കോക്കുന്ന് സെന്റ് ജോസഫ് ദേവാലയത്തിന്റെ കൂദാശ കർമ്മം ഏപ്രിൽ 26 ന്
അങ്കമാലി:മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്ന് സെന്റ് ജോസഫ് ദേവാലയത്തിന്റെ കൂദാശ കർമ്മം 2026 ഏപ്രിൽ 26 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3. 30ന് സീറോ മലബാർ സഭയുടെ തലവനും എറണാകുളം അങ്കമാലി -അതിരൂപതയുടെ മേലധ്യക്ഷനുമായ മേജർ ഹാജർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ മേലധ്യക്ഷനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ കാർമികത്വത്തിൽ നടത്തപ്പെടുന്നു.
കോക്കുന്ന് ഇടവകയുടെ ചരിത്ര വഴിയിലൂടെ സഞ്ചരിക്കുമ്പോൾ 1884 ൽ സ്ഥാപിതമായ മൂക്കന്നൂർ സെന്റ് മേരീസ് ഇടവകയുടെ ഭാഗമായി കൊക്കുന്നിൽ ഒരു പള്ളിക്കൂടത്തിന് 1932 ൽ തറക്കല്ലിടുകയും, 1938 ൽ വൈക്കോൽ കൊണ്ട് മേഞ്ഞ കുടി പള്ളിക്കൂടം പൂർത്തിയായി. 1945ൽ വിശുദ്ധ ഔസെപ്പ് പിതാവിന്റെ നാമത്തിൽ ഒരു കപ്പേള സ്ഥാപിതമായി. 1965 ൽ പ്രഥമ വികാരിയായി ഫാദർ ജോസഫ് തച്ചിൽ വരികയും ഉടനെ തന്നെ ആദ്യത്തെ പള്ളിയുടെ പണി ആരംഭിക്കുകയും 1971 മെയ് 22ന് ആദ്യ ദേവാലയത്തിന്റെ കൂദാശ കർമ്മം കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ നിർവഹിച്ചു. ശേഷം പുതിയ ദേവാലയ കൂദാശ 2026 ഏപ്രിൽ 26 നടക്കും അന്നേദിവസം വൈകിട്ട് 7 30ന് പൊതുസമ്മേളനവും തുടർന്ന് സ്നേഹവിരുന്ന്. വൈകിട്ട് 8 15ന് അഞ്ചു ജോസഫ് നയിക്കുന്ന ലൈവ് ബാന്റും ത്രീഡി പ്രൊജക്ഷൻ മാപ്പിങ്ങ് ഷോയും ഉണ്ടായിരിക്കുന്നതാണ് എന്ന് വികാരി റവ. ഫാ. ഷാജൻ പുത്തൻപുരയ്ക്കൽ അറിയിച്ചു. കൈകാരന്മാരായ തോമസ് മഞ്ഞളി, ബെന്നി മാടശ്ശേരി, വൈസ് ചെയർമാൻ എൻ. ഓ.വർഗീസ്, സഹ വികാരി ഫാദർ ജോൺ കാഞ്ഞിരത്തിങ്കൽ, വി.പി.ജോർജ്, മാത്യു ജോസഫ് കുരിയച്ചൻ എൻ.ഒ. എന്നിവർ സംസാരിച്ചു. വിപുലമായ പാർക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നതായി പ്രോഗ്രാം ജനറൽ കൺവീനർ ജസ്റ്റിൻ പടയാട്ടിൽ അറിയിച്ചു.

Comments
Post a Comment