ട്രിച്ചിയിലെ സെന്റ് തോമസ് സീറോമലബാർ പള്ളി കൂദാശ ചെയ്തു
ട്രിച്ചിയിലെ സെന്റ് തോമസ് സീറോമലബാർ പള്ളി, രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് കൂദാശ ചെയ്തു.
കുർബാനയ്ക്കും മറ്റ് ആരാധന ശുശ്രൂഷകൾക്കും ട്രിച്ചിയിലെ സീറോ മലബാർ കത്തോലിക്കരുടെ ഏക ആശ്രയം കൈലാസപുരത്തുള്ള സെൻറ് ജോസഫ് പള്ളിയിലും ഓ.എഫ്.ടിയിലുള്ള ആരോഗ്യമാതാ പള്ളിയിലും ആയിരുന്നു. 1995 മുതൽ പഠനത്തിനായി എത്തിയിരുന്ന വൈദികരുടെയും നേതൃത്വത്തിൽ ട്രിച്ചിയിലെ ലത്തീൻ രൂപതയുടെ പാസ്റ്റർ സെൻററിലും പിന്നീട് സെന്റ് ജെയിംസ് തീർത്ഥാടക കേന്ദ്രത്തിലും ആരംഭിച്ച മലയാളത്തിലുള്ള സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാന അർപ്പണം തൃച്ചിയിലുള്ള സീറോ മലബാർ സഭ മക്കളുടെ വലിയ കൂട്ടായ്മയ്ക്ക് കാരണമായി. ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി വന്ന സീറോ മലബാർ ക്രിസ്ത്യാനികൾ ഈ കൂട്ടായ്മയുടെ ഭാഗമായി സ്തുത്യർഹമായ സന്നദ്ധ സേവനങ്ങൾ ചെയ്തു.
തുടക്കത്തിൽ ട്രിച്ചിയിൽ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കെട്ടിടമോ പള്ളിക്കായി സീറോ മലബാർ വിശ്വാസി കൂട്ടായ്മയ്ക്ക് ഉണ്ടായിരുന്നില്ല. തങ്ങൾക്ക് സ്വന്തമായി ഒരു പള്ളി നിർമ്മിക്കുന്നതിനും സ്ഥലം മേടിക്കുന്നതിനും വേണ്ടി ആദ്യമായി ട്രിച്ചിയിൽ സീറോ മലബാർ ട്രസ്റ്റ് രൂപീകൃതമായി തുടർന്ന് 2009തോടുകൂടി പാലക്കാട് സീറോ മലബാർ രൂപതയുടെ കീഴിൽ ട്രിച്ചി മിഷൻ സ്ഥാപിതമായി തുടർന്ന് ഈ മിഷന്റെ ഉത്തരവാദിത്വം രാമനാഥപുരം രൂപതയ്ക്ക് കൈമാറി.
രാമനാഥപുരം രൂപതയുടെ ഇടയൻ അഭിവന്ദ്യ പോൾ ആലപ്പാട്ട് പിതാവിന്റെയും ട്രിച്ചി മിഷന്റെ പ്രീസ്റ്റ് ഇൻ ചാർജ്മാരായി വന്ന ബഹുമാനപ്പെട്ട വൈദികരുടെയും, സന്യസ്ഥരുടെയും ട്രിച്ചിയിലെ സഭാ സ്നേഹികളായ ആത്മായരുടെയും നേതൃത്വത്തിൽ കഠിനപ്രയത്നത്തിലൂടെ പിന്നീട് സ്ഥലം മേടിക്കുകയും ഒരു പള്ളി പണിയുന്നതിന് കാരണമാവുകയും ചെയ്തു.


Comments
Post a Comment