സങ്കീര്‍ത്തനങ്ങള്‍ 18 : 16-30


 ഉന്നതത്തില്‍നിന്നു കൈനീട്ടിഅവിടുന്ന് എന്നെ പിടിച്ചു; പെരുവെള്ളത്തില്‍നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു.

പ്രബലനായ ശത്രുവില്‍നിന്നുംഎന്നെ വെറുത്തവരില്‍നിന്നും അവിടുന്ന് എന്നെ രക്ഷിച്ചു; അവര്‍ എന്‍റെ ശക്തിക്കതീതരായിരുന്നു.

അനര്‍ഥകാലത്ത് അവര്‍എന്‍റെ മേല്‍ ചാടിവീണു, കര്‍ത്താവ് എനിക്ക് അഭയമായിരുന്നു. 

അവിടുന്ന് എന്നെ വിശാലമായ സ്ഥലത്തേക്കു നയിച്ചു; എന്നില്‍ പ്രസാദിച്ചതിനാല്‍ എന്നെ വിമോചിപ്പിച്ചു. 

എന്‍റെ നീതിക്കൊത്തവിധം കര്‍ത്താവ് എനിക്കു പ്രതിഫലം നല്‍കി; എന്‍റെ കൈകളുടെ നിര്‍മലതയ്ക്കു ചേര്‍ന്നവിധം എനിക്കു പകരംതന്നു.

കര്‍ത്താവിന്‍റെ മാര്‍ഗത്തില്‍ ഞാന്‍ ഉറച്ചു നിന്നു; തിന്‍മചെയ്ത് എന്‍റെ ദൈവത്തില്‍നിന്നു ഞാന്‍ അകന്നുപോയില്ല.

അവിടുത്തെ കല്‍പനകള്‍എന്‍റെ കണ്‍മുന്‍പിലുണ്ടായിരുന്നു; അവിടുത്തെ നിയമങ്ങള്‍ ഞാന്‍ ലംഘിച്ചില്ല.

അവിടുത്തെ മുന്‍പില്‍ ഞാന്‍ നിര്‍മലനായിരുന്നു; കുറ്റങ്ങളില്‍നിന്നു ഞാന്‍ അകന്നുനിന്നു.

എന്‍റെ നീതിയും കൈകളുടെ നിഷ്കളങ്കതയും കണ്ടു കര്‍ത്താവ് എനിക്കു പ്രതിഫലം നല്‍കി. 

വിശ്വസ്തനോട് അങ്ങ് വിശ്വസ്തത  പുലര്‍ത്തുന്നു; നിഷ്കളങ്കനോടു നിഷ്കളങ്കമായി പെരുമാറുന്നു. 

നിര്‍മലനോടു നിര്‍മലമായും ദുഷ്ടനോടു ക്രൂരമായും അങ്ങു പെരുമാറുന്നു. 

വിനീതരെ അങ്ങ് വിടുവിക്കുന്നു, അഹങ്കാരികളെ അങ്ങ് വീഴ്ത്തുന്നു. 

അങ്ങ് എന്‍റെ ദീപം കൊളുത്തുന്നു; എന്‍റെ ദൈവമായ കര്‍ത്താവ് എന്‍റെ അന്ധകാരം അകറ്റുന്നു. 

അവിടുത്തെ സഹായത്താല്‍ ഞാന്‍ സൈന്യനിരയെ ഭേദിക്കും; എന്‍റെ ദൈവത്തിന്‍റെ സഹായത്താല്‍ഞാന്‍ കോട്ട ചാടിക്കടക്കും;

ദൈവത്തിന്‍റെ മാര്‍ഗം അവികലമാണ്; കര്‍ത്താവിന്‍റെ വാഗ്ദാനം നിറവേറും; തന്നില്‍ അഭയം തേടുന്നവര്‍ക്ക് അവിടുന്നു പരിചയാണ്.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി