പുന്നമട സെൻ്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിനു കൊടിയേറി
ആലപ്പുഴ പുന്നമട സെൻ്റ് മേരീസ് പള്ളിയിൽപരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിനു കൊടിയേറി .ഇന്നലെ വൈകിട്ട് അഞ്ചിന്പുന്നമടപള്ളി വികാരി ഫാ. ജോസഫ് (ലിബിൻ) പുത്തൻപറമ്പിൽ കൊടിയേറ്റി. തുടർന്നു നടന്ന നൊവേനയ്ക്കും കുർബാനയ്ക്കും ഫാ. അഭിലാഷ് നാലുതെങ്ങുങ്കൽ കാർമികത്വം വഹിച്ചു.
ഇന്ന് (8-5) വൈകിട്ട് അഞ്ചിന് നൊവേന, വിശുദ്ധ കുർബാന. തുടർന്ന് സെമിത്തേരി സന്ദർശനം, മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥന.
നാളെ രാവിലെ ഏഴിന് കുട്ടികളുടെ ആദ്യ കുർബാന സ്വീകരണത്തിന് ഫാ. തോമസ് താന്നിയത്ത് കാർമികത്വം വഹിക്കും. വൈകിട്ട് 5.30 ന് ആഘോഷമായ റംശ, നഗരപ്രദക്ഷിണം.
10 -ന് പ്രധാന തിരുന്നൾ. രാവിലെ 9.15 ന് റാസ കുർബാന - ഫാ. ജോസഫ് പുത്തൻ പറമ്പിൽ. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. -ഫാ. ജോസഫ് പുതുവീട്. , കൊടിയിറക്ക്, സ്നേഹവിരുന്ന്.

Comments
Post a Comment