ഉദയംപേരൂർ സുനഹദോസ് : നേട്ടവും കോട്ടവും part 03


മൂന്നാം ദിവസം മാമോദിസ,  സ്ഥൈര്യ ലേപനം എന്നീ  കൂദാശകളെ കുറിച്ചും വിശദീകരിച്ചു. തുടർന്ന് ഡി മെനസിസ് ഇങ്ങനെ പ്രഖ്യാപിച്ചു " നിങ്ങൾ ഇനിമുതൽ പത്രോസ് സ്ലീഹായുടെ കീഴിലാണ്" ഇത് കേട്ടപാടെ സുറിയാനിക്കാർ പിറുപിറുത്തു പറഞ്ഞു "ഞങ്ങൾ മാർത്തോമ്മായുടെ വാഴ്‌വും വഴിപാടും ഉപേക്ഷിക്കുവാൻ സമ്മതമല്ല". (എന്താണ് തോമാശ്ലീഹായുടെ വാഴ്‌വും വഴിപാടും എന്നതിനെപ്പറ്റി 1994 ൽ ഡോക്ടർ സ്കറിയ സക്കറിയാ സാർ എഴുതിയ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്) എഴുന്നേറ്റുനിന്ന് പ്രതിഷേധിക്കുവാൻ സാഹചര്യമില്ലാത്തതിനാൽ  അന്ന് തന്നെ കടും വെട്ട് തീരുമാനങ്ങളെ,  തങ്ങൾക്ക് പ്രാപ്യമായ പ്രതിഷേധനമുറയായി കുറെ പട്ടക്കാർ കോമാളികളെപ്പോലെ  തങ്ങളുടെ പൈജാമ ഊരി തലയിൽ ഇടുകയും  കമ്മീസൂരി പൈജാമയ്ക്കു പകരമായി ധരിക്കുകയും ചെയ്തതായി  "നിരണം ഗ്രന്ഥവരി" എന്ന താളിയോലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ താളിയോല മലയാളഭാഷയിലെ ആദ്യത്തെ താളിയോലയായി കരുതപ്പെടുന്നു.

നാലാം ദിവസം വിശുദ്ധ കുർബാനയെ കുറിച്ചും അഞ്ചാം  ദിവസം വിശ്വാസ സംബന്ധമായ കാര്യങ്ങളെക്കുറിച്ചും ചർച്ച നടന്നു. 

ആറാം ദിവസം തിരുപ്പട്ടം,  വിവാഹം എന്നിവയെക്കുറിച്ചും ചർച്ച നടത്തി. വിവാഹിതരായ വൈദികരുടെ ഭാര്യമാർ തങ്ങളെ പൊതുസമൂഹം തിരിച്ചറിയുന്നതിന് വേണ്ടി ധരിച്ചിരുന്ന കുരിശോട് കൂടിയ മാലകൾ ഊരി മാറ്റി. കുടുംബമായി ജീവിച്ചിരുന്ന വൈദികരെ വിവാഹബന്ധം തന്നെ വേർപെടുത്താൻ  നിഷ്കർഷിച്ചു.ഏഴാം ദിവസം രൂപതയെ 75 ഇടവകൾ ആക്കി തിരിച്ചു. സുനഹദോസ്  നടന്നപള്ളിയുടെ പേര് മാറ്റി സർവ്വ വിശുദ്ധരുടെയും പള്ളി എന്ന് പുനർനാമകരണം ചെയ്തു.

സുനഹാദോസിന്റെ പിറ്റേ വർഷം അങ്കമാലി രൂപതയെ ഗോവ അതിരൂപതയുടെ സാമന്തരൂപതയാക്കുകയും പദ്രോവാദോ ( മാർപാപ്പയും പോർച്ചുഗീസ് രാജാവും തമ്മിലുള്ള ഉടമ്പടി) ഭരണത്തിൻ കീഴിലാക്കുകയും ചെയ്തു. മലങ്കര നസ്രാണികൾ കാത്തുസൂക്ഷിച്ചിരുന്ന നെസ്തോറിയൻ ആരാധനക്രമം സുനദോസിന്റെ ആദ്യനാളിൽ തന്നെ പാഷാണ്ഡത ആരോപിച്ച്  തള്ളിക്കളയും


സുനഹദോസിൽ സംബന്ധിച്ച എല്ലാവരുടെയും അംഗീകാരം  നേടിയെടുക്കുകയും ചെയ്തു. മലബാർ സഭയിൽ നിലനിന്നിരുന്ന ആർച്ച് ഡീക്കൻ പദവിയും സുനഹദോസിനെ തുടർന്ന് ഇല്ലാതാക്കി.

വിശുദ്ധരോടും അവരുടെ തിരുശേഷിപ്പുകളോടുമുള്ള വണക്കവും മലങ്കര സഭയിൽ ഇല്ലായിരുന്നുവെന്ന് പറയപ്പെടുന്നു. പരിശുദ്ധ കന്യകാമറിയത്തെ ദൈവത്തിന്റെ അമ്മ എന്ന് വിളിക്കുന്ന പതിവ് സഭയിൽ ഇല്ലായിരുന്നു എന്നും വിശുദ്ധരുടെ തിരുശേഷിപ്പുകളും തിരുസ്വരൂപങ്ങളും പള്ളികളിൽ സൂക്ഷിക്കുന്ന പതിവ് ഇല്ലായിരുന്നു എന്നും പറയപ്പെടുന്നു.


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി