Posts

പൊതുജനവികാരം മനസ്സിലാകാതെ പോയതണ് കേന്ദ്ര നേതൃത്വത്തിന്റെ പരാജയം : പ്രസാദ് കുരുവിള

Image
   *ലോക്‌സഭാ സാമാജികരെയല്ല നിയമസഭാ സാമാജികരില്‍ നിന്നുവേണം മുഖ്യമന്ത്രി* 102 നിയമസഭാ സാമാജികരുള്ളപ്പോള്‍ 18 ലോക്‌സഭാ സാമാജികരില്‍ നിന്നും മുഖ്യമന്ത്രിയെ കെട്ടിയിറക്കാന്‍ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ഇതുവരെ പൊതുജനവികാരം മനസ്സിലാകാതെ പോയതണ് കേന്ദ്ര നേതൃത്വത്തിന്റെ പരാജയമെന്നും സാമൂഹ്യ പൊതുപ്രവര്‍ത്തകനും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. പണിയെടുത്തവനെയല്ല പനിപിടിച്ചപോലെ ഇരിക്കുന്നവനെ കേള്‍ക്കുന്നതും അവരുടെ ചരടില്‍ നിലകൊള്ളുന്നതുമാണ് കാലതാമസത്തിന് ഒരു കാരണം.  വ്യാജമദ്യവും, മയക്കുമരുന്നുകളും യഥേഷ്ടം സംസ്ഥാനത്ത് സംഹാരതാണ്ഡവമാടുകയാണ്. ഒരു സര്‍ക്കാര്‍ ഇല്ലാത്തതിന്റെ മറവില്‍ മയക്കുമരുന്ന് മാഫിയ നിര്‍ലോഭം അരങ്ങു തകര്‍ക്കുന്നു. എസ്.എസ്.എല്‍.സി. റിസള്‍ട്ട് പ്രഖ്യാപിക്കാന്‍ പോലും സര്‍ക്കാരില്ല.  ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാകരുത്. ഉണ്ടായാല്‍ എം.പി. സ്ഥാനം രാജിവയ്‌ക്കേണ്ടി വരില്ല.

മാർ സ്ലീവാ മെഡിസിറ്റിയിൽ നഴ്സസ് ദിനാചരണം നടത്തി.

Image
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്റർനാഷണൽ നഴ്സസ് ദിനാചരണം നടത്തി. എം.ജി.സർവ്വകലാശാലാ രജിസ്ട്രാർ പ്രഫ ഡോ.ബിസ്മി ​ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .  മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ മുഖങ്ങളാണ് നഴ്സുമാരെന്നു ഡോ.ബിസ്മി ​ഗോപാലകൃഷ്ണൻ പറഞ്ഞു. രോ​ഗികളുടെയും കുടുംബത്തിന്റെയും വിശ്വാസം നിലനിർത്തി ആരോ​ഗ്യരം​ഗത്ത് നഴ്സുമാർ നടത്തുന്ന സമർപ്പണം ഏറ്റവും മഹത്തരമാണെന്നും അവർ പറഞ്ഞു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സിഇഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. ചീഫ് നഴ്സിം​ഗ് ഓഫിസർ ലഫ്.കേണൽ മജല്ല മാത്യു തീം പ്രസന്റേഷൻ നിർവ്വഹിച്ചു. ആശുപത്രി ഹ്യൂമൻ റിസോഴ്സസ്, നഴ്സിം​ഗ് ആൻഡ് അക്കാദമിക്സ് അസോ.ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, ചീഫ് നഴ്സിം​ഗ് ഓഫിസർ ഷിനി തോമസ്, ക്വാളിറ്റി വിഭാ​ഗം സീനിയർ മാനേജർ സിറിയക് ജോർജ്, ഡപ്യൂട്ടി നഴ്സിം​ഗ് ഓഫിസർ സുബി മാത്യു എന്നിവർ പ്രസം​ഗിച്ചു. നഴ്സിം​ഗ് രം​ഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ചവരെയും മികവുറ്റ പ്രവർത്തനം നടത്തിയ വിവിധ നഴ്സിം​ഗ് വിഭാ​ഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ദി മാർ സ്ലീവൻസ് ഇ -മാ​ഗസിന്റെ പ്രകാശനം മാനേജിം​ഗ് ഡയറക്ടർ റവ.ഫാ.മാ...

വേള്‍ഡ് മിഷന്‍ റോസറി’ ഓണ്‍ലൈനില്‍ വീണ്ടും തുടങ്ങി

Image
  വേള്‍ഡ് മിഷന്‍ റോസറി’ ഓണ്‍ലൈനില്‍ വീണ്ടും തുടങ്ങി; ഇത് ലോകത്തിനുവേണ്ടി ധന്യന്‍ ബിഷപ് ഷീന്‍ ആരംഭിച്ച പ്രാര്‍ത്ഥന ബ്രിസ്‌ബേയ്ന്‍/ഓസ്‌ട്രേലിയ: ധന്യന്‍ ഫുള്‍ട്ടണ്‍ ഷീന്‍ ആരംഭിച്ച, ലോകമെമ്പാടുമുള്ള ജനതയെ ജപമാലയിലൂടെ ആശ്ലേഷിക്കുന്ന ‘വേള്‍ഡ് മിഷന്‍ റോസറി’  ഓണ്‍ലൈനായി വീണ്ടും ആരംഭിച്ചു. ഓസ്ട്രേലിയയിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസിന്റെ ദേശീയ ഓഫീസായ ‘കാത്തലിക് മിഷന്‍’ ആണ് മെയ് മാസത്തില്‍ ഈ ആഗോള പ്രാര്‍ത്ഥനാ യജ്ഞത്തിന് നേതൃത്വം നല്‍കുന്നത്. മെയ് മാസത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ മിഷന് വേണ്ടി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക്  ഓണ്‍ലൈനായി ഒരുമിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് കാത്തലിക് മിഷന്‍ ഒരുക്കിയിരിക്കുന്നത്. അഞ്ച് ഭൂഖണ്ഡങ്ങളെയും പ്രാര്‍ത്ഥനയില്‍ സ്മരിച്ചുകൊണ്ട്, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. 1951-ല്‍ അമേരിക്കയിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് ഡയറക്ടറായിരുന്ന ആര്‍ച്ചുബിഷപ് ഫുള്‍ട്ടണ്‍ ഷീന്‍ ‘കാത്തലിക്ക് ഹവര്‍’ എന്ന റേഡിയോ പരിപാടിയിലൂടെയാണ്  ആഗോള മിഷന്‍ ജപമാല എന്ന ആശയം മുന്നോട്ടുവച്ചത്. അഞ്ച...

മദ്യശാല അടച്ച് പൂട്ടൽ : തമിഴ്നാട് സർക്കാർ തീരുമാനം ആശ്വാസദായകമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി

Image
കൊച്ചി : വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും ബസ് സ്റ്റാൻഡുകളുടെയും 500 മീറ്റർ പരിധിയിൽ വരുന്ന മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിറക്കി വാക്ക് പാലിച്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുടെ തീരുമാനം ഏറെ ആശ്വാസദായകവും സ്വാഗതാർഹവുമാണെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി. 717 സർക്കാർ മദ്യവിൽപ്പനശാലകൾ ഉണ്ട്. ഇവ അടച്ചുപൂട്ടാനാണ് മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടിരിക്കുന്നത്. സ്‌കൂളുകൾക്ക് സമീപമുള്ള 186 ഉം ആരാധാനലയങ്ങൾക്കു സമീപമുള്ള 276 ഉം ബസ് സ്റ്റാൻഡിനടുത്തുള്ള 255 ഉം മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്.വിജയ് സർക്കാരിൻ്റെ ഈ പ്രഖ്യാപനം മാതൃകപരമാണ്. എൽഡിഎഫിൻ്റെ മദ്യനയം പുതിയ യുഡിഎഫ് സർക്കാർ തിരുത്തണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, ജില്ലാ പ്രസിൻറ് ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.

യു.ഡി.എഫ്. സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ മദ്യനയം തിരുത്തിയെഴുതണം

Image
   *യു.ഡി.എഫ്. സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ മദ്യനയം സമൂലം തിരുത്തിയെഴുതണം* *തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മാതൃകയും സ്വീകരിക്കാം* *കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി* യു.ഡി.എഫ്. സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം സമൂലം തിരുത്തിയെഴുതണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നടപടികള്‍ ഭരണത്തിലേറുന്ന പുതിയ സര്‍ക്കാര്‍ മാതൃകയിലാക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്റുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ 500 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഉത്തരവ് പൊതുജന നന്മ കാംക്ഷിച്ചുള്ളതാണ്. തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ അടച്ചുപൂട്ടി തുടങ്ങുമ്പോള്‍ കേരളത്തില്‍ മദ്യത്തിന് വിലകുറച്ച് മദ്യപരെ വര്‍ദ്ധിപ്പിക്കുന്ന നയമാണ് കാവല്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. 2016-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ബെവ്‌കോ-കോണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ ഓരോ വര്‍ഷവും 10% വച്ച് അടച്ചുപൂട്ടാന്‍ ആരംഭിച...

ട്രിച്ചിയിലെ സെന്റ് തോമസ് സീറോമലബാർ പള്ളി കൂദാശ ചെയ്തു

Image
  ട്രിച്ചിയിലെ സെന്റ് തോമസ് സീറോമലബാർ പള്ളി, രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് കൂദാശ ചെയ്തു. കുർബാനയ്ക്കും മറ്റ് ആരാധന ശുശ്രൂഷകൾക്കും ട്രിച്ചിയിലെ സീറോ മലബാർ കത്തോലിക്കരുടെ ഏക ആശ്രയം കൈലാസപുരത്തുള്ള സെൻറ് ജോസഫ് പള്ളിയിലും ഓ.എഫ്.ടിയിലുള്ള ആരോഗ്യമാതാ പള്ളിയിലും ആയിരുന്നു. 1995 മുതൽ പഠനത്തിനായി എത്തിയിരുന്ന വൈദികരുടെയും നേതൃത്വത്തിൽ ട്രിച്ചിയിലെ ലത്തീൻ രൂപതയുടെ പാസ്റ്റർ സെൻററിലും പിന്നീട് സെന്റ് ജെയിംസ് തീർത്ഥാടക കേന്ദ്രത്തിലും ആരംഭിച്ച മലയാളത്തിലുള്ള സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാന അർപ്പണം തൃച്ചിയിലുള്ള സീറോ മലബാർ സഭ മക്കളുടെ വലിയ കൂട്ടായ്മയ്ക്ക് കാരണമായി. ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി വന്ന സീറോ മലബാർ ക്രിസ്ത്യാനികൾ ഈ കൂട്ടായ്മയുടെ ഭാഗമായി സ്തുത്യർഹമായ സന്നദ്ധ സേവനങ്ങൾ ചെയ്തു.   തുടക്കത്തിൽ ട്രിച്ചിയിൽ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കെട്ടിടമോ പള്ളിക്കായി സീറോ മലബാർ വിശ്വാസി കൂട്ടായ്മയ്ക്ക് ഉണ്ടായിരുന്നില്ല. തങ്ങൾക്ക് സ്വന്തമായി ഒരു പള്ളി നിർമ്മിക്കുന്നതിനും സ്ഥലം മേടിക്കുന്നതിനും വേണ്ടി ആദ്യമായി ട്രിച്ചിയിൽ സീറോ മലബാർ ട്രസ്റ്റ് രൂപീകൃതമായി തുടർന്ന് 2009തോടുകൂട...

സീറോ മലബാർ സഭയിൽ രൂപങ്ങൾ വണങ്ങാമോ?

Image
  ആദിമനൂറ്റാണ്ടുകൾ മുതൽ പാശ്ചാത്യ - പൗരസ്ത്യ സഭകളിലെല്ലാം ഒരുപോലെ രക്തസാക്ഷികളെയും വിശുദ്ധരെയും അവരുടെ തിരുശേഷിപ്പുകളെയും വണങ്ങാൻ തുടങ്ങിയിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പൗരസ്ത്യസഭകളിൽ ഈ വണക്കത്തിന്റെ ഭാഗമായി രൂപങ്ങൾ ഉണ്ടാക്കി വണങ്ങിയിരുന്നില്ല. പാശ്ചാത്യസഭയിൽ ഉത്ഭവിച്ചു പ്രചുരപ്രചാരം നേടിയ ഒന്നാണ് തിരുസ്വരൂപ വണക്കം - വിശുദ്ധരുടെ രൂപവും ചിത്രവും വണങ്ങുന്ന രീതി. പല പൗരസ്ത്യസഭകളിലും വിശുദ്ധരുടെ ചിത്രങ്ങളും ഐക്കണും (icons) വണക്കത്തിനു ഉപയോഗിക്കുന്നുണ്ടെങ്കിലും രൂപങ്ങൾ ഉപയോഗിക്കുന്നില്ല. റോമൻ കത്തോലിക്കാ സഭയിലാണ് രൂപങ്ങളുടെ വണക്കം നിലനിൽക്കുന്നതെന്നു സാരം. അതേസമയം റോമൻ കത്തോലിക്കാസഭയുടെ ഭാഗമായ മിക്കവാറും പൗരസ്ത്യസഭകളിലും ഇപ്പോഴും രൂപങ്ങൾ ഉപയോഗിക്കുന്നില്ല; മറിച്ച് ചിത്രങ്ങൾ അഥവാ ഐക്കൺസ് മാത്രം. കത്തോലിക്കാസഭയുടെതന്നെ ഭാഗവും പൗരസ്ത്യസഭയുമായ സീറോമലബാർ സഭയിൽ വിശുദ്ധരുടെ രൂപങ്ങൾ വണക്കത്തിനായി ഉപയോഗിക്കുന്നുണ്ട്. 1599-ലെ ഉദയംപേരൂർ സൂനഹദോസുവരെ കേരളത്തിലെ നസ്രാണിപ്പള്ളികളിൽ വിശുദ്ധരുടെ രൂപങ്ങളും ക്രൂശിതരൂപവും ഉപയോഗിച്ചിരുന്നില്ല.  കേരളത്തിലെ നസ്രാണികൾരൂപങ്ങളോ ചിത്രങ്...

പുന്നമട സെൻ്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിനു കൊടിയേറി

Image
  ആലപ്പുഴ പുന്നമട സെൻ്റ് മേരീസ് പള്ളിയിൽപരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിനു കൊടിയേറി .ഇന്നലെ വൈകിട്ട് അഞ്ചിന്പുന്നമടപള്ളി വികാരി ഫാ. ജോസഫ് (ലിബിൻ) പുത്തൻപറമ്പിൽ കൊടിയേറ്റി. തുടർന്നു നടന്ന നൊവേനയ്ക്കും കുർബാനയ്ക്കും ഫാ. അഭിലാഷ് നാലുതെങ്ങുങ്കൽ കാർമികത്വം വഹിച്ചു .  ഇന്ന് (8-5) വൈകിട്ട് അഞ്ചിന് നൊവേന, വിശുദ്ധ കുർബാന. തുടർന്ന് സെമിത്തേരി സന്ദർശനം, മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥന. നാളെ രാവിലെ ഏഴിന് കുട്ടികളുടെ ആദ്യ കുർബാന സ്വീകരണത്തിന് ഫാ. തോമസ് താന്നിയത്ത് കാർമികത്വം വഹിക്കും. വൈകിട്ട് 5.30 ന് ആഘോഷമായ റംശ, നഗരപ്രദക്ഷിണം. 10 -ന് പ്രധാന തിരുന്നൾ. രാവിലെ 9.15 ന് റാസ കുർബാന - ഫാ. ജോസഫ് പുത്തൻ പറമ്പിൽ. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. -ഫാ. ജോസഫ് പുതുവീട്. , കൊടിയിറക്ക്, സ്നേഹവിരുന്ന്.

എടത്വാ പള്ളിയിൽ തിരുനാൾ പ്രക്ഷിണം ഭക്തിസാന്ദ്രമായി

Image
  എടത്വാ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ പ്രക്ഷിണം ഭക്തിസാന്ദ്രമായി നടന്നു ചരിത്ര നിമിഷങ്ങളെ അനുസ്മരിപ്പിച്ച് പതിനായിരങ്ങൾ അകമ്പടി സേവിച്ച തിരുനാൾ പ്രദക്ഷിണം  പൂർത്തിയാക്കി. തമിഴ്നാട്ടിലെ കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ്  പ്രദക്ഷിണത്തിന് മുഖ്യനേതൃത്വം വഹിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ള നിരവധി തീർത്ഥാടകർ തിരുസ്വരൂപ പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു വിശുദ്ധന്റെ തിരുസ്വരൂപം ചെറുരൂപങ്ങളുടെയും പൊന്നിൻ കുരിശിൻ്റെയും വാദ്യമേളങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പ്രദക്ഷിണത്തിനായി പള്ളിക്ക് പുറത്തേയ്ക്ക് ആനയിച്ചപ്പോൾ വിശ്വാസികൾ ഇരുകൈയ്യും കൂപ്പി വണങ്ങി നിന്നു. “പുനിത ജോർജിയരേ എങ്കളുക്കാ കൈവേണ്ടും കാത്തുകൊൾകേ ...” എന്ന പ്രാർഥന തമിഴ് മക്കളുടെ നാവിൽ നിന്നുയർന്നു. പള്ളി മണികൾ കൂട്ടമായി ശബ്ദിച്ചു. തളിർ വെറ്റിലയും നാണയത്തുട്ടുകളും നോട്ടുമാലയും വിശുദ്ധൻ്റെ തിരുസ്വരൂപത്തിൽ ചാർത്താനായി വിശ്വാസികൾ തിരക്കും തിരക്കും കൂട്ടി. തിരുനാൾ ദിനത്തിൽ പുലർച്ചെ 4.30 ന് തിരുകർമ്മങ്ങൾ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് 3 ന് പാളയംകോട്ട് രൂപത ബിഷപ്പ് റവഃ ഡോ. ...

വെള്ളികുളം ഇടവകയിൽ സമർപ്പിത സംഗമം നടത്തി

Image
വെള്ളികുളം:വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ സമർപ്പിത സംഗമം വെള്ളികുളം സെൻ്റ് തോമസ് ഹാളിൽവച്ച് നടത്തി. ഫാ.റോണി മണിയാക്കുപാറയിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് സംഗമം ആരംഭിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വെള്ളികുളം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മദർ സിസ്റ്റർ ജീസാ മരിയ അടയ്ക്കാപാറ സി.എം.സി. അനുഗ്രഹ പ്രഭാഷണം നടത്തി.സിസ്റ്റർ  ഷാനി റോസ് താന്നിപ്പൊതി യിൽസി.എം.സി. റിപ്പോർട്ട് അവതരിപ്പിച്ചു.വെള്ളികുളം ഇടവകാംഗവും എം. സി. ബി . എസ്. സഭാംഗവുമായ ഫാ.സുരേഷിൻ്റെ ആകസ്മിക വിയോഗം സമ്മേളനത്തിൽ അനുസ്മരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.സിസ്റ്റർ റ്റോംസി മരിയ വാഴയിൽ സി.എം.സി. ചർച്ചകൾക്ക് നേതൃത്വം നൽകി.വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്ഥരും മിഷനറി പ്രവർത്തനങ്ങൾ പങ്കുവെച്ചു.പാലാ രൂപതയ്ക്ക് വേണ്ടി പൗരോഹിത്യ വസ്ത്രം സ്വീകരിച്ച ബ്രദർ മെൽവിൻ മൈലക്കലിനെ സമ്മേളനത്തിൽ അഭിനന്ദിച്ചു.സിസ്റ്റർ ലിസ്ബത്ത് കടപ്ലാക്കൽ സി. എം സി . കൃതജ്ഞത അർപ്പിച്ചു .എല്ലാവർക്കും സ്നേഹവീരുന്ന് നൽകി. 2023 മുതൽ എല്ലാവർഷവും വൈദിക സന്യസ്ത സംഗമം കൂടി വരുന്നു. ഫാ.സ്കറിയ വേകത്താmo ഫാ. റോണി സെബ...