വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്താൻ തീരുമാനം

 

വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്താൻ തീരുമാനം; എഫ്ഐആർ രജിസ്റ്റർ ചെയ്യും

കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ കല്ലറ ദുരൂഹതയിൽ കല്ലറ തുറന്ന് പരിശോധന നടത്താൻ തീരുമാനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ കേസെടുക്കാനും തീരുമാനിച്ചു. ഇന്ന് തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും ആർഡിഒയുടെ അനുമതി ലഭിച്ചാലുടൻ കല്ലറ തുറന്ന് പരിശോധിക്കുമെന്നും പൊലീസ്. കല്ലറയ്ക്ക് പൊലീസ് കാവൽ ഏർപ്പെടുത്താനും തീരുമാനം. അന്വേഷണത്തിൽ തൃപ്തിയെന്ന് പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ പറഞ്ഞു.

ദുരൂഹത നീക്കുമെന്ന് പേരാവൂർ ഡിവൈഎസ്പി വ്യക്തമാക്കി
കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ഉണ്ണിമിശിഹാ ദേവാലയത്തിന്റെ സെമിത്തേരിയുടെ 38ാം നമ്പർ കല്ലറയിൽ കണ്ട പായിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹ സാദൃശ്യമുള്ള വസ്തു സംബന്ധിച്ചാണ് ദുരൂഹത ഉയരുന്നത്. എന്താണ് ആ വസ്തുവെന്നും നേരത്തെയുള്ള മൃതദേഹ അവശിഷ്ടമാണോ എന്നും തിരിച്ചറിഞ്ഞാൽ മാത്രമേ ദുരൂഹത ഒഴിവാകൂ. അതിനായി കല്ലറ തുറക്കേണ്ടി വരും.

ഈ മാസം 13ന് മറ്റൊരു മൃതദേഹം സംസ്‌കരിക്കാൻ കല്ലറ തുറന്നപ്പോഴാണ് സംശയാസ്പദമായ രീതിയിൽ മൃതദേഹ സാദൃശ്യമുള്ള വസ്തു കണ്ടത്. ശവപ്പെട്ടിക്ക് സമീപം ചെരിച്ചു വച്ച നിലയിൽ ആണ് ഇത് ഉണ്ടായിരുന്നത്. നേരത്തെ 2006ൽ മരിച്ച റോസമ്മ, 2015ൽ മരിച്ച ജെയ്‌സൺ എന്നിവരുടെ മൃതദേഹങ്ങളാണ് ഈ കല്ലറയിൽ അടക്കിയിരുന്നത്.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി