പൊതുജനവികാരം മനസ്സിലാകാതെ പോയതണ് കേന്ദ്ര നേതൃത്വത്തിന്റെ പരാജയം : പ്രസാദ് കുരുവിള

  *ലോക്‌സഭാ സാമാജികരെയല്ല നിയമസഭാ സാമാജികരില്‍ നിന്നുവേണം മുഖ്യമന്ത്രി*

102 നിയമസഭാ സാമാജികരുള്ളപ്പോള്‍ 18 ലോക്‌സഭാ സാമാജികരില്‍ നിന്നും മുഖ്യമന്ത്രിയെ കെട്ടിയിറക്കാന്‍ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ഇതുവരെ പൊതുജനവികാരം മനസ്സിലാകാതെ പോയതണ് കേന്ദ്ര നേതൃത്വത്തിന്റെ പരാജയമെന്നും സാമൂഹ്യ പൊതുപ്രവര്‍ത്തകനും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള.

പണിയെടുത്തവനെയല്ല പനിപിടിച്ചപോലെ ഇരിക്കുന്നവനെ കേള്‍ക്കുന്നതും അവരുടെ ചരടില്‍ നിലകൊള്ളുന്നതുമാണ് കാലതാമസത്തിന് ഒരു കാരണം. 

വ്യാജമദ്യവും, മയക്കുമരുന്നുകളും യഥേഷ്ടം സംസ്ഥാനത്ത് സംഹാരതാണ്ഡവമാടുകയാണ്. ഒരു സര്‍ക്കാര്‍ ഇല്ലാത്തതിന്റെ മറവില്‍ മയക്കുമരുന്ന് മാഫിയ നിര്‍ലോഭം അരങ്ങു തകര്‍ക്കുന്നു. എസ്.എസ്.എല്‍.സി. റിസള്‍ട്ട് പ്രഖ്യാപിക്കാന്‍ പോലും സര്‍ക്കാരില്ല. 

ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാകരുത്. ഉണ്ടായാല്‍ എം.പി. സ്ഥാനം രാജിവയ്‌ക്കേണ്ടി വരില്ല.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി