മാർ റാഫേൽ തട്ടിലിന് ജന്മദിനാശംസകൾ നേരാൻ മാർ പള്ളിക്കാപറമ്പിലെത്തി
എഴുപതുകാരന് പിറന്നാൾ ആശംസകൾ നേരാൻ നൂറാം പിറന്നാളുകാരനെത്തി...
ഏപ്രിൽ 21ന് എഴുത് വയസ്സ് പൂർത്തിയാക്കിയ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ജന്മദിനാശംസകൾ നേരാൻ ഈ കഴിഞ്ഞ ദിവസം നൂറു വയസ്സ് പൂർത്തിയാക്കിയ പാലാ രൂപതയുടെ വലിയ പിതാവ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ കാക്കനാട് സെൻറ് തോമസ് മൌണ്ടിലെത്തി.
ഒപ്പം മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് കൊല്ലംപറമ്പിൽ, പാലാ രൂപത പ്രോട്ടോസിഞ്ചെലൂസ്ഫാ. ജോസഫ് തടത്തിൽ,വികാരി ജനറാൾമാരായ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്,
ഫാ.ജോസഫ് മുത്തനാട്ട്,മാർ കല്ലറങ്ങാടിന്റെ സെക്രട്ടറി ഫാ. അഗസ്റ്റിൻ കണ്ടത്തിക്കുടിലിൽ,ഫാ.ജീമോൻ പനച്ചിക്കൽ കരോട്ട് തുടങ്ങിയവരുമുണ്ടായിരുന്നു.
തനിക്ക് ആശംസകൾ നേരാനെത്തിയ മാർ പള്ളിക്കാപറമ്പിലിനെ ഷാൾ അണിയിച്ചും പൂച്ചെണ്ടു നൽകിയും മാർ റാഫേൽ തട്ടിൽ സ്വാഗതം ചെയ്തു.
ഒരുമിച്ച് ചാപ്പലിൽ പ്രാർത്ഥിച്ച ശേഷം മാർ തട്ടിൽ ജന്മദിന കേക്കുമുറിച്ച് മധുരം പങ്കുവെച്ചു.








Comments
Post a Comment