Posts

മാർ റാഫേൽ തട്ടിലിന് ജന്മദിനാശംസകൾ നേരാൻ മാർ പള്ളിക്കാപറമ്പിലെത്തി

Image
  എഴുപതുകാരന് പിറന്നാൾ ആശംസകൾ നേരാൻ നൂറാം പിറന്നാളുകാരനെത്തി...  ഏപ്രിൽ 21ന് എഴുത് വയസ്സ് പൂർത്തിയാക്കിയ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ജന്മദിനാശംസകൾ നേരാൻ ഈ കഴിഞ്ഞ ദിവസം നൂറു വയസ്സ് പൂർത്തിയാക്കിയ പാലാ രൂപതയുടെ വലിയ പിതാവ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ കാക്കനാട് സെൻറ് തോമസ് മൌണ്ടിലെത്തി . ഒപ്പം മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് കൊല്ലംപറമ്പിൽ, പാലാ രൂപത പ്രോട്ടോസിഞ്ചെലൂസ്ഫാ. ജോസഫ് തടത്തിൽ,വികാരി ജനറാൾമാരായ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ.ജോസഫ് മുത്തനാട്ട്,മാർ കല്ലറങ്ങാടിന്റെ സെക്രട്ടറി ഫാ. അഗസ്റ്റിൻ കണ്ടത്തിക്കുടിലിൽ,ഫാ.ജീമോൻ പനച്ചിക്കൽ കരോട്ട് തുടങ്ങിയവരുമുണ്ടായിരുന്നു. തനിക്ക് ആശംസകൾ നേരാനെത്തിയ മാർ പള്ളിക്കാപറമ്പിലിനെ ഷാൾ അണിയിച്ചും പൂച്ചെണ്ടു നൽകിയും മാർ റാഫേൽ തട്ടിൽ സ്വാഗതം ചെയ്തു. ഒരുമിച്ച് ചാപ്പലിൽ പ്രാർത്ഥിച്ച ശേഷം മാർ തട്ടിൽ ജന്മദിന കേക്കുമുറിച്ച് മധുരം പങ്കുവെച്ചു.

മാതാവിൻ്റെ തിരുസ്വരൂപ പ്രയാണത്തിന് വെള്ളികുളം ഇടവകയിൽ സ്വീകരണം

Image
 സി.എം.സി. ജയമാതാ പാലാ പ്രൊവിൻസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മാതാവിൻ്റെ തിരുസ്വരൂപ പ്രയാണത്തിന് വെള്ളികുളം ഇടവകയിൽ സ്വീകരണം നൽകി. വെള്ളികുളം:സി.എം.സി. ജയമാതാ പ്രൊവിൻസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ രൂപതയുടെ 36 സി.എം.സി. മഠങ്ങളിൽ മാതാവിൻ്റെ തിരുസ്വരൂപ പ്രയാണത്തിന് ആരംഭം കുറിച്ചു .ഏപ്രിൽ എട്ടാം തീയതി പാലാ പ്രൊവിൻഷ്യൽ ഹൗസിൽ നിന്ന് തുടക്കം കുറിച്ച പ്രയാണത്തിന്  വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകി. പാലാ സി.എം.സി.ജയമാതാ പ്രൊവിൻസിന്റെ അസിസ്റ്റൻറ് പ്രൊവിൻഷ്യൽ സിസ്റ്റർ കൃപാ മരിയയിൽ നിന്ന് മാതാവിൻ്റെ തിരുസ്വരൂപം വികാരി  ഫാ.സ്കറിയ വേകത്താനം ഏറ്റുവാങ്ങി. ആഘോഷമായ റാലിയോടെ മാതാവിൻ്റെ തിരുസ്വരൂപം മഠം ചാപ്പലിൽ പ്രതിഷ്ഠിച്ചു . പത്തുദിവസം വിവിധ ആരാധന, ജപമാല ശുശ്രൂഷകൾ മഠം ചാപ്പലിൽ നടത്തപ്പെടും.സി.എം.സി. സന്യാസ സമൂഹത്തിന്റെ പാലാ പ്രൊവിൻസ് രൂപീകൃതമായിട്ട്  75 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചാണ് മാതാവിൻ്റെ തിരുസ്വരൂപം പാലാ രൂപതയിലെ 36 സി.എം.സി. മഠം കപ്പേളയിൽ പ്രയാണം നടത്തപ്പെടുന്നത്. ഇതനുസരിച്ച് മാതാവിൻ്റെ സവിധത്തിൽ വന്ന് പ്രാർത്ഥിക്കുന്നവർക്ക് പ...

പുതുപ്പള്ളി പുണ്യാളച്ചൻ്റെ ഓർമ്മപ്പെരുന്നാളിന് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു

Image
 പുതുപ്പള്ളി പുണ്യാളച്ചൻ്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. കോട്ടയം : ചരിത്ര പ്രസിദ്ധമായ പുതുപ്പള്ളി പുണ്യാളച്ചൻ്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട്, പുതുപ്പള്ളി യാക്കോബായ പള്ളിയിൽ കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പൊലീത്ത കൊടിയേറ്റ് കർമ്മം ഇന്നലെ വൈകുന്നേരം 5 മണിക്ക്‌ നിർവ്വഹിച്ചു. പെരുന്നാളിനോട്‌ അനുബന്ധിച്ച് പള്ളിയിൽ രാവിലെ അഭിവന്ദ്യ മെത്രാപ്പൊലീത്തയുടെ പ്രധാന  കാർമിത്വത്തിൽ വിശുദ്ധ കുർബ്ബാന നടത്തപ്പെട്ടിരുന്നു. ഉച്ചക്ക് 2 മണിക്ക്‌ വകത്താനം പതിനഞ്ചിൽ ശ്രീ. ബിജു പുന്നൂസിൻ്റെ ഭവനാംഗണത്തിൽ നിന്നും ആഘോഷപൂർവ്വം ഞാലിയാകുഴി, പുതുപ്പള്ളി കവല വഴി പള്ളിയിലേക്ക് കൊടിമര ഘോഷയാത്ര നടത്തി. തുടർന്ന് നടന്ന സന്ധ്യാ നമസ്കാരത്തിന് ശേഷമായിരുന്നു കോടിയേറ്റ് കർമ്മം നിർവഹിക്കപ്പെട്ടത്. 2026 ഏപ്രിൽ 25 ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക്‌ പെരുന്നാൾ സന്ധ്യ നമസ്കാരം, അഖില മലങ്കര വൈദിക സെക്രട്ടറി റവ.ഫാ. ജോൺ ഐപ്പ് മങ്ങാട്ട് നൽകുന്ന പെരുന്നാൾ സന്ദേശം, രാത്രി 8 മണിക്ക്‌ ഭക്തി നിർഭരമായ റാസ, തുടർന്ന് സ്നേഹ വിരുന്ന് എന്നിവ നടത്ത...

ഫാദർ മൈക്കിൾ മേനാംപറമ്പിൽ (85)നിര്യാതനായി

Image
 പാലാ -  വെള്ളിയേപള്ളി ഫാദർ മൈക്കിൾ മേനാംപറമ്പിൽ (85)നിര്യാതനായി. ഭൗതിക ശരീരംതിങ്കൾ രാവിലെ 9മണിക്ക് മേനാം പറമ്പിൽ തറവാട്ടിൽ പൊതു ദർശനത്തിനായി കൊണ്ട് വരുന്ന ന്നതാണ്. ശവസംസ്കാരം ഉച്ചകഴിഞ്ഞു 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പാലാ കത്തിഡ്രൽ പള്ളി യിലെ കുടുംബക്കല്ലറയിൽ    പരേതൻ ചെന്നൈ YSM ദേശീയ ചാപ്ലിൻ ആയി 1977 മുതൽ 1983 വരെ സേവനം ചെയ്തിട്ടുണ്ട്. 2014 മുതൽ 2016 വരെ വേളാങ്കണ്ണി പള്ളിയിൽ ശുശ്രുഷ ചെയ്തിട്ടുണ്ട്.  സഹോദരങ്ങൾ ആർച്ച് ബിഷപ്പ് തോമസ് മേനാം പറമ്പിൽ (റിട്ടയേർഡ് ) ജോസ് എം സി, ലേറ്റ് മേരി ജോൺ പുതുമന,  late സിസ്റ്റർ മേരി സുലത, കൊച്ചുത്രേസ്യാമ്മ സിറിയക് വട്ടക്കാവിൽ,ഫാദർ എം സി ജോർജ്(മണിപ്പൂർ ), late മത്തച്ചൻ, late ഐസക്, അലക്സ്‌, late ഡെയ്സി ജോയ് ചെങ്ങ ളത്തുപറമ്പിൽ, റോസമ്മ സെബാസ്റ്റ്യൻ തെക്കേമുറി

കായൽപ്പുറം സെന്റ് ജോസഫ്സ് തീർത്ഥാടന കേന്ദ്രത്തിലെ വി.യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥ തിരുനാൾ

Image
 കായൽപ്പുറം സെന്റ് ജോസഫ്സ് തീർത്ഥാടന കേന്ദ്രത്തിലെ വി.യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥ തിരുനാൾ, സപ്ര, ജപമാല, വി.കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന തുടങ്ങിയ ചടങ്ങുകളോടെ 20 മുതൽ 26 വരെ നടക്കും 20ന് വൈകിട്ട് 4.45ന് വികാരി ഫാ.അഗസ്റ്റിൻ പൊങ്ങനാംതടത്തിൽ തിരുനാളിന് കൊടിയേറ്റും. തുടർന്ന് നടക്കുന്ന വിശുദ്ധ കുബാന വചനസന്ദേശം, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവയ്ക്ക് തോട്ടയ്ക്കാട് സെന്റ് ജോർജ് ചർച്ച് വികാരി ഫാ.ജോബി പരുവപ്പറമ്പിൽ നേതൃത്വം വഹിക്കും.  21മുതൽ എല്ലാ ദിവസവും രാവില 6.15ന് കുർബാനയും വൈകിട്ട് ജപമാലയും പ്രധാന തിരുനാൾ ദിനമായ 26ന് രാവിലെ 8ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ വചനസന്ദേശം. 10ന് റാസ കുർബാന വൈകിട്ട് 4ന് ആഘോഷമായ വി കുർബാന 5.15ന് തിരുനാൾ പ്രദക്ഷിണം 6.15ന് കൊടിയിറക്ക് തുടർന്ന് കലാവിരുന്ന് എന്നിവ നടക്കുമെന്ന് ഫാ.അഗസ്റ്റിൻ പൊങ്ങനാംതടത്തിൽ, കൈക്കാരന്മാരായ ആന്റണി ജേക്കബ് പുത്തൻപറമ്പ്, എം.ജെ.ചെറിയാൻ മാമ്പുത്തറ, തിരുനാൾ കൺവീനർ ലൂക്കോസ് ഫിലിപ്പ് പരുവപ്പറമ്പിൽ, സോണിച്ചൻ നാല്പത്താറിൽ, ബാബു പരുവപ്പറമ്പ്, കുര്യൻ ജോസഫ് കോയിപ്പള്ളി എന്നിവർ പറഞ്ഞു.

കോക്കുന്ന് സെന്റ് ജോസഫ് ദേവാലയത്തിന്റെ കൂദാശ കർമ്മം ഏപ്രിൽ 26 ന്

Image
  അങ്കമാലി:മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്ന് സെന്റ് ജോസഫ് ദേവാലയത്തിന്റെ കൂദാശ കർമ്മം 2026 ഏപ്രിൽ 26 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3. 30ന് സീറോ മലബാർ സഭയുടെ തലവനും എറണാകുളം അങ്കമാലി -അതിരൂപതയുടെ മേലധ്യക്ഷനുമായ മേജർ ഹാജർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ മേലധ്യക്ഷനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ കാർമികത്വത്തിൽ നടത്തപ്പെടുന്നു . കോക്കുന്ന് ഇടവകയുടെ ചരിത്ര വഴിയിലൂടെ സഞ്ചരിക്കുമ്പോൾ 1884 ൽ സ്ഥാപിതമായ മൂക്കന്നൂർ സെന്റ് മേരീസ് ഇടവകയുടെ ഭാഗമായി കൊക്കുന്നിൽ ഒരു പള്ളിക്കൂടത്തിന് 1932 ൽ തറക്കല്ലിടുകയും, 1938 ൽ വൈക്കോൽ കൊണ്ട് മേഞ്ഞ കുടി പള്ളിക്കൂടം പൂർത്തിയായി. 1945ൽ വിശുദ്ധ ഔസെപ്പ് പിതാവിന്റെ നാമത്തിൽ ഒരു കപ്പേള സ്ഥാപിതമായി. 1965 ൽ പ്രഥമ വികാരിയായി ഫാദർ ജോസഫ് തച്ചിൽ വരികയും ഉടനെ തന്നെ ആദ്യത്തെ പള്ളിയുടെ പണി ആരംഭിക്കുകയും 1971 മെയ് 22ന് ആദ്യ ദേവാലയത്തിന്റെ കൂദാശ കർമ്മം കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ നിർവഹിച്ചു. ശേഷം പുതിയ ദേവാലയ കൂദാശ 2026 ഏപ്രിൽ 26 നടക്കും അന്നേദിവസം വൈകിട്ട് 7 30ന് പൊതുസമ്മേളനവും തുടർന്ന് സ്നേഹവിരുന്ന്. വൈകിട്ട് 8 15ന് അഞ്ചു ജോസഫ് നയിക്കുന്ന ലൈവ് ബാന്റും...

സീറോ മലബാർ സഭക്കെതിരെ വ്യാജ ആരോപണങ്ങൾ

Image
  എഫ് സി ആർ എ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ടു സീറോമലബാർസഭയുടെ  മേജർ ആർച്ചുബിഷപ്പിന്റെയും  സഭാ വക്താവിന്റെയും ഫോട്ടോ വച്ച് നിരവധിയായ സോഷ്യൽ മീഡിയ ദുഷ്പ്രചരണങ്ങൾ നടക്കുന്നു. ഹിന്ദുക്കൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനം നടത്താനാണ് ക്രിസ്ത്യാനികൾ വിദേശത്തുനിന്ന് ഫണ്ട് വാങ്ങുന്നത്, പൂജാരിമാരെ പോലെ പുരോഹിതന്മാരെയും ദരിദ്ര നാരായണന്മാർ ആക്കാനാണ് എഫ് സി ആർ എ ഭേദഗതി ബില്ല് കൊണ്ടുവരുന്നത് എന്നു തുടങ്ങി സഭാ പിതാവും വക്താവും പറയാത്ത കാര്യങ്ങൾ സോഷ്യൽ മീഡിയ പോസ്റ്ററുകൾ ആയി തികച്ചും മതസ്പർദ്ധ ഉളവാക്കണമെന്ന് ഉദ്ദേശത്തോടുകൂടി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ്.  ഈ  പ്രചാരണങ്ങൾ തികച്ചും സത്യവിരുദ്ധവും ദുരുദ്ദേശപരവുമാണ് എന്ന സീറോ മലബാർ സഭ അറിയിച്ചു. സീറോമലബാർ സഭയുടെ ഒരു തലങ്ങളിലും ഇങ്ങനെ ഒരു അഭിപ്രായമോ ചർച്ചയോ നടന്നിട്ടില്ല. നമ്മുടെ നാട്ടിലെ മതസൗഹാർദ്ദം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം വ്യാജപ്രചാരണങ്ങളെ അവഗണിക്കാനുള്ള വിവേകവും ജാഗ്രതയും ഇവിടുത്തെ പൊതുസമൂഹത്തിനുണ്ട് എന്ന് സീറോ മലബാർ സഭ വക്താവ് ചൂണ്ടിക്കാട്ടി

കുമരകം ആറ്റാമംഗലം പള്ളിയുടെ നവീകരിച്ച ഹാളിന്റെ ഉദ്ഘാടനം നാളെ.

Image
കുമരകം : ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രവും, ദേശീയരും അന്തർദ്ദേശിയരുമായ ഒട്ടനവധി പ്രമുഖ വ്യക്തികളുടെ മനസ്സുകളിൽ സ്ഥാനം പിടിച്ചതുമായ കുമരകം  ഗ്രാമത്തിൻ്റെ ഹൃദയ ഭാഗത്ത് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം പളളി നവീകരിച്ചു സമർപ്പിക്കുന്ന ആറ്റാമംഗലം പാരീഷ് ഹാളിൻ്റെ (മിഖായേൽ മോർ ദിവന്നാസിയോസ് ഹാൾ) കൂദാശയും, ഉദ്ഘാടനവും 2026 ഏപ്രിൽ 19 ഞായറാഴ്ച (നാളെ) നടക്കും . രാവിലെ 10 മണിക്ക്‌ യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലിത്ത കൂദാശ നിർവ്വഹിക്കും. തുടർന്ന് നവീകരിച്ച ഹാൾ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി ഉദ്ഘാടനം ചെയ്യുന്നതുമാണ്. ചടങ്ങിൽ രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. 1982 ഫെബ്രുവരി 22ന് പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പ്രാത്രിയർക്കീസ് ബാവയാണ് ഹാളിന്റെ ശിലാസ്ഥാപനം നടത്തിയത്. 1990 ജനുവരി ആറിന് ബസേലിയോസ് പൗലൂസ് ദ്വിതിയൻ കാതോലിക്കാ ബാവാ കൂദാശ നിർവഹിച്ചു. കുമരകത്തെ ആദ്യത്തെ പാരീഷ് ഹാളാണ് ഇപ്പോൾ നവീകരിച്ചരിക്കുന്നത്. 2000-ൽ കുമരകം സന്ദർശിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയ് കുമരകം പാക്കേജ് നാടിന് സമർപ്പിച്ചത് ഈ ഹാളിലാണ്. എ.സി. നോൺ എ....

നൈജീരിയയിൽ ക്രൈസ്തവർ നേരിടുന്നത് അസഹനീയമായ പീഡനം: വത്തിക്കാനിൽ യുഎസ് എംബസിയുടെ ആശങ്ക

Image
  നൈജീരിയയിൽ ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന അതിക്രമങ്ങൾ അസഹനീയമായ സാഹചര്യത്തിലേക്ക് മാറുകയാണെന്ന് വത്തിക്കാനിലെ യുഎസ് അംബാസഡർ ബ്രയാൻ ബർച്ച്. ഏപ്രിൽ 17-ന് റോമിൽ വച്ച്, വത്തിക്കാനിലെ യുഎസ് എംബസിയും ‘സോളിഡാരിറ്റി വിത്ത് ദി പെർസെക്യുട്ടഡ് ചർച്ച്’ (SPC) സംഘടനയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾ ക്രൈസ്തവരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ മാത്രം ലക്ഷ്യം വെച്ച് ആക്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു നൈജീരിയയിലെ നിലവിലെ സാഹചര്യം അങ്ങേയറ്റം ദുരിതത്തിലായിരിക്കുകയാണ്. ക്രൈസ്തവ ദൈവാലയങ്ങൾക്കും വീടുകൾക്കും നേരെ ആസൂത്രിതമായ ആക്രമണങ്ങളാണ് നടക്കുന്നത്. ലോകമെമ്പാടും മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും, നൈജീരിയയിൽ കൊല്ലപ്പെടുന്ന ക്രിസ്ത്യാനികളുടെ ദുരവസ്ഥയിലേക്ക് ലോകശ്രദ്ധ തിരിക്കാനാണ് ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതെന്നും ബ്രയാൻ ബർച്ച് വ്യക്തമാക്കി.

പോരാട്ടം രൂക്ഷമാകുന്നതോടെ ദക്ഷിണ സുഡാനിൽ ‘പൂർണ്ണ ക്ഷാമം’ ഉണ്ടാകും: മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

Image
  അതീവ ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെയാണ് ദക്ഷിണ സുഡാൻ കടന്നുപോകുന്നതെന്നും രാജ്യം കടുത്ത ക്ഷാമത്തിന്റെ വക്കിലാണെന്നും മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ വിഭാഗം മേധാവി ടോം ഫ്ലെച്ചർ. രാജ്യത്ത് ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തിൽ പട്ടിണി മരണങ്ങൾ വർധിക്കുമെന്നും രാജ്യം പൂർണ്ണതോതിലുള്ള ക്ഷാമത്തിലേക്ക് വഴുതിവീഴാൻ സാധ്യതയുണ്ടെന്നും യുഎൻ മുന്നറിയിപ്പിൽ പറയുന്നു. ഈ വർഷം ദക്ഷിണ സുഡാനിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും (ഏകദേശം 75 ലക്ഷത്തിലധികം ആളുകൾ) ഭക്ഷ്യസഹായം ആവശ്യമായ അവസ്ഥയിലാണ്. ദക്ഷിണ സുഡാൻ പ്രതിരോധ സേനയും പ്രതിപക്ഷ സൈന്യവും തമ്മിൽ ജോംഗ്ലി, അപ്പർ നൈൽ മേഖലകളിൽ നടക്കുന്ന പോരാട്ടം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിൽ മാത്രം ലക്ഷക്കണക്കിന് ആളുകളാണ് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തത്. പോരാട്ടത്തിനിടയിൽ 26-ലധികം ആരോഗ്യ കേന്ദ്രങ്ങളും നിരവധി പോഷകാഹാര വിതരണ കേന്ദ്രങ്ങളും തകർക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തു. ഇത് കുട്ടികളുടെയും ഗർഭിണികളുടെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. യുഎൻ വിഭാവനം ചെയ്ത 146 കോടി ഡോളറിന്റെ സഹായ പദ്ധതിയിൽ നിലവിൽ 22 ശതമ...