സീറോമലബാർ സഭയുടെ സിനഡാനന്തര സർക്കുലർ
സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ തന്റെ സഹശുശ്രൂഷകരായ മെത്രാ പ്പോലീത്താമാർക്കും മെത്രാൻമാർ ക്കും വൈദികർക്കും സമർപ്പിതർ ക്കും തൻ്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.
കർത്താവിന്റെ കൃപ നിങ്ങളെല്ലാവ രോടുംകൂടെ ഉണ്ടായിരിക്കട്ടെ! മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ,
സീറോമലബാർ സഭയുടെ മുപ്പത്തി നാലാമതു സിനഡിൻ്റെ രണ്ടാം സമ്മേ ളനം 2026 ആഗ സ്‌റ്റ് 17 മുതൽ 28 വരെ സഭയുടെ ആസ്‌ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. സഭയുടെ വിശ്വാസജീവിത ത്തെയും അജപാലനപ്രവർത്തന ങ്ങളെയും കാലഘട്ടത്തിന്റെ വെല്ലുവി ളികളോടു കൂടുതൽ ഫലപ്രദമായി പ്രതികരിക്കുന്നവിധത്തിൽ നവീകരി ക്കുന്നതിനും ശക്തിപ്പെടുത്തുന്നതി നുമുള്ള വിവിധ മാർഗങ്ങൾ സിനഡി ൽ വിശദമായി ചർച്ചചെയ്തു. പ്രാർഥ നയ്ക്കും സാഹോദര്യത്തിനും സഭയു ടെ കൂട്ടായ്മയ്ക്കും ഊന്നൽ നല്കി നടന്ന ഈ സിനഡ്, പരിശുദ്ധാത്മാവി ൻ്റെ കൃപയിൽ മെത്രാന്മാർ ഒരുമിച്ചു ദൈവഹിതം അന്വേഷിച്ച അനുഗ്രഹ പ്രദമായ ദിവസങ്ങളായിരുന്നു. സിനഡുസമ്മേളനത്തിന്റെ വിജയത്തിനായി പ്രാർഥിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.
സഭാസമൂഹത്തിൻ്റെ ശക്തീകരണം
2024-ൽ പാലായിൽ നടന്ന സീറോ മലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ തുടർച്ചയായി നാം സമുദായശക്തീകരണവർഷം ആചരിച്ചുവരികയാണല്ലോ! ആനുകാ ലിക ലോകത്തിൻ്റെ വിവിധ വെല്ലു വിളികളെ നേരിടാൻ സഭാംഗങ്ങളുടെ ആത്മീയവും സാമൂഹികവുമായ ശക്തീകരണം അനിവാര്യമാണെന്ന ബോധ്യമാണ് ഈ വർഷാചരണത്തി ലേക്കു നമ്മെ നയിച്ചത്. വിവിധ രാജ്യ ങ്ങളിൽ ചിതറിപ്പാർക്കുന്ന സമുദാ യാം ഗങ്ങളെ ഒരു വിശ്വാസിസമൂഹ മായി നിലനിറുത്തുന്നതു സഭയോടു ള്ള ബന്ധവും സഭാംഗങ്ങളായിരി ക്കുന്ന തിലുള്ള അഭിമാനബോധവു മാണ്.
ജനസംഖ്യാശോഷണം, സഭാത്മകബോധത്തിൻ്റെ കുറവ്,
കൃഷി-വ്യാപാര മേഖലകളോ ടുള്ള പുതുതലമുറയുടെ താല്പര്യക്കുറവ്, സമൂഹത്തിൻ്റെ മുഖ്യധാരകളിലെ നമ്മുടെ അസാന്നിധ്യം തുടങ്ങിയവ നമ്മുടെ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഈ വെല്ലുവിളി കൾ നമ്മെ ഭയപ്പെടുത്തുന്നതിനു പകരം പുതിയ പ്രവർത്തനശൈലി കൾ കണ്ടെത്തുന്നതിനുള്ള പ്രചോ ദനമായി മാറണം. രക്ഷകനും നാഥനുമായ ഈശോമിശിഹായുടെ തിര ഞ്ഞെടുക്കപ്പെട്ട ജനം എന്നനിലയിൽ, ആത്മീയബോധ്യങ്ങളിൽ ആഴപ്പെട്ടു കൂടുതൽ കരുത്തോടെ സുവിശേഷ ത്തിൻ്റെ സാക്ഷികളാകാനാണു നാം ശ്രമിക്കേണ്ടത്. അതോടൊപ്പം, ഇളംതലമുറയെ വിശ്വാസത്തിലും സഭാവബോധത്തിലും ഉറപ്പിക്കാനും അവരുടെ കഴിവുകളും വിഭവശേ ഷിയും വളർത്തിയെടുക്കാനുമുള്ള പരിശ്രമങ്ങൾ കൂടുതൽ തീക്ഷ്‌ണമാ യി നടത്തേതുണ്ട്. സമുദായശക്തീ കരണവർഷത്തിൽ നമ്മുടെ രൂപത കളിൽ ആരംഭിച്ചിരിക്കുന്ന വിവിധ പ്രവർത്തനങ്ങൾ സഭയെയും സമുദാ യത്തെയും ബലപ്പെടുത്തുമെന്നു സിനഡു വിലയിരുത്തി. ഇതിനായി നിസ്വാർഥമായി അധ്വാനിക്കുന്ന എ ല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.
ഈ മുന്നേറ്റത്തിന്റെ ഭാഗമായി ഓരോ രൂപതയിലും പ്രേഷിതപ്രവർ ത്തനങ്ങൾ ആരംഭിക്കാനും ശക്തി പ്പെടുത്താനും ആഹ്വാനംചെയ്യുന്നു. വളരെ ദുർഘടമായ സാഹചര്യങ്ങളി ലും ഈശോയ്ക്കു സാക്ഷ്യംവഹിക്കു ന്ന മിഷനറിമാരെ സഭ ഏറെ വാത്സല്യ പൂർവം അഭിവാദനംചെയ്യുന്നു.
പരിഹാരം കാണേണ്ട ജീവിതപ്രശ്നങ്ങൾ
കേരളത്തിൽനിന്നുള്ള ഏതാനും പാർലമെൻ്റ്, നിയമസഭാസാമാജിക രുമായി സംവദിച്ചു സഭയും സമൂഹ വും നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പരസ്‌പരം ശ്രദ്ധയിൽപ്പെടുത്താനും പരിഹാരങ്ങൾ അന്വേഷിക്കാനും സിനഡുപിതാക്കന്മാർക്ക് അവസരം ലഭിച്ചു. ആവശ്യമായ കൂടിയാലോചന കൾക്കു ശേഷം ജസ്‌റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമയ ബന്ധിതമായി നടപ്പാക്കണമെന്നും അധ്യാപകനിയമന പ്രതിസന്ധിയുൾ പ്പെടെ വിദ്യാഭ്യാസ മേഖല നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങൾക്കും, വർഷങ്ങളായി തീരുമാനമാകാതെ നീളുന്ന പരിസ്ഥിതിലോല മേഖലകളു മായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും ശാശ്വതമായ പരിഹാരം കണ്ടെത്തണ മെന്നുള്ള ആവശ്യങ്ങൾ ജനപ്രതിനി ധികളുടെമുൻപിൽ അവതരിപ്പിച്ചു. അതോടൊപ്പം, നിയമവിധേയമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസസാമൂഹി ക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങ ളെ പ്രതികൂലമായി ബാധിച്ചേക്കാവു ന്ന നിയമനിർമാണങ്ങൾ അവതരി പ്പിക്കപ്പെടുന്നതിലുള്ള ആശങ്കയും പങ്കുവച്ചു. രാജ്യത്തെ നിയമങ്ങളും ഭരണഘടനാപരമായ അവകാശങ്ങ ളും മാനിച്ചു പ്രവർത്തിക്കുന്ന സ്‌ഥാപ നങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമവ്യവസ്‌ഥകൾ രൂപപ്പെടുന്നത് ഏറെ ഉൽകണ്ഠാജനകമാണ്! അതേ സമയം, ദുർഘടമായ പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടാണു സഭ എന്നും ലോകത്തിന്റെ പ്രകാശമായി നിലകൊ ണ്ടിട്ടുള്ളതെന്നു നാം മറക്കരുത്. പ്രതിസന്ധികളെ അതിജീവിച്ചു സത്യ ത്തിനും നീതിക്കും മനുഷ്യൻ്റെ അന്ത സ്സിനും വേണ്ടി ശബ്ദമുയർത്തിക്കൊ ണ്ടു സമൂഹത്തിന്റെ നന്മയ്ക്കായുള്ള സഭയുടെ ദൗത്യം കൂടുതൽ ശക്തമാ യി നമുക്കു തുടരാം.
കൂട്ടായ്മ നമ്മുടെ ഉത്തരവാദിത്വം
പ്രതിസന്ധികളും വെല്ലുവിളികളും ഉണ്ടെങ്കിലും, "സ്വർഗത്തിലും ഭൂമിയി ലുമുള്ള സർവ അധികാരവും നല്‌ക പ്പെട്ടിരിക്കുന്ന" (മത്താ.28:18) നമ്മുടെ കർത്താവിലാണു നമ്മുടെ പ്രത്യാശ. 'കർത്താവു കൂടെനടക്കുന്ന ജനമെ ന്ന' നിലയിൽ (പുറ. 33:14) കൂടുതൽ കരുത്തോടെ മുന്നോട്ടുപോകേണ്ട വരാണ് നാം. നമ്മുടെ സഭയുടെ ഒരു മിച്ചുള്ള യാത്രയിൽ വലിയൊരു ചുവ ടുവയ്‌പായിരുന്നു അൾത്താരയിലെ ഐക്യം. വ്യത്യസ്‌തമായ കുർബാന അർപ്പണരീതികൾ നമ്മുടെ സഭയുടെ ഐക്യബോധത്തെ സാരമായി ബാധി ച്ചുവെന്ന തിരിച്ചറിവിലാണു 1999 മുതൽ ഐക്യശ്രമങ്ങൾ ആരംഭിച്ചത്. അതു പൂർണമായി നടപ്പിൽ വരുത്താ ൻ സാധിക്കാത്തതു ദുഃഖകരമാണ്. എന്നാൽ വാക്കുകൾകൊണ്ടു പര സ്പരം മുറിപ്പെടുത്തി ഒരിക്കലും ഐക്യം സാധ്യമാക്കാനാവില്ലെന്നു നാം തിരിച്ചറിയണം. പരിശുദ്ധ പിതാ വു ലെയോ പതിനാലാമൻ മാർപാപ്പാ ആഹ്വാനംചെയ്‌തതുപോലെ, “നമ്മു ടെ വാക്കുകൾ നിരായുധീകരിക്കാം; അങ്ങനെ ലോകത്തെ നിരായുധീകരി ക്കാൻ നമുക്കു സഹായിക്കാം. അതി നാൽ ഉപയോഗിക്കുന്ന വാക്കുകൾ, നമുക്കുള്ള മുൻവിധികൾ, അവയിൽ ഒളിഞ്ഞുകിടക്കുന്നതോ പ്രകടമായ തോ ആയ ആക്രമണോത്സുകത എന്നിവയെക്കുറിച്ചു നാമെല്ലാവരും ആത്മശോധന ചെയ്യേതുണ്ട്" (മാനവമഹത്വം, 214).
നിരന്തരമായ പ്രാർഥനയും വ്യക്തിപരമായ മാനസാന്തരവും പരസ്‌പര മുള്ള അനുരഞ്ജനവും മാത്രമേ ശാശ്വതമായ സമാധാനത്തിലേക്കു നയിക്കൂ. 'നീതിയില്ലാതെ സമാധാനം നില നില്ക്കുകയില്ല' എന്ന സത്യം അംഗീകരിക്കുമ്പോഴും കോടതി വ്യവഹാരങ്ങളിലൂടെയല്ല സഭയിൽ സമാധാനം നേടേണ്ടതെന്നു എല്ലാവ രും തിരിച്ചറിയണം. ജയപരാജയങ്ങ ളിലല്ല. (ക്രൂശിതന്റെ വിധേയത്വത്തി ലൂടെയാണു രക്ഷ കൈവരുന്നത്. ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ടു അഭിവന്ദ്യ പിതാക്കന്മാരുടെ നിർദേ ശങ്ങൾ സ്വീകരിച്ച് ഐക്യത്തിന്റെ സന്ദേശ വാഹകരാകാൻ നമുക്കു ശ്രമിക്കാം. "ദൈവകൃപ സംഘർഷങ്ങ ളെ അത്ഭുതകരമായി ഒറ്റയടിക്ക് ഇല്ലാതാക്കുന്നില്ല; മറിച്ച്, അത് തിന്മ യ്ക്കെതിരെയുള്ള സജീവമായ പ്രതി രോധത്തിനും തിന്മയെ മറികടക്കുന്ന തിലെ അത്ഭുതകരമായ സർഗാത്മ കതയ്ക്കും പ്രചോദനമേകുന്നു" (മാനവമഹത്വം, 211) എന്ന പരിശുദ്ധ പിതാവു ലെയോ മാർപാപ്പയുടെ പ്രബോധനം ഏറെ പ്രസക്തമാണ്. നന്മയുടെ പുതിയ മാനങ്ങൾ തേടി ക്കൊണ്ടു പരിമിതികളെ മറികടക്കാ ൻ നമുക്കു പരിശ്രമിക്കാം.
കാലാനുസൃതമായ പുരോഹിതപരിശീലനം
പൗരോഹിത്യ ദൈവവിളികളാൽ സഭയെ സമ്പന്നമാക്കുന്ന സർവ ശക്തനായ ദൈവത്തിനു നമുക്കു നന്ദിപറയാം. ആധുനികലോകത്തിൽ വൈദികർ അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികൾ സിനഡു ചർച്ചയ്ക്കു വിഷയമാക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനു വൈദികർക്കു വേണ്ടി യുള്ള കമ്മീഷനെ ചുമതലപ്പെടുത്തു കയും ചെയ്‌യു.
വൈദികവിദ്യാർഥികളുടെ പരിശീലനം കാലത്തിനനുസൃതമായി പരിഷ്‌കരിക്കുന്നതിനു തയ്യാറാക്കിയ പാഠ്യപദ്ധതി മൈനർ സെമിനാരി മുതൽ ആരംഭിച്ചുവെന്നതു സന്തോ ഷകരമാണ്. വിശ്വാസതീക്ഷ്‌ണത യാൽ നിറഞ്ഞു സഭയുടെ മനുഷ്യരാ യി മിശിഹായ്ക്കു സാക്ഷ്യംനല്കാൻ വൈദികർക്കു സാധിക്കുമ്പോഴാണു ലോകത്തിൻ്റെ അതിർത്തികൾവരെ സുവിശേഷം വ്യാപിക്കുന്നത്.
സമർപ്പിതജീവിതത്തിലേക്കുള്ള ദൈവവിളികളെക്കുറിച്ചും സഭ ദൈവത്തിനു നന്ദി പറയുന്നു. സമർ പ്പിതസമൂഹങ്ങളിലൂടെ എത്രമാത്രം അനുഗ്രഹങ്ങളാണു ദൈവം നമുക്കു ചൊരിയുന്നത്. കാരുണ്യ വിദ്യാഭ്യാസ മേഖലകളിലും പ്രേഷിതപ്രവർത്തന ങ്ങളിലും ത്യാഗ നിർഭരമായി ശുശ്രൂഷ ചെയ്യുന്ന സമർപ്പിതർ സുവിശേഷ ത്തിൻ്റെ സൗരഭ്യം ലോകത്തിൽ പ്രസ രിപ്പിക്കുന്നവരാണ്. അതിനാൽത്ത ന്നെ സമർപ്പിതജീവിതത്തിലേക്കുള്ള ദൈവവിളികളെ പ്രോത്സാഹിപ്പിക്കു കയും പ്രാർഥിക്കുകയും ചെയ്യേണ്ട തുണ്ട്. സിനഡു സമ്മേളന ത്തിന്റെ ഭാഗമായി സമർപ്പിതസമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുമായി നടത്തി യ കൂടിക്കാഴ്‌ച വളരെ ഫലപ്രദമായി രുന്നു.
സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെൻ്റർ
സീറോമലബാർ സഭയുടെ പുരാതന വും സമ്പന്നവുമായ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും പഠിപ്പി ക്കുന്നതിനും ഗവേഷണങ്ങൾ നടത്തു ന്നതിനും സഹായിക്കുന്ന ഹെറിറ്റേജ് ആൻഡ് റിസർച്ച് സെൻ്റർ പൊതുസ മൂഹത്തിനായി തുറന്നുകൊടുക്കാൻ നമുക്കു കഴിഞ്ഞു. ഈ കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്ന സെൻ്റ് തോമ സ് ഹെറിറ്റേജ് മ്യൂസിയം കേരളത്തി ലേതന്നെ പ്രധാനപ്പെട്ട ക്രിസ്‌ത്യൻ മ്യൂസിയങ്ങളിലൊന്നാണ്. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സ്‌ഥാപിച്ചി രിക്കുന്ന ഈ പൈതൃകകേന്ദ്രവും മ്യൂ സിയവും സന്ദർശിക്കാൻ ഏവരെയും സ്നേഹപൂർവം സ്വാഗതംചെയ്യുന്നു.
കോട്ടയം അതിരൂപതയ്ക്കു സഹായമെത്രാൻ
കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി പെരിയ ബഹുമാനപ്പെട്ട ആനിമൂട്ടിൽ തോമസച്ചനെ നിയമിച്ച തു സീറോമലബാർ സഭയ്ക്കാകെ ഏറെ സന്തോഷകരമായ കാര്യമാണ്. ബഹുമാനപ്പെട്ട തോമസ് അച്ചന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ലഭിക്കട്ടെ യെന്നു പ്രാർഥിക്കുകയും അദ്ദേഹത്തിൻ്റെ ശുശ്രൂഷകൾക്കു ആശംസകളും ഭാവുകങ്ങളും നേരുക യും ചെയ്യുന്നു.
പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ,
ദൈവികപരിപാലനയിൽ നടന്ന ഈ സിനഡ്, നമ്മുടെ സഭയെ ദൈവഹി തത്തിന് അനുസൃതമായി രൂപപ്പെടു ത്തുന്നതിനുള്ള പുതിയ ഉത്തരവാദി ത്വബോധമാണ് നമ്മിൽ ഉണർത്തുന്ന ത്. പ്രതിസന്ധികളിൽ തളരാതെ, വെല്ലുവിളികളിൽ പതറാതെ, കർത്താവിൽ പ്രത്യാശയർപ്പിച്ചു വിശ്വാസത്തിലും കൂട്ടായ്‌മയിലും പ്രേഷിത തീക്ഷ്‌ണതയിലും നമുക്കു മുന്നേറാം.
കേരളത്തിൽ മൺസൂൺ മഴയെത്തു ടർന്നുണ്ടായ ദുരന്തങ്ങളിൽ ദുരിതമ നുഭവിക്കുന്നവരുടെ കുടുംബങ്ങളോ ടുള്ള നമ്മുടെ സഭയുടെ ഹൃദയപൂർവ മായ ഐക്യദാർഢ്യം രേഖപ്പെടുത്തു ന്നു. അതോടൊപ്പം, നേപ്പാളിൽ സംഭ വിച്ച ദാരുണമായ പ്രകൃതി ദുരന്ത ത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവ രുടെ വേദനയിൽ പങ്കുചേരുകയും വീടും ഉപജീവന മാർഗങ്ങളും ഇല്ലാതാ യവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു.
പരിശുദ്ധ കന്യകാമറിയത്തിൻ്റെയും മാർ തോമാശ്ലീഹായുടെയും നമ്മുടെ സഭയിലെ എല്ലാ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്‌ഥ്യം തേടിക്കൊണ്ടു, നമ്മുടെ സഭയെയും കുടുംബങ്ങളെയും കർത്താവിൻ്റെ കരങ്ങളിൽ സമർപ്പിക്കാം. പരിശുദ്ധാ ത്മാവു നമ്മുടെ യാത്ര നയിക്കുകയും മിശിഹായിൽ ഒന്നായ ഒരു സഭയായി കൂടുതൽ ശക്തിയോടെ സുവിശേഷ ത്തിനു സാക്ഷ്യംവഹിക്കാൻ നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.
കാക്കനാട് മൗണ്ട് സെൻ്റ് തോമസിലു ള്ള മേജർ ആർച്ചുബിഷപ്പിൻ്റെ കാര്യാ ലയത്തിൽ നിന്നു 2026-ാം ആണ്ട് ആഗസ്‌റ്റ് മാസം 28-ാം തീയതി നല്ക പ്പെട്ടത്. 1
* റാഫേൽ തട്ടിൽ
സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്






Comments
Post a Comment