മദ്യശാല അടച്ച് പൂട്ടൽ : തമിഴ്നാട് സർക്കാർ തീരുമാനം ആശ്വാസദായകമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി
കൊച്ചി : വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും ബസ് സ്റ്റാൻഡുകളുടെയും 500 മീറ്റർ പരിധിയിൽ വരുന്ന മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിറക്കി വാക്ക് പാലിച്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുടെ തീരുമാനം ഏറെ ആശ്വാസദായകവും സ്വാഗതാർഹവുമാണെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി.
717 സർക്കാർ മദ്യവിൽപ്പനശാലകൾ ഉണ്ട്. ഇവ അടച്ചുപൂട്ടാനാണ് മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടിരിക്കുന്നത്. സ്‌കൂളുകൾക്ക് സമീപമുള്ള 186 ഉം ആരാധാനലയങ്ങൾക്കു സമീപമുള്ള 276 ഉം ബസ് സ്റ്റാൻഡിനടുത്തുള്ള 255 ഉം മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്.വിജയ് സർക്കാരിൻ്റെ ഈ പ്രഖ്യാപനം മാതൃകപരമാണ്.
എൽഡിഎഫിൻ്റെ മദ്യനയം പുതിയ യുഡിഎഫ് സർക്കാർ തിരുത്തണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, ജില്ലാ പ്രസിൻറ് ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.

Comments
Post a Comment