കായൽപ്പുറം സെന്റ് ജോസഫ്സ് തീർത്ഥാടന കേന്ദ്രത്തിലെ വി.യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥ തിരുനാൾ

 കായൽപ്പുറം സെന്റ് ജോസഫ്സ് തീർത്ഥാടന കേന്ദ്രത്തിലെ വി.യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥ തിരുനാൾ, സപ്ര, ജപമാല, വി.കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന തുടങ്ങിയ ചടങ്ങുകളോടെ 20 മുതൽ 26 വരെ നടക്കും

20ന് വൈകിട്ട് 4.45ന് വികാരി ഫാ.അഗസ്റ്റിൻ പൊങ്ങനാംതടത്തിൽ തിരുനാളിന് കൊടിയേറ്റും. തുടർന്ന് നടക്കുന്ന വിശുദ്ധ കുബാന വചനസന്ദേശം, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവയ്ക്ക് തോട്ടയ്ക്കാട് സെന്റ് ജോർജ് ചർച്ച് വികാരി ഫാ.ജോബി പരുവപ്പറമ്പിൽ നേതൃത്വം വഹിക്കും. 

21മുതൽ എല്ലാ ദിവസവും രാവില 6.15ന് കുർബാനയും വൈകിട്ട് ജപമാലയും പ്രധാന തിരുനാൾ ദിനമായ 26ന് രാവിലെ 8ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ വചനസന്ദേശം. 10ന് റാസ കുർബാന വൈകിട്ട് 4ന് ആഘോഷമായ വി കുർബാന 5.15ന് തിരുനാൾ പ്രദക്ഷിണം


6.15ന് കൊടിയിറക്ക് തുടർന്ന് കലാവിരുന്ന് എന്നിവ നടക്കുമെന്ന് ഫാ.അഗസ്റ്റിൻ പൊങ്ങനാംതടത്തിൽ, കൈക്കാരന്മാരായ ആന്റണി ജേക്കബ് പുത്തൻപറമ്പ്, എം.ജെ.ചെറിയാൻ മാമ്പുത്തറ, തിരുനാൾ കൺവീനർ ലൂക്കോസ് ഫിലിപ്പ് പരുവപ്പറമ്പിൽ, സോണിച്ചൻ നാല്പത്താറിൽ, ബാബു പരുവപ്പറമ്പ്, കുര്യൻ ജോസഫ് കോയിപ്പള്ളി എന്നിവർ പറഞ്ഞു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി