സീറോ മലബാർ സഭക്കെതിരെ വ്യാജ ആരോപണങ്ങൾ
എഫ് സി ആർ എ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ടു സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പിന്റെയും സഭാ വക്താവിന്റെയും ഫോട്ടോ വച്ച് നിരവധിയായ സോഷ്യൽ മീഡിയ ദുഷ്പ്രചരണങ്ങൾ നടക്കുന്നു.
ഹിന്ദുക്കൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനം നടത്താനാണ് ക്രിസ്ത്യാനികൾ വിദേശത്തുനിന്ന് ഫണ്ട് വാങ്ങുന്നത്, പൂജാരിമാരെ പോലെ പുരോഹിതന്മാരെയും ദരിദ്ര നാരായണന്മാർ ആക്കാനാണ് എഫ് സി ആർ എ ഭേദഗതി ബില്ല് കൊണ്ടുവരുന്നത് എന്നു തുടങ്ങി സഭാ പിതാവും വക്താവും പറയാത്ത കാര്യങ്ങൾ സോഷ്യൽ മീഡിയ പോസ്റ്ററുകൾ ആയി തികച്ചും മതസ്പർദ്ധ ഉളവാക്കണമെന്ന് ഉദ്ദേശത്തോടുകൂടി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ്. ഈ പ്രചാരണങ്ങൾ തികച്ചും സത്യവിരുദ്ധവും ദുരുദ്ദേശപരവുമാണ് എന്ന സീറോ മലബാർ സഭ അറിയിച്ചു. സീറോമലബാർ സഭയുടെ ഒരു തലങ്ങളിലും ഇങ്ങനെ ഒരു അഭിപ്രായമോ ചർച്ചയോ നടന്നിട്ടില്ല. നമ്മുടെ നാട്ടിലെ മതസൗഹാർദ്ദം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം വ്യാജപ്രചാരണങ്ങളെ അവഗണിക്കാനുള്ള വിവേകവും ജാഗ്രതയും ഇവിടുത്തെ പൊതുസമൂഹത്തിനുണ്ട് എന്ന് സീറോ മലബാർ സഭ വക്താവ് ചൂണ്ടിക്കാട്ടി

Comments
Post a Comment