പള്ളി സെമിത്തെരിയിൽ അതിക്രമിച്ചുകയറി റീൽസ് ചിത്രീകരണം നടത്തിയ പ്രതികൾ പിടിയിൽ

  


ഗഞ്ചാവുൾപ്പടെയുള്ള ലഹരിമരുന്നുകൾ ഉപയോഗിച്ചശേഷം സമൂഹമാധ്യമങ്ങൾ വഴി വീരപരിവേഷം നേടാനായി  പള്ളി സെമിത്തെരിയിൽ    അതിക്രമിച്ചുകയറി റീൽസ് ചിത്രീകരണം നടത്തുകയും ഇൻസ്റ്റഗ്രാം,ഫേസ്ബുക് എന്നിവയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്ത പ്രതികളെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ പൂന്തോപ്പ് പള്ളിയുടെ സെമിത്തെരിയിലാണ് കഴിഞ്ഞദിവസം സംഭവമുണ്ടായത്.പള്ളി അധികാരികളുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും  പ്രദേശത്തെ CCTV ക്യാമറ ഉൾപ്പടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയായിരുന്നു. കൃത്യത്തിന് ശേഷം നാട്ടിൽനിന്നും മുങ്ങി പുനലൂർ, കായംകുളം തുടങ്ങിയസ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതികളെ സാഹസികമായാണ് പോലീസ് പിടികൂടിയത്.ആലപ്പുഴ കൊമ്മാടി പുതുവൽ പൂന്തോപ്പിൽ അഞ്ചേരിനിലം നികർത്തിൽ വീട്ടിൽ സഞ്ചയ്സത്യൻ (18), സച്ചിൻസത്യൻ (18), ആലപ്പുഴ തിരുവമ്പാടിയിൽ സുൽത്താന മൻസിൽ വീട്ടിൽ അൻസിൽ (18) എന്നിവരാണ് പിടിയിലായത്. 



പ്രതികൾക്ക് ലഹരിമാഫിയകളുമായി അടുത്ത ബന്ധമുണ്ടെന്നും   കൂടുതൽ കുറ്റക്കാരെ കണ്ടെത്താൻ ഇവരുടെ അറസ്റ്റിലൂടെ പോലീസിന് കഴിയുമെന്നും നോർത്ത് പോലീസ് ഇൻസ്‌പെക്ടർ M J അരുൺ അറിയിച്ചു. പിടിയിലായ പ്രതികൾ ഗഞ്ചാവ്‌, അടിപിടി തുടങ്ങി സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടവരും ജയിൽശിക്ഷ ഉൾപ്പടെ അനുഭവിച്ചവരുമാണ്. നോർത്ത് SHO M J അരുൺ, SI മുഹമ്മദ്‌ നിയാസ് SCPO മാരായ സുഭാഷ്, വിനുകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി