Posts

സങ്കീര്‍ത്തനങ്ങള്‍ 18 : 31-50

Image
  കര്‍ത്താവല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവമല്ലാതെ രക്ഷാശില എവിടെയുണ്ട്? അവിടുന്നു ശക്തികൊണ്ട് എന്‍റെ അരമുറുക്കുന്നു; എന്‍റെ മാര്‍ഗം സുരക്ഷിതമാക്കുന്നു. അവിടുന്ന് എന്‍റെ കാലുകള്‍ക്കുമാന്‍പേടയുടെ വേഗം നല്‍കി; ഉന്നതഗിരികളില്‍ എന്നെ സുരക്ഷിതനായി നിറുത്തി. എന്‍റെ കൈകളെ അവിടുന്നുയുദ്ധമുറ അഭ്യസിപ്പിച്ചു; എന്‍റെ കരങ്ങള്‍ക്കു പിച്ചളവില്ല് കുലയ്ക്കാന്‍ കഴിയും. അങ്ങ് എനിക്കു രക്ഷയുടെ പരിച നല്‍കി; അവിടുത്തെ വലത്തുകൈ എന്നെ താങ്ങിനിറുത്തി; അവിടുത്തെ വാത്സല്യം എന്നെ വലിയവനാക്കി. എന്‍റെ പാത അങ്ങു വിശാലമാക്കി; എന്‍റെ കാലുകള്‍ വഴുതിയില്ല. എന്‍റെ ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നു പിടിച്ചു; അവരെ സംഹരിക്കുവോളം ഞാന്‍ പിന്‍വാങ്ങിയില്ല.  എഴുന്നേല്‍ക്കാനാവാത്തവിധം അവരെ ഞാന്‍ തകര്‍ത്തു; അവര്‍ എന്‍റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞു. യുദ്ധത്തിനായി ശക്തികൊണ്ട് അങ്ങ് എന്‍റെ അരമുറുക്കി; എന്നെ ആക്രമിച്ചവരെ അങ്ങ് എനിക്ക് അധീനമാക്കി. എന്‍റെ ശത്രുക്കളെ അങ്ങു പലായനം ചെയ്യിച്ചു; എന്നെ വെറുത്തവരെ ഞാന്‍ നശിപ്പിച്ചു.  സഹായത്തിനുവേണ്ടി അവര്‍ നിലവിളിച്ചു; രക്ഷിക്കാനാരുമുണ്ടായിരുന്നില്ല, കര്‍ത്താവിനോട് അവര്‍ നിലവിളിച്ചു; അ...

ഉദയംപേരൂർ സുനഹദോസ് : നേട്ടവും കോട്ടവും part 04

Image
  യോഹന്നാൻ സുവിശേഷത്തിന്റെ എട്ടാം അധ്യായം, ലൂക്കാ സുവിശേഷത്തിലെ പത്താം അധ്യായം, മത്തായിയുടെ സുവിശേഷത്തിലെ ആറാം അധ്യായത്തിലെ ചില വാക്യങ്ങൾ, വിശുദ്ധ പത്രോസിന്റെ രണ്ടാം ലേഖനം, വിശുദ്ധ യോഹന്നാന്റെ രണ്ടും മൂന്നും ലേഖനങ്ങൾ, യൂദാസിന്റെ ലേഖനം, വെളിപാട്, യോഹന്നാന്റെ ഒന്നാം ലേഖനത്തിലെയും നാലാം അധ്യായത്തിലെയും അഞ്ചാം അധ്യായത്തിലെയും ചില വാക്യങ്ങൾ, പഴയ നിയമത്തിൽ എസ്തേർ തോബിത്ത്, ജ്ഞാനം,  ഗ്രന്ഥങ്ങളും ഇല്ലായിരുന്നുവെന്ന് പറയപ്പെടുന്നു. അങ്ങനെ എണ്ണമറ്റ കുറ്റങ്ങളും പാപങ്ങളും മലങ്കര സഭയിൽ നടന്നിരുന്നുവെന്നാണ് സുനഹദോസിൽ ആരോപിക്കപ്പെട്ടത്. ജപമാല ചൊല്ലുന്ന കീഴ്‌വഴക്കം ഈ സമ്മേളനത്തോടെ  ആണ് മലങ്കര സഭയിൽ ആരംഭിച്ചത്. പക്ഷേ അതുമൂലം കേരള സഭയിൽ നിലനിന്നിരുന്ന യാമ പ്രാർത്ഥനകൾക്ക് മങ്ങലേറ്റു . ഈ മഹായോഗത്തെ തുടർന്ന് നടപ്പിലാക്കിയ ഒട്ടനവധി നല്ല കാര്യങ്ങളുമുണ്ടെന്ന യാഥാർത്ഥ്യം മറച്ചുവെക്കുവാൻ പറ്റില്ല. മാമോദിസ എന്ന കൂദാശ നൽകുന്നത് മെത്രാന്മാർ മാത്രമായിരുന്നെങ്കിൽ അത് വൈദികർക്കും ആകാമെന്ന് തീരുമാനമെടുത്തു. മാമോദിസ സ്വീകരിക്കുന്ന കുട്ടിക്ക് തല തൊട്ടപ്പനും തലതൊട്ടമ്മയും വേണമെന്ന് നിഷ്കർഷിച്ചു. അക്രൈസ്തവരെ...

വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്താൻ തീരുമാനം

Image
  വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്താൻ തീരുമാനം; എഫ്ഐആർ രജിസ്റ്റർ ചെയ്യും കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ കല്ലറ ദുരൂഹതയിൽ കല്ലറ തുറന്ന് പരിശോധന നടത്താൻ തീരുമാനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ കേസെടുക്കാനും തീരുമാനിച്ചു. ഇന്ന് തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും ആർഡിഒയുടെ അനുമതി ലഭിച്ചാലുടൻ കല്ലറ തുറന്ന് പരിശോധിക്കുമെന്നും പൊലീസ്. കല്ലറയ്ക്ക് പൊലീസ് കാവൽ ഏർപ്പെടുത്താനും തീരുമാനം. അന്വേഷണത്തിൽ തൃപ്തിയെന്ന് പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ പറഞ്ഞു. ദുരൂഹത നീക്കുമെന്ന് പേരാവൂർ ഡിവൈഎസ്പി വ്യക്തമാക്കി കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ഉണ്ണിമിശിഹാ ദേവാലയത്തിന്റെ സെമിത്തേരിയുടെ 38ാം നമ്പർ കല്ലറയിൽ കണ്ട പായിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹ സാദൃശ്യമുള്ള വസ്തു സംബന്ധിച്ചാണ് ദുരൂഹത ഉയരുന്നത്. എന്താണ് ആ വസ്തുവെന്നും നേരത്തെയുള്ള മൃതദേഹ അവശിഷ്ടമാണോ എന്നും തിരിച്ചറിഞ്ഞാൽ മാത്രമേ ദുരൂഹത ഒഴിവാകൂ. അതിനായി കല്ലറ തുറക്കേണ്ടി വരും. ഈ മാസം 13ന് മറ്റൊരു മൃതദേഹം സംസ്‌കരിക്കാൻ കല്ലറ തുറന്നപ്പോഴാണ് സംശയാസ്പദമായ രീതിയിൽ മൃതദേഹ സാദൃശ്യമുള്ള വസ്തു കണ്ടത്. ശവപ്പെട്ടിക്ക് സമീപം ...

ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന് പാലാ രൂപതയില്‍ വിപുലമായ പരിപാടികള്‍

Image
ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന് പാലാ രൂപതയില്‍ വിപുലമായ പരിപാടികള്‍: ത്രൈമാസാചരണ പരിപാടികളുടെ ഉദ്ഘാടനം 24-ന് പാലായിൽ ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 ന് മുന്നോടിയായി പാലാ രൂപതാ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ 24 ന് ത്രൈമാസാചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. 24 ന് രാവിലെ 11 ന് പാലാ ചാവറ സി.എം.ഐ. പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സമ്മേളനം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംസ്ഥാന സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിക്കും.  കോട്ടയം ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു ഐ.പി.എസ് മുഖ്യാതിഥിയായിരിക്കും. രൂപതാ വികാരി ജനറാള്‍ റവ. ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, പ്രിന്‍സിപ്പല്‍ റവ. ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ., കോട്ടയം റീജണല്‍ ഡയറക്ടര്‍ റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, സാബു എബ്രാഹം എന്നിവര്‍ പ്രസംഗിക്കും. ആന്റണി മാത്യു, ജോസ് കവിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ചാവറ സി.എം.ഐ. പബ്ലിക് സ്‌കൂള്‍ ആതിഥേയത്വം വഹിക്കും. ത്രൈമാസാചരണ പരിപാടികളുടെ ദീപശിഖ പോലീസ് ചീഫ് രൂപതാ ഡയറക്ട...

വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേ സ്കൂളിലെ പിടിഎ യോഗം നടത്തി.

Image
  വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ പിടിഎ യോഗം നടത്തി.വികാരി ഫാ. സ്കറിയ വേകത്താനംമീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു .ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ മുഖ്യ പ്രഭാഷണം നടത്തി.''മാതാപിതാക്കളുടെയും  മക്കളുടെയും ജീവിതത്തിൽ കൂടുതലായി അറിയുവാൻ' എന്ന വിഷയത്തെക്കുറിച്ച് പാലാ സെൻ്റ് തോമസ്ബി  എഡ് കോളേജ്  പ്രൊഫസർ അലക്സ് കാവുകാട്ട്  ക്ലാസ് നയിച്ചു.സ്റ്റെഫി ജോസ് മൈലാടൂർ ചർച്ചകൾക്ക് നേതൃത്വം നൽകി.പുതിയ പ്രവർത്തന വർഷത്തെ പിടിഎ ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു. പ്രസിഡൻ്റ് - ജോജോ തുണ്ടത്തിൽ, വൈസ് പ്രസിഡൻ്റ് - ജിൻസ് പുന്നശ്ശേരിൽ, സെക്രട്ടറി-  ജെയ്സി ബേബി മുണ്ടാട്ടുചുണ്ടയിൽ, ജോയിൻ്റ് സെക്രട്ടറി - ആഷാൽ മണിയാക്കു പാറയിൽ, ഖജാൻജി - ലിനി  റോയി വെള്ളാപ്പാണിയിൽ, ഓർഗനൈസർ - സാജൻ ആനക്കുഴിയിൽ.ജൂബി വേലിക്കകത്ത്, ബിന്നി മണ്ണാറാത്ത്, ജോമി കടപ്ലാക്കൽ, റ്റിബിൻ തയ്യിൽ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തു.സിസ്റ്റർ ദിവ്യാ കീലത്ത് സി.എം.സി, ജോസഫ് കടപ്ളാക്കൽ, അനില ലോസൻ വില്ലന്താനത്ത്, ആൽബിൻ സാജൻ തോട്ടപ്പള്ളിൽ,റിയാ തെരേസ് ജോർജ് മാന്നാത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഉദയംപേരൂർ സുനഹദോസ് : നേട്ടവും കോട്ടവും part 03

Image
മൂന്നാം ദിവസം മാമോദിസ,  സ്ഥൈര്യ ലേപനം എന്നീ  കൂദാശകളെ കുറിച്ചും വിശദീകരിച്ചു. തുടർന്ന് ഡി മെനസിസ് ഇങ്ങനെ പ്രഖ്യാപിച്ചു " നിങ്ങൾ ഇനിമുതൽ പത്രോസ് സ്ലീഹായുടെ കീഴിലാണ്" ഇത് കേട്ടപാടെ സുറിയാനിക്കാർ പിറുപിറുത്തു പറഞ്ഞു "ഞങ്ങൾ മാർത്തോമ്മായുടെ വാഴ്‌വും വഴിപാടും ഉപേക്ഷിക്കുവാൻ സമ്മതമല്ല". (എന്താണ് തോമാശ്ലീഹായുടെ വാഴ്‌വും വഴിപാടും എന്നതിനെപ്പറ്റി 1994 ൽ ഡോക്ടർ സ്കറിയ സക്കറിയാ സാർ എഴുതിയ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്) എഴുന്നേറ്റുനിന്ന് പ്രതിഷേധിക്കുവാൻ സാഹചര്യമില്ലാത്തതിനാൽ  അന്ന് തന്നെ കടും വെട്ട് തീരുമാനങ്ങളെ,  തങ്ങൾക്ക് പ്രാപ്യമായ പ്രതിഷേധനമുറയായി കുറെ പട്ടക്കാർ കോമാളികളെപ്പോലെ  തങ്ങളുടെ പൈജാമ ഊരി തലയിൽ ഇടുകയും  കമ്മീസൂരി പൈജാമയ്ക്കു പകരമായി ധരിക്കുകയും ചെയ്തതായി  "നിരണം ഗ്രന്ഥവരി" എന്ന താളിയോലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ താളിയോല മലയാളഭാഷയിലെ ആദ്യത്തെ താളിയോലയായി കരുതപ്പെടുന്നു. നാലാം ദിവസം വിശുദ്ധ കുർബാനയെ കുറിച്ചും അഞ്ചാം  ദിവസം വിശ്വാസ സംബന്ധമായ കാര്യങ്ങളെക്കുറിച്ചും ചർച്ച നടന്നു.  ആറാം ദിവസം തിരുപ്പട്ടം,  വിവാഹം എന്നിവയെക്കുറിച്ചും ചർച്...

സങ്കീര്‍ത്തനങ്ങള്‍ 18 : 16-30

Image
 ഉന്നതത്തില്‍നിന്നു കൈനീട്ടിഅവിടുന്ന് എന്നെ പിടിച്ചു; പെരുവെള്ളത്തില്‍നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു. പ്രബലനായ ശത്രുവില്‍നിന്നുംഎന്നെ വെറുത്തവരില്‍നിന്നും അവിടുന്ന് എന്നെ രക്ഷിച്ചു; അവര്‍ എന്‍റെ ശക്തിക്കതീതരായിരുന്നു. അനര്‍ഥകാലത്ത് അവര്‍എന്‍റെ മേല്‍ ചാടിവീണു, കര്‍ത്താവ് എനിക്ക് അഭയമായിരുന്നു.  അവിടുന്ന് എന്നെ വിശാലമായ സ്ഥലത്തേക്കു നയിച്ചു; എന്നില്‍ പ്രസാദിച്ചതിനാല്‍ എന്നെ വിമോചിപ്പിച്ചു.  എന്‍റെ നീതിക്കൊത്തവിധം കര്‍ത്താവ് എനിക്കു പ്രതിഫലം നല്‍കി; എന്‍റെ കൈകളുടെ നിര്‍മലതയ്ക്കു ചേര്‍ന്നവിധം എനിക്കു പകരംതന്നു. കര്‍ത്താവിന്‍റെ മാര്‍ഗത്തില്‍ ഞാന്‍ ഉറച്ചു നിന്നു; തിന്‍മചെയ്ത് എന്‍റെ ദൈവത്തില്‍നിന്നു ഞാന്‍ അകന്നുപോയില്ല. അവിടുത്തെ കല്‍പനകള്‍എന്‍റെ കണ്‍മുന്‍പിലുണ്ടായിരുന്നു; അവിടുത്തെ നിയമങ്ങള്‍ ഞാന്‍ ലംഘിച്ചില്ല. അവിടുത്തെ മുന്‍പില്‍ ഞാന്‍ നിര്‍മലനായിരുന്നു; കുറ്റങ്ങളില്‍നിന്നു ഞാന്‍ അകന്നുനിന്നു. എന്‍റെ നീതിയും കൈകളുടെ നിഷ്കളങ്കതയും കണ്ടു കര്‍ത്താവ് എനിക്കു പ്രതിഫലം നല്‍കി.  വിശ്വസ്തനോട് അങ്ങ് വിശ്വസ്തത  പുലര്‍ത്തുന്നു; നിഷ്കളങ്കനോടു നിഷ്കളങ്കമായി പെരുമാറുന്നു....

പള്ളി സെമിത്തെരിയിൽ അതിക്രമിച്ചുകയറി റീൽസ് ചിത്രീകരണം നടത്തിയ പ്രതികൾ പിടിയിൽ

Image
   ഗഞ്ചാവുൾപ്പടെയുള്ള ലഹരിമരുന്നുകൾ ഉപയോഗിച്ചശേഷം സമൂഹമാധ്യമങ്ങൾ വഴി വീരപരിവേഷം നേടാനായി  പള്ളി സെമിത്തെരിയിൽ    അതിക്രമിച്ചുകയറി റീൽസ് ചിത്രീകരണം നടത്തുകയും ഇൻസ്റ്റഗ്രാം,ഫേസ്ബുക് എന്നിവയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്ത പ്രതികളെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പൂന്തോപ്പ് പള്ളിയുടെ സെമിത്തെരിയിലാണ് കഴിഞ്ഞദിവസം സംഭവമുണ്ടായത്.പള്ളി അധികാരികളുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും  പ്രദേശത്തെ CCTV ക്യാമറ ഉൾപ്പടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയായിരുന്നു. കൃത്യത്തിന് ശേഷം നാട്ടിൽനിന്നും മുങ്ങി പുനലൂർ, കായംകുളം തുടങ്ങിയസ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതികളെ സാഹസികമായാണ് പോലീസ് പിടികൂടിയത്.ആലപ്പുഴ കൊമ്മാടി പുതുവൽ പൂന്തോപ്പിൽ അഞ്ചേരിനിലം നികർത്തിൽ വീട്ടിൽ സഞ്ചയ്സത്യൻ (18), സച്ചിൻസത്യൻ (18), ആലപ്പുഴ തിരുവമ്പാടിയിൽ സുൽത്താന മൻസിൽ വീട്ടിൽ അൻസിൽ (18) എന്നിവരാണ് പിടിയിലായത്.  പ്രതികൾക്ക് ലഹരിമാഫിയകളുമായി അടുത്ത ബന്ധമുണ്ടെന്നും   കൂടുതൽ കുറ്റക്കാരെ കണ്ടെത്താൻ ഇവരുടെ അറസ്റ്റിലൂടെ പോലീസിന് ...

നർക്കോട്ടിക് - ലവ് ജിഹാദുകൾ ഒരുമിച്ചോ ?

Image
  നാർക്കോട്ടിക്ക് ജിഹാദ് ആയാലും ലവ് ജിഹാദ് ആയാലും ക്രിസ്ത്യൻ പെൺകുട്ടികൾ വഴിതെറ്റി പോകുന്ന കാഴ്ച തന്നെയാണ് ഇപ്പോഴും കാണുന്നത്. എത്രത്തോളം അനുഭവങ്ങളും ബോധ്യപ്പെടലുകളും ഉണ്ടെങ്കിലും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ക്രൈസ്തവ സമൂഹം പുനർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. വടക്കഞ്ചേരിയിൽ ലക്ഷങ്ങൾ വില വരുന്ന രാസ ലഹരിവസ്തുക്കളുമായി    യുവതിയും യുവാവും അറസ്റ്റിൽ. കോട്ടയം പൊൻകുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഇന്ന് ഞായറാഴ്ച രാവിലെ 9 മണിയോടെ പന്നിയങ്കര ടോൾ പ്ലാസ്സക്ക് സമീപമാണ് ഇവർ പിടിയിലായത്. ബെംഗളൂരുവിൽ നിന്നും ഇരുവരും രണ്ട് ട്രാവൽ ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു. ബസ് ഇറങ്ങിയശേഷം ടോൾ പ്ലാസയ്ക്ക് സമീപത്ത് വച്ച് മറ്റൊരു ബസ്സിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നതിനിടയാണ് ഇവർ പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലാവുമ്പോൾ ഇവരുടെ കൈവശം 45.253ഗ്രാം എം ഡി എം എ ആണ് ഉ...

ഉദയംപേരൂർ സുനഹദോസ് : നേട്ടവും കോട്ടവും part 02

Image
മലങ്കര/ മലബാർ സഭ അനുവർത്തിച്ചു പോന്ന പൗരസ്ത്യ സുറിയാനി സഭയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തന്മൂലം നിരോധിക്കപ്പെട്ടു. മലബാർ സഭയക്കുണ്ടായിരുന്ന പേർഷ്യൻ കൽദായ ബന്ധം നിരോധിക്കപ്പെട്ടു. സഭയുടെ നിരവധി ഗ്രന്ഥങ്ങൾ കത്തിച്ചു ചാമ്പലാക്കി. വൈദികരുടെ വിവാഹം നിരോധിക്കപ്പെട്ടു, നിർബന്ധിത ബ്രഹ്മചര്യം അടിച്ചേൽപ്പിച്ചു. ഗോവൻ മെത്രാപ്പോലീത്ത അലക്സോ ഡി മെനസിസിന്റെ അധ്യക്ഷതയിൽ ആയിരുന്നു ഏഴു  ദിവസങ്ങൾ നീണ്ടുനിന്ന സുനഹദോസ് നടന്നത്. ഈ സമ്മേളനത്തിന് പോർച്ചുഗീസുകാർ കൊച്ചി രാജാവിന്റെ സഹായം തേടിയിരുന്നു, തന്മൂലം സുനഹദോസ് നടന്ന ഹാളിൽ  മസ്കറ്റുകൾ (തോക്കുകൾ) സമേതം പട്ടാളക്കാരുണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ ഏഴു മുതൽ പതിനൊന്നു വരെയും ഉച്ച കഴിഞ്ഞ് രണ്ടു മുതൽ ആറു വരെയുമായി രണ്ട് സെക്ഷനുകൾ വീതം സമ്മേളനം നടന്നു.  ആദ്യദിവസം വിശുദ്ധ കുർബാന അർപ്പിച്ചും  മെത്രാപ്പോലീത്തയുടെ ആമുഖപ്രസംഗത്തോടെയും തുടക്കം കുറിച്ചു. ആമുഖപ്രസംഗത്തിൽ ഡെമനിസ് ഇങ്ങനെ തുടങ്ങി "നിങ്ങളുടെ എല്ലാവരുടെയും സമ്മതപത്രം എന്റെ പക്കൽ ഉണ്ട്, അത് ഞാൻ വായിക്കുന്നു. കാരണം അതിൽ നിങ്ങൾ പറഞ്ഞിട്ടുണ്ട് നിങ്ങൾ സ്വതന്ത്രമായാണ് ഈ സുനഹദോസിന് വന്നുചേർന്ന...