർത്തിയാക്കി" എന്ന് ദൈവത്തിന്റെയും മനുഷ്യരുടെയും മുൻപിൽ ധൈര്യത്തോടെ പറയാൻ കഴിയുന്ന രീതിയിൽ വിശ്വാസജീവിതം നയിക്കാൻ സാധിക്കണമ...

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിന് ഇന്ന് പതാക ഉയരും

Image
  മുളന്തുരുത്തി :  മലങ്കര ഓർത്തഡോക്സ് സഭയുടെ പാർലമെൻറ് ആയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിന് വെട്ടിക്കൽ ദയറയിലെ ഗ്രിഗോറിയോസ് നഗറിൽ ഇന്ന് പതാക ഉയരും. സഭയ്ക്ക് പുതിയ മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര അസോസിയേഷന്റെ നസ്രാണി പള്ളിയോഗം 27ന് നടക്കും. സഭയുടെ ലോകമെമ്പാടുമുള്ള പള്ളികളിൽ നിന്നും 4000 ത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും.വോട്ടിങ്ങിലൂടെയാണ് മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കുക. ജനാധിപത്യരീതിയിൽ മേൽപ്പട്ടക്കാരെ തിരഞ്ഞെടുക്കുന്നത് മലങ്കര സഭയുടെ പൗരാണിക പാരമ്പര്യമാണെന്ന് പറഞ്ഞ സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് മ  തൃതിയൻ  കാതോലിക്കാ ബാബ മുളന്തുരുത്തി സൂനഹദോസ്, മലങ്കര സഭയിലെ ആദ്യ മുറോൻ കൂദാശ, പരിശുദ്ധ പരുമല തിരുമേനിയുടെ അഭിഷേകം എന്നീ ധന്യ നിമിഷങ്ങളുടെ 150 വാർഷികത്തിലാണ് അതേ മണ്ണിൽ അസോസിയേഷൻ ചേരുന്നതെന്ന് പറഞ്ഞു . സഭാ മാനേജിംഗ് കമ്മിറ്റി നാമനിർദേശം ചെയ്ത ആറുപേരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇതിൽ 50 ശതമാനത്തിലധികം വോട്ട് നേടുന്ന നാല് പേരാകും മെത്രാപ്പോലീത്തമാരാകുക. അസോസിയേഷനിൽ പങ്കെടുക്കുന്നവർക്ക് ബാലറ്റിലൂടെയും വിദേശ ഭദ്രാസന...

ഫാ. അലക്സാണ്ടർ ഓലിക്കലിന്റെ സംസ്കാരം ഇന്ന്

Image
  പാലാ : രൂപതയിലെ മുതിർന്ന വൈദികൻ ഫാ. അലക്സാണ്ടർ ഓലിക്കലിന്റെ സംസ്കാരം ഇന്ന്. ഉച്ചകഴിഞ്ഞ് 2.30ന് ഭരണങ്ങാനത്തുള്ള ഭവനത്തിൽ ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ തോമസ് മേനാംപറമ്പിൽ സംസ്കാര ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. തുടർന്ന് ഭരണങ്ങാനം സെൻ്റ് മേരിസ് ഫൊറോന ദേവാലയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക്  പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിക്കും . മാർ ജേക്കബ്ബ് മുരിക്കൻ മോൺ. ജോസഫ് തടത്തിൽ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, യോഹന്നാൻ മാർ ക്രിസോസ്റ്റം എന്നിവർ സന്നിഹിതരായിരിക്കും. കൂട്ടിക്കൽ, രാമപുരം ഇടവകകളിൽ അസിസ്റ്റൻറ് വികാരിയും അടിവാരം, പാലക്കാട്ട്മല, രത്നഗിരി, കൂത്താട്ടുകുളം വടകര, കൂടല്ലൂർ, നീലൂർ, തിടനാട്, കടുത്തുരുത്തി ഇടവകകളിൽ വികാരിയായും സീവ്യൂ എസ്റ്റേറ്റിൽ മാനേജരായും പാലാ കാർമൽ ആശുപത്രിയിൽ ചാപ്ലയിൻ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭരണങ്ങാനം ഓലിക്കൽ ചാണ്ടിയുടെയും അന്നമ്മയുടെയും 11 മക്കളിൽ മൂത്ത മകനായി 1936 ൽ ജനിച്ച അലക്സാണ്ടർ 1964 ലാണ് പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്. ഒരു ഇടവക വൈദികന്റെ ജീവിതക്കുറിപ്പുകൾ എന്ന ആത...

രൂപക്കൂട് എറിഞ്ഞു തകർത്ത സംഭവം : മുഹമ്മദ് സിദ്ദിഖിനെതിരെ കലാപ ശ്രമത്തിന് വകുപ്പുകൾ ചേർത്ത് FIR ഇട്ട് അറസ്റ്റ് രേഖപ്പെടുത്തി.

Image
  രൂപക്കൂട് എറിഞ്ഞു തകർത്ത സംഭവം ഒടുവിൽ പ്രതി മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായി പോലീസ് കൊച്ചി ചിറക്കൽ സെന്റ് അലോഷ്യസ് കോൺവെന്റിന്റെ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ഗ്രോട്ടോയുടെ ചില്ല് വെള്ളിയാഴ്ച രാത്രി യാതൊരു പ്രകോപനവും ഇല്ലാതെ ഒരാൾ വന്ന് എറിഞ്ഞ് തകർക്കുകയായിരുന്നു , എറിഞ്ഞു തകർത്ത ശേഷം ഇയാൾ ഒന്നുമറിയാത്തപോലെ അടുത്ത ചായക്കടയിൽ കയറി ചായ ഓർഡർ ചെയ്തിരുന്നു ,  സംഭവം കണ്ട നാട്ടുകാരിൽ ചിലർ എറിഞ്ഞ് തകർത്തയാൾ ചായക്കടയിലേക്ക് കയറി എന്ന് മനസ്സിലാക്കി അവിടെയെത്തി ആളെ കയ്യോടെ പിടികൂടി. കൊച്ചി ചിറക്കലിൽ തന്നെയുള്ള GCDA കോളനിയിലെ താമസക്കാരനായ മുഹമ്മദ്  സാദിഖ് ആയിരുന്നു ആ കൃത്യം ചെയ്ത വ്യക്തി , തുടർന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് തടഞ്ഞു വയ്ക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു , എന്നാൽ സ്ഥലത്ത് എത്തിയ പോലീസ് തുടക്കത്തിൽ ഒരു ശക്തമായ നിലപാട് എടുക്കാൻ മടിക്കുകയാണ് ഉണ്ടായത് , കൂട്ടത്തിൽ ഒരു പോലീസുകാരൻ ചോദിച്ചത് " ഇവനെ ഞങ്ങൾ കൊണ്ടുപോയിട്ട് എന്തു ചെയ്യാനാണ്"  എന്നതായിരുന്നു ! വിവിധ മതവിഭാഗങ്ങൾ തമ്മിൽ ഒരുവിധ പ്രശ്നവും ഇല്ലാതെ മുന്നോട്ട...

ഏകീകൃത കുർബാനയർപ്പണം ; മാർപാപ്പയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കത്തത് സിനഡിൽ ചർച്ചയാക്കണം:അൽമായ ശബ്ദം

Image
കൊച്ചി: ഫ്രാൻസിസ് മാർപാപ്പായും സീറോ മലബാർ സഭയുടെ പരമാധികാരസമിതിയായ സിനഡും അംഗീകരിച്ച ഏകീകൃത കുർബാനക്രമം എറണാകുളം - അങ്കമാലി മേജർ അതിരൂപതയിൽ നാളിത് വരെ പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കാത്തതിൻ്റെ കാരണം സീറോ മലബാർ സഭ സിനഡ് സഭാംഗങ്ങളോട് വൃക്തമാക്കണമെന്ന് അൽമായ ശബ്‌ദം ആവശ്യപ്പെട്ടു. പരമാധികാരിയായ മാർപാപ്പയുടെയും സിനഡിൻ്റെയും തീരുമാനങ്ങൾ കാറ്റിൽ പറത്തി ചില പുരോഹിതർ നടത്തുന്ന നീക്കങ്ങൾ കാനോനിക നിയമങ്ങളുടെയും സഭാപരമായ അനുസരണത്തിൻ്റെയും പരസ്യമായ ലംഘനമാണ്. ഇത്തരം അച്ചടക്ക രഹിതമായ നിലപാടുകൾ സഭയുടെ ഐക്യത്തിനും വിശ്വാസസ്യതയ്ക്കും വൻ തിരിച്ചടിയാണ് സൃഷ്‌ടിക്കുന്നത്.സഭയുടെഔദ്യോഗിക കുർബാന മേജർ അതിരൂപതയിൽ വിശ്വാസ സമൂഹത്തിന് സമ്പൂർണ്ണമായി ലഭിക്കുവാൻ സഭ സിനഡ് ശക്തമായ ഇടപെടലുകൾ ഉറപ്പാക്കണം. സഭ ഭരണഘടനയോടും കാനോനിക നിയമങ്ങളോടും പൂർണ്ണ വിധ യേത്വം ഉറപ്പാക്കി വിശ്വാസികളുടെ അവകാശമായ സഭയുടെ കുർബാന നൽകുവാൻ വൈദീകർ സ്വയം മുന്നോട്ട് വരണമെന്ന് അൽമായ ശബ്‌ദം വക്താവ് ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു.

അഗ്രിമ ഓണ വിപണിക്ക് തുടക്കമായി.

Image
പാലാ:  ഗുണമേന്മയുള്ള എല്ലാവിധ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഓണക്കാലത്ത് ഉറപ്പു വരുത്താൻ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഓണ വിപണി പാലാ അഗ്രിമ ഓപ്പൺ മാർക്കറ്റിൽ ആരംഭിച്ചു. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ഏത്തയ്ക്കാ ചിപ്സ്, ശർക്കര വരട്ടി തുടങ്ങി പാല നോവ ഓണപ്പായസം വരെ ഓണ വിപണിയിൽ ലഭ്യമാണ്. സാമ്പാർ , അവിയൽ തുടങ്ങി കറികട്ടിങ്ങുകളും ഇത്തവണത്തെ പ്രത്യേകതയാണ്. ഓണ വിപണിയുടെ ഉദ്ഘാടനം  വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ നിർവ്വഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ , ഫാ.മാത്യു പുളിയ്ക്കപ്പറമ്പിൽ , പി.ആർ.ഒ ഡാന്റീസ് കൂനാനിക്കൽ , അഗ്രിമാ മാർക്കറ്റ് മാനേജർ ടോണി കണിപറമ്പിൽ, സൗമ്യാ ജെയിംസ് എന്നിവർ പ്രസംഗിച്ചു.  സിബി കണിയാംപടി, പി.വി. ജോർജ് പുരയിടം , ജോയി വട്ടക്കുന്നേൽ, ജോബി കിഴക്കേക്കര, റോണിമോൻ റോയി,ഷിൽജോ ഈറ്റയ്ക്കക്കുന്നേൽ,അനസ് ആന്റോ ,ആലീസ് ജോർജ് , ജയ്സി മാത്യു , റോസ് മേരി , സിൻസി സിബി, റോസ്മി ഷിബു , ആൽഫി ബിനു തുടങ്ങിയവർ നേതൃത്വം കൊടുത്തു .

പാലാ ളാലം പഴയ പള്ളിയിൽ മരിയൻ ബൈബിൾ കൺവൻഷൻ നാളെ മുതൽ

Image
പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടു നോമ്പാചരണത്തിന്റെ ഭാഗമായി 2026 ഓഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും ആചരിക്കുന്നു.  തിരുനാളിനു ഒരുക്കമായിട്ടുള്ള അഭിഷേകാഗ്നി മരിയൻ ബൈബിൾ കൺവൻഷൻ നാളെ (25/08/2026 ചൊവ്വ) ആരംഭിക്കുന്നു. 25 മുതൽ 29 വരെ 5 ദിനങ്ങളിൽ നടക്കുന്ന മരിയൻ കൺവൻഷൻ വൈകുന്നേരം 4.30 മുതൽ രാത്രി 9 വരെയാണ്. പാലാ രൂപത വികാരി ജനറാൾ റവ. ഫാ. ഡോ. ജോസഫ് കണിയോടിക്കൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി റൂഹാ മൗണ്ട് ധ്യാനകേന്ദ്രത്തിലെ റവ. ഫാ. സാംസൺ ക്രിസ്റ്റി മണ്ണൂർ PDM കൺവൻഷൻ നയിക്കുന്നു.  

കത്തോലിക്ക വിശ്വാസത്തിൽ ഏറെ ആകൃഷ്ടരാകുന്നു എന്ന് അമേരിക്കൻ സർവ്വേ

Image
  ചിക്കാഗോ അതിരൂപതയാണ് ഈ വർഷം യുഎസിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ച 20 രൂപതകളിൽ നിന്നുള്ള 2127 പേരെ ഉൾപ്പെടുത്തിയുള്ള ഈ സർവേ ഏകോപിപ്പിച്ചത്. സർവേയിൽ പങ്കെടുത്ത 68% പേർ സഭയുടെ ആരാധനാക്രമങ്ങളോടും കൂദാശകളോടുമുള്ള താല്പര്യം പ്രകടിപ്പിച്ചപ്പോൾ, 65% പേർ ജീവിതത്തിന് കൃത്യമായ വഴികാട്ടാൻ രണ്ടായിരം വർഷത്തെ പാരമ്പര്യമുള്ള സഭയുടെ ജ്ഞാനത്തിന് സാധിക്കുമെന്ന് സാക്ഷ്യപ്പെടുത്തി.  ദൈവത്തോട് കൂടുതൽ അടുക്കാനുള്ള തീവ്രമായ ആഗ്രഹത്താലാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതെന്ന് സർവേയിൽ പങ്കെടുത്ത 85% പേരും പറഞ്ഞു . 77% ആളുകൾ ജീവിതത്തിൽ നന്മയും പുണ്യവും വളർത്തിയെടുക്കാൻ സഭ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. 76% പേർ സത്യത്തെക്കുറിച്ചുള്ള ആഴമേറിയ ബോധ്യങ്ങൾ തേടിയാണ് സഭയിലേക്ക് വന്നത്. 72% ആളുകൾ തങ്ങളുടെ ആകുലതകൾക്ക് വിരാമമിട്ട്, മനസ്സമാധാനം കണ്ടെത്താൻ ഈ വഴി തിരഞ്ഞെടുത്തതായി വ്യക്തമാക്കി. 2007-ലെ കണക്കുകൾ പ്രകാരം 72% പേരും വിവാഹവുമായി ബന്ധപ്പെട്ടാണ് കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്നിരുന്നതെങ്കിൽ, 2026-ൽ അത് വെറും 26 ശതമാനമായി ചുരുങ്ങി.ആത്മീയശൂന്യത അനുഭവിക്കുന്ന ആധുനിക സമൂഹത്തിന് മുന്നിൽ സത്യദൈവത്തിലേക്ക് നയി...

മാർത്തോമ സ്ലീവയെക്കുറിച്ച് കൂടുതലറിയാൻ

Image
ക്രിസ്തുവർഷം 1498-ൽ പോർച്ചുഗീസ് മിഷനറിമാർ ഇന്ത്യയിലെത്തിയപ്പോൾ മലബാർ തീരത്ത് പൗരസ്ത്യ സുറിയാനി സഭയുടെ പാത്രിയാർക്കീസുമായി ബന്ധമുള്ള ഒരു പുരാതന ക്രിസ്തീയ സമൂഹത്തെ കണ്ടുമുട്ടി. മയിലാപ്പൂരിലെ സെന്റ് തോമസ് മൗണ്ടിലുള്ള കുരിശിന് സമാനമായ ലളിതമായ കൽപ്പണി ചെയ്ത കുരിശുകൾ മാത്രമാണ് അവരുടെ പള്ളികളിലെ അൾത്താരകളിൽ കാണപ്പെട്ടിരുന്നത്. രൂപങ്ങളോ ക്രൂശിതരൂപങ്ങളോ അവിടെ ഉണ്ടായിരുന്നില്ല. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ അന്തോണിയോ ഡി ഗുവായുടെ എഴുത്തുകൾ പ്രകാരം പ്രദേശവാസികളായ ക്രിസ്ത്യാനികൾ ഈ കുരിശുകളെ മാർത്തോമാ ശ്ലീവ എന്നാണ് വിളിച്ചിരുന്നത്  1547-ൽ ഒരു പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി പഴയ ആശ്രമത്തിന്റെ അവശിഷ്ടങ്ങൾ മാറ്റുന്നതിനിടയിലാണ് പോർച്ചുഗീസ് മിഷനറിമാർ മയിലാപ്പൂരിലെ കുരിശ് കണ്ടെത്തിയത്. ചെന്നൈയ്ക്കടുത്തുള്ള പെരിയമലയിലെ സെന്റ് തോമസ് മൗണ്ട് അൾത്താരയിൽ സ്ഥാപിച്ച ഈ കുരിശിനെ പോർച്ചുഗീസുകാർ ഏറെ ആദരിക്കുകയും, പലപ്പോഴും ഇതിൽ നിന്ന് രക്തം തുള്ളികളായി ഒഴുകിയതായി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. അങ്ങനെ ഇത് 'മയിലാപ്പൂരിലെ അത്ഭുത കുരിശ്' എന്ന പേരിൽ പ്രശസ്തമായി. ആർച്ച് ബിഷപ്പ് ഡോം അലക്സിസ് ഡി മെനെസ...

മാർ ജോർജ് ആലഞ്ചേരിക്ക് നീതി ലഭ്യമാക്കണം

Image
  കൊച്ചി : വ്യാജരേഖ കേസ് മുന്നോട്ട് പോകുന്നതിനിടെ കോടതിയിൽ അനാവശ്യ തടസ്സ വാദങ്ങൾ ഉയർത്തി കേസിലെ പ്രതി നേടിയ സ്‌റ്റേ ഉത്തരവ് ഒഴിവാക്കാൻ സർക്കാർ ഇടപെടുക, വ്യാജ രേഖ കേസിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പ് വരത്തുക, സീറോ മലബാർ സഭ മെത്രാൻ സിനഡ് അധാർമികത വെടിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു  മാർത്തോമ നസ്രാണി സംഘം ( എം. ടി എൻ . എ സ് ) എറണാകുളം - അങ്കമാലി മേജർ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് കലക്ട്രേറേറ് പടിക്കൽ പ്രതിഷേധ സദസ് നടത്തി..കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു പ്രതിഷേധസദസ് സംഘടിപ്പിച്ചത്. മാർത്തോമ നസ്രാണി സംഘം സെക്രട്ടറി ബ്രദർ ചെറിയാൻ കവലയ്ക്കൽ ഉദ്‌ഘാടനം ചെയ്തു. ആൻ്റണി പുതുശേരി അധ്യക്ഷത വഹിച്ചു. ടെൻസൺ പുളിക്കൽ, റെമി പൗലോസ്, ജോയ് കൊഴുപ്പാൻ, സിറയക്ക് ജേക്കബ് ,ജോമോൻ ആരക്കുഴ , മാർട്ടിൻ തേവർ പാടം, കുരിയാക്കോസ് പഴയമടം, ജോസഫ് അമ്പലത്തിങ്കൽ, ലൂക്കോസ് നടുപ്പറമ്പിൽ, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.

ഫാ. അലക്സാണ്ടർ ഓലിക്കൽ (89) നിര്യാതനായി

Image
  പാലാ രൂപതാംഗമായ ഫാ. അലക്സാണ്ടർ ഓലിക്കൽ (89) നിര്യാതനായി.മൃതസംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 25 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഭരണങ്ങാനത്തുള്ള വസതിയിൽ ആരംഭിക്കും . തുടർ ശുശ്രൂഷകളും വിശുദ്ധ കുർബാനയും   മൂന്നുമണിക്ക് ഭരണങ്ങാനം സെൻ്റ് മേരിസ് ഫൊറോന പള്ളിയിൽ. ഭൗതിക ദേഹം നാളെ ഓഗസ്റ്റ് 24 തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. 1936 ഡിസംബർ 30ന് ഭരണങ്ങാനം ഇടവകയിൽ ജനിച്ച അദ്ദേഹം 1964 മാർച്ച് 11നാണ് പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്.