ബേസ് അപ്രേം നസ്രാണി ദയറായിൽ ദുക്റാനാ തിരുനാൾ ആചരണം


കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായിൽ മാർ തോമാ ശ്ലീഹായുടെ ദുക്റാനാ തിരുനാളിനോടനുബന്ധിച്ച് പുറത്തു നമസ്കാരവും നസ്രാണി സമുദായ യോഗവും ജൂലൈ 2 വ്യാഴം, വൈകുന്നേരം ആറ് മണിക്ക്..

മാർ തോമാ ശ്ലീഹായുടെ ദുക്റാനാ തിരുനാളിനോട് അനുബന്ധിച്ച് കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായിൽ ജൂലൈ 2, വ്യാഴം വൈകുന്നേരം 6 മണിക്ക് സായാഹ്ന നമസ്കാരവും മാർത്തോമ്മാ നസ്രാണി സമുദായ യോഗവും സംഘടിപ്പിക്കുന്നു.


ഒന്നാം നൂറ്റാണ്ടിൽ മിശിഹാ മാർഗ്ഗം ഹെന്തോയിൽ( INDIA) എത്തിച്ച ക്രിസ്തു ശിഷ്യൻ മാർ തോമാ ശ്ലീഹായുടെ ഓർമ്മ വലിയ പ്രാധാന്യത്തോടെ ആണ് ഒന്നാം നൂറ്റാണ്ട് മുതൽ ആചരിച്ചു വരുന്നത്. മാർ തോമാ ശ്ലീഹായുടെ പാരമ്പര്യം ഉള്ള നസ്രാണി സമുദായം ഇന്ന് വിവിധ സഭകളിൽ ആയി ആണ് നിലകൊള്ളുന്നത്. ഭാരതത്തിലും  മലങ്കരയിലും പ്രത്യേകിച്ചു മലയാളികളുടെ ഇടയിൽ ശക്തമായ സാന്നിധ്യം ഉള്ള നസ്രാണി സമുദായം രാജ്യത്തിനും ക്രൈസ്തവ സഭയ്ക്കും അതുല്യമായ സേവനം ഒന്നാം നൂറ്റാണ്ട് മുതൽ എല്ലാ നൂറ്റാണ്ടുകളിലും നൽകി വന്നവരാണ്.
യൂറോപ്പിൽ നിന്നുള്ള മിഷണറിമാർ എത്തുന്നതിനു നൂറ്റാണ്ടുകൾക്കു മുൻപേ AD ഒന്നാം നൂറ്റാണ്ട് മുതൽ മാർ തോമാ ശ്ലീഹായുടെ പൈതൃകമുള്ള സഭകളിൽ ഈശോ മിശിഹായുടെയും മർത്ത് മറിയത്തിൻ്റെയും ശ്ലീഹന്മാരുടെയും ആദിമ സഭയുടെയും സുറിയാനി പാരമ്പര്യം ആരാധനാ ക്രമത്തിലും ആത്മീയതയിലും ഇട മുറിയാതെ തുടർന്നു വരുന്നുണ്ട്. റംശ നമസ്കാരത്തിനു ശേഷം  റേശ് ദയറാ മേക്കാട്ടുകുന്നേൽ ആൻഡ്രൂസ് അച്ചൻ അധ്യക്ഷത വഹിക്കുന്ന സമുദായ യോഗത്തിൽ മുഖ്യ അതിഥി കേരള സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി  മോൻസ് ജോസഫ് ആണ്.  ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളിലുള്ള ജന പ്രതിനിധികൾ ആശംസകൾ അർപ്പിക്കുന്ന യോഗത്തിൽ  ജോസ്കുട്ടി മരങ്ങാട്ടിൽ ഹെന്തോയിലെ നസ്രാണി സഭയുടെ സഹോദരീ സഭ ആയിരുന്ന പേർഷ്യയിലെ സഭയിൽ 4-)o നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാർ അപ്രേം മല്പാൻ, മാർ തോമാ ശ്ലീഹയെയും  ഹെന്തോയിലെ അദ്ദേഹത്തിൻ്റെ പ്രേഷിത പ്രവർത്തനത്തെയും കുറിച്ച് എഴുതിയ പുരാതന രേഖകളെ പറ്റി സെഷൻ നയിക്കും. മാർ തോമാ ശ്ലീഹായുടെ ഭാരത പ്രേഷിതത്വം ഉള്ളടക്കം ആയിരിക്കുന്ന നസ്രാണി കലാ രൂപമായ മാർഗ്ഗം കളി, പരിശീലകരായ ആശാന്മാർ അവതരിപ്പിക്കുന്നതാണ്. ജൂലൈ 3 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് സപ്ര നമസ്കാരവും 6.30 ന് സുറിയാനി ഭാഷയിൽ ഉള്ള റാസ ക്രമത്തിൽ പരിശുദ്ധ കുർബാന അർപ്പണവും ഉണ്ടായിരിക്കുന്നതാണ്.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി