മാനിക്കേയൻ മതത്തിന് കുരിശുണ്ടോ?

മൈലാപ്പൂരെ അത്ഭുതസ്ലീവാ ഒരു മാനിക്കേയൻ കുരിശാണെന്ന കുപ്രചാരണം എറണാകുളം വിമതർ അടുത്ത കാലത്ത് വീണ്ടും ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ ചില ചരിത്രവസ്‌തുതകൾ അറിഞ്ഞി രിക്കുന്നത് ഏറെ ഉപകാരപ്രദമായിരി ക്കും.


കുബ്രക്കസ് എന്ന ബാലൻ എ.ഡി. 216 ഏപ്രിൽ 14 ന് തെക്കൻ ബാബി ലോണിയായിൽ (ഇറാക്ക്) ജനിച്ചു. ദർശനങ്ങളും വെളിപാടുകളും ചെറു പ്പകാലത്തുതന്നെ ലഭിച്ചതുകൊണ്ട് “മാനി" എന്ന നാമം സ്വയം സ്വീകരിച്ചു. തുടർന്ന് ഒരു മതസംഹിത രൂപീകരിച്ചു. ക്രൈസ്തവമതത്തിൽ നിന്നും സൗരാ ഷ്ട്രിയൻ മതത്തിൽനിന്നുമുള്ള തത്ത്വ ങ്ങൾ സ്വീകരിച്ചാണ് മാനിപുതിയ മതം  ഉണ്ടാക്കിയത്. ഇതാണ് മനിക്കേയൻ മതം.


ഈ പുതിയ തത്ത്വസംഹിതയ് ക്ക് ധാരാളം എതിർപ്പുകൾ ഉണ്ടാകുകയും എ.ഡി. 277-ൽ ഷാപ്പൂർ രാജാവിൻ്റെ മകൻ വഹരം ഒന്നാമൻ മാനിയെ വധിക്കുകയും ചെയ്തു. മാനിയെ ഗളഛേദം ചെയ്താണ് വധിച്ചത്. മാനി മതത്തെ സ്വീകരിച്ചവർ മാനിയുടെ അന്ത്യത്തെ “പീഡാനുഭവവും സ്വർഗ്ഗാ രോഹണവും" (Passion and Ascension) എന്ന് വിളിച്ച് വിശേഷിപ്പിച്ചു.


മാനി തന്റെ ഗ്രന്ഥങ്ങൾക്ക് ക്രൈസ്തവ നാമങ്ങളാണ് നൽകിയത്. സങ്കീർത്തനങ്ങൾ, ജീവിക്കുന്ന സുവിശേഷങ്ങൾ, ലേഖനങ്ങൾ മുതലായ പേരുകളാണ് നൽകപ്പെട്ടത്. മാനി സ്വയം പറയുന്ന പേരാണ് പാറക്ലേത്താ. മാനിയാണ് അറിവിന്റെ വൃക്ഷം. പരിശുദ്ധാത്മാവിനെ പാറക്ലേത്തായായി ചിത്രീകരിക്കുന്ന ക്രൈസ്തവ ദൈവശാസ്ത്രം മാനി തള്ളിപ്പറഞ്ഞു. ഈശോ കുരിശിൽ മരിച്ചു എന്ന് മാനി പഠിപ്പിക്കുന്നില്ല. കുരിശിനെ വണങ്ങു ന്നില്ല. കുരിശ് അവരുടെ ഇടയിൽ കാണുന്നില്ല. പരിശുദ്ധാത്മാവിനെപ്പറ്റി യാതൊരു പരാമർശവും ഇല്ല.

കുരിശിനെ പ്രാവുമായി അവർ ബന്ധിപ്പിക്കു ന്നില്ല. പ്രാവിൻ്റെ രൂപത്തിൽ അരൂപിയെ അവർ ചിത്രീകരിക്കുന്നില്ല. പിന്നെയോ അവർ പഠിപ്പിക്കുന്നത് : “കർത്താവും പാറക്ലേത്തായുമായ മാനി" എന്നാണ്. മാനിക്കേയൻ ആരാധനാ സമൂഹത്തിൽ കുരിശു സ്ഥാപിച്ചതായോ കുരിശിനെ വണങ്ങു ന്നതായോ യാതൊരു രേഖകളുമില്ല. ഒരു പശ്ചാത്തലത്തിലും അവർ കുരി ശിനെ പ്രാവുമായി ബന്ധപ്പെടുത്തി കാണുന്നില്ല. മനിക്കേയൻ മതത്തിൻ്റെ വിരുദ്ധ ഘടകമാണ് പ്രാവിൻ്റെ രൂപത്തിൽ പരിശുദ്ധാത്മാവിനെ ചിത്രീകരി ക്കുന്നത്. മാനിക്കേയൻ മതം ക്രൈസ്തവ തത്ത്വങ്ങൾക്ക് വിരുദ്ധമായതുകൊണ്ട് അതിനെ ഒരു പാഷണ്ഡതയായി സഭ തള്ളിക്കളഞ്ഞു. മാനിയുടെ കാലഘട്ടത്തിന് അനേകം വർഷങ്ങൾ ക്കുമുമ്പ് ക്രൈസ്‌തവ പാരമ്പര്യമനുസരിച്ച് പ്രാവ് സഭയിൽ പരിശുദ്ധാത്മാ വിന്റെ പ്രതീകമാണ്.


   മാനിക്കേയൻ മതക്കാർ വിഗ്രഹങ്ങളും കൊത്തുരൂപങ്ങളും ചിത്രങ്ങ ളും ചിത്രീകരണങ്ങളും കർശനമായി നിരോധിച്ചിരുന്നു. ജ്ഞാനത്തിലൂടെ മാത്രമേ രക്ഷപ്രാപിക്കു എന്ന് പഠിപ്പിച്ചു. ആറാം നൂറ്റാണ്ടോടുകൂടി മാനിയു ടെ മതം പൂർണ്ണമായി നശിച്ചു.


  മാനിക്കേയൻ മതത്തിൽനിന്ന് ഇന്നുവരെ ഒരു കുരിശും പുരാവസ്തു ഗവേഷകർ കണ്ടെടുത്തിട്ടില്ല. അവർ ക്കില്ലാത്ത ഒന്നിനെ, രേഖപ്പെടുത്താ ത്ത ഒന്നിനെ, എങ്ങനെ കണ്ടെടുത്ത് വെളിച്ചത്തു കൊണ്ടുവരാൻ സാധിക്കും!


   മൈലാപ്പൂരിലെ അത്ഭുതസ്ലീവായു ടെ കാലഘട്ടം ഏഴാം നൂറ്റാണ്ടാണ്. മാനിയുടെ കാലം മൂന്നാം നൂറ്റാണ്ടും. അപ്പോൾ അത് മാനി കൊത്തിയുണ്ടാ ക്കി എന്നു പറയുന്നത് വസ്തുതാ വിരുദ്ധമാണ്.


   മാനിക്കേയൻ കാലഘട്ടത്തിന് മുമ്പും, പിമ്പും മൈലാപ്പൂരിലെ അത്ഭുത സ്ലീവായുടെ കലകൾ ഭാരതത്തിലു ണ്ട്. ആഗോള സഭയിൽ കലകളോടു കൂടിയ സ്ലീവാകൾ ഉത്ഭവിക്കുന്നത് അഞ്ചാം നൂറ്റാണ്ടിലാണ്. മൈലാപ്പുരി ലേത് ഏഴാം നൂറ്റാണ്ടിലെ 'സ്ലീവായെ ന്നാണ് പണ്ഡിതമതം. സാംസ്കാരിക അനുരൂപണം വരുത്തിയ ഭാരതീയവും ക്രൈസ്തവവുമായ ഒരു സ്ലീവായാണ് മൈലാപ്പൂരിലേത്.


   മാനി സുവിശേഷങ്ങൾ സ്വീകരിച്ചിട്ടില്ല. സുവിശേഷങ്ങൾ സ്വീകരിക്കാത്ത മാനി എങ്ങനെയാണ് സുവിശേഷ വാക്യം സ്ലീവാകളുടെ അടിയിൽ കുറിച്ചുവയ്ക്കുന്നത്? ഗാലാത്യക്കാർക്കുള്ള ലേഖനം 6,14 സ്ലീവായുടെ അടിയിൽ കുറിച്ചുവച്ചിരി ക്കുന്നതുവഴി ഇത് മാനിക്കേയൻ അല്ല എന്ന് തെളിയുന്നു. ഇത്  മാനിക്കേയൻ ആണെങ്കിൽ, എന്തുകൊണ്ടാണ് “സുറിയാനിക്കാരൻ കൊത്തി" എന്ന ആലേഖനങ്ങൾ ഉള്ളത്? അത്ഭുത സ്ലീവാ കൊത്തിയുണ്ടാക്കിയത് ഒരു സുറിയാനിക്കാരനാണ്. അല്ലാതെ മാനിയല്ല. ഭാരതത്തിലെ തന്നെ കരിങ്കല്ലിലാണ് അത്ഭുത സ്ലീവാ കൊത്തി യിരിക്കുന്നത്. അതു കൊണ്ട് അത് ഭാരതീയമാണ്. അല്ലാതെ ഇറക്കുമതി ചെയ്തതല്ല.


    പോർട്ടുഗീസുകാരു പോലും അത്ഭു തങ്ങൾ കണ്ട് വിശ്വസിച്ച ഈ സ്ലീവായെ മാനിക്കേയൻ എന്നു വിളിച്ചില്ല എന്നുമാത്രമല്ല, റോമിലേക്ക് ഇതേപ്പറ്റി ധാരാളം എഴുതുകയും  ചെയ്തിട്ടുണ്ട്. ഭാരതീയമായ ശൈലിയിൽ നിർമ്മിച്ച ഈ സ്ലീവാ ഭാരതസുറിയാനി ക്രൈ സ്തവരുടേതാണ്.


  പഹ്ലവി ഭാഷ മാനി മാത്രമല്ല ഉപയോ ഗിച്ചത്. അത് സൗരാഷ്ട്രീയൻ മതക്കാരുടെയും ഔദ്യോഗികഭാഷയായി രുന്നു. അവർ മാനിയെയും അവരുടെ സിദ്ധാന്തങ്ങളെയും വിശ്വാസത്തെയും എതിർത്തവരായിരുന്നു. പേർഷ്യയിലെ ഔദ്യോഗിക ഭാഷയുമായിരുന്നു പഹ്ലവി. ഔദ്യോഗിക ഭാഷയിൽ കുറിക്കുന്നത് കൂടുതൽ ആധികാരികത ലഭിക്കുന്നതിനായിരുന്നു. സാധാരണ ക്കാർക്കുപോലും അറിയാമായിരുന്ന ഭാഷയായിരുന്നു പഹ്ലവി. ഈ ഭാഷയിൽ ധാരാളം ലിഖിതങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഭാരതസുറിയാനിക്കാരുടെ ചെപ്പേടുകളിൽപോലും പഹ്ലവി ഭാഷ ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്.


  പഹ്ലവി ഭാഷയിൽ ലിഖിതങ്ങൾ ഉള്ളതു കൊണ്ട് ഈ അത്ഭുത സ്ലീവാ ഒരു മാനിക്കേയൻ കുരിശാണ് എന്നുള്ള ഒരു വാദവുമുണ്ട്. കുരിശിനെ, മനിക്കേയൻ മതവുമായി ബന്ധപ്പെടു ത്തുന്ന ആശയങ്ങൾ കേരളത്തിൽ ആദ്യമായി രംഗപ്രവേശനം ചെയ്യുന്നത് 1991ലാണ്. "സുഗന്ധനാട് നസ്രാണികൾ" എന്ന പി.വി. മാത്യുവിൻ്റെ ഗ്രന്ഥമാണിതിന്റെ ഉറവിടം. (പിന്നീടിത് ശാലോം മാസികയും സത്യദീപവും ഏറ്റെടുക്കു കയായിരുന്നു.) സങ്കല്പങ്ങളും ഭാവനകളും മാത്രം അടിസ്ഥാനമാക്കി രചിച്ച ഈ ഗ്രന്ഥം പണ്ഡിതലോകം അംഗീകരിക്കുന്നില്ല. ഈശോ കാഷ്മീരിൽ ജനിച്ചു മരിച്ചു എന്നും, കല്ലറ ഇന്നും അവിടെയുണ്ടെന്നും രേഖപ്പെടുത്തി യിരിക്കുന്ന ഈ ഗ്രന്ഥത്തിൻ്റെ ആധി കാരികത എന്തുമാത്രമെന്ന് ഊഹിക്കാവുന്നതാണല്ലോ. ചരിത്ര രേഖക ളെ ആസ്പദമാക്കി രചിച്ച ഒരു ഗ്രന്ഥമല്ല ഇത്. ഈ ഗ്രന്ഥത്തിലാണ് മാനി ക്കേയൻ കുരിശിനെപ്പറ്റി പറയുന്നത്. ഇതിന് യാതൊരടിസ്ഥാനവുമില്ല.

      മാർത്തോമാ സ്ലീവാ സിറോമലബാർ സഭയുടെ ഒരു ആരാധനാക്രമ പ്രതീകമാണ്. സഭയുടെ പ്രതീകങ്ങൾക്ക് സഭ നൽകുന്ന അർഥമാണ് വിശ്വാസികൾ സ്വീകരിക്കേണ്ടത്. കൂദാശ ചെയ്ത അപ്പവും വീഞ്ഞും ഈശോ മിശിഹായുടെ ശരീരവും രക്തവും ആണെന്ന് സഭ പഠിപ്പിക്കു ന്നു. എന്നാൽ തിരുവോസ്തി വെറും വേഫേഴ്സ് ആണെന്ന് പെന്തോകൾ ആക്ഷേപിക്കുന്നു. വിശ്വാസികൾ സഭ പഠിപ്പിക്കുന്നത് പൂർണ്ണമായും വിശ്വസി ക്കുന്നു. ശൂന്യമായ സ്ലീവാ ഉത്ഥിതനായ മിശിഹായുടെ പ്രതീകമെന്നു സഭ പഠിപ്പിക്കുന്നു. സ്ളീവായുടേ മേൽ പറന്നിറങ്ങുന്ന പ്രാവ് മിശിഹായെ ഉയിർപ്പിച്ച പരിശുദ്ധാത്മാവിൻ്റെ പ്രതീകവും,വിടരുന്ന മുകുളങ്ങൾക്ക് സദൃശ്യമായ സ്ലീവായുടെ അഗ്രങ്ങൾ

(ചീട്ടു കളിക്കാർക്ക് ഇത് ക്ലാവർ ) കർത്താവിൻ്റെ ഉയിർപ്പിൻ്റെ ഫലമായ പുതുജീവന്റെയും ക്രൈസ്തവ പ്രത്യാ ശയുടെയും പ്രതീകം.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി