വിഷം കുത്തിവെച്ച് സമസ്തയുടെ വർഗീയ ആഹ്വാനം
കോഴിക്കോട്: നന്മയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന പുതുതലമുറയിൽ കൂടി വിഷം കുത്തിവെച്ച് സമസ്തയുടെ വർഗീയ ആഹ്വാനം.
അനിസ്ലാമിക ആചാരങ്ങൾ വർജ്ജിക്കണമെന്നാണ് ആഹ്വാനം. പേരാമ്പ്രയിലെ റെസ്റ്റോറന്റ്മുസ്ലിംലീഗ് എംഎൽഎ ഫാത്തിമ തഹിലിയ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതാണ് വിവാദമായത്.നിലവിളക്ക് കൊളുത്തിയതിൽ മുസ്ലിംലീഗ് എംഎൽഎ ഫാത്തിമ തഹിലിയയെ തിരുത്തി സമസ്ത. സമസ്ത മുശാവറ യോഗത്തിൽ വിഷയം ചർച്ചയായി.
ഇതരമതക്കാർ നിർവഹിക്കുന്ന ചടങ്ങുകളും ആചാരങ്ങളും വർജ്ജിക്കണം. ഒരു പ്രത്യേക മതചടങ്ങായി കാലങ്ങളായി അമുസ്ലിങ്ങള്‍ നടത്തിവരുന്ന കാര്യമാണ് നിലവിളക്ക് കൊളുത്തലെന്ന് കേന്ദ്ര മുഷവറ അംഗങ്ങള്‍ പറഞ്ഞു.
നേരത്തെ നിലവിളക്ക് കൊളുത്തിയതിൽ ഫാത്തിമ തഹിലിയയെ വിമർശിച്ചുകൊണ്ട് ഇസ്‌ലാമിക പണ്ഡിതൻ ഹുസൈൻ സലഫിയും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫും രംഗത്തെത്തിയിരുന്നു. ഫാത്തിമ നിലവിളക്ക് കൊളുത്തുന്ന ചിത്രം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും ചർച്ചയായിരുന്നു.
സംഭവത്തിൽ ഫാത്തിമയെ അഭിനന്ദിച്ച് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല ടീച്ചർ രംഗത്തുവന്നിരുന്നു. 'നാടിൻ്റെ പാരമ്പര്യം പിന്തുടർന്ന എംഎൽഎക്ക് അഭിനന്ദനങ്ങൾ' എന്നായിരുന്നു അവർ ഫേസ്ബുക്കിൽ കുറിച്ചത്.
പേരാമ്പ്ര മണ്ഡലത്തിലെ ഒരു റസ്റ്റോറന്റ് ഉദ്ഘാടന ചടങ്ങിനിടെ മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ ഫാത്തിമ തഹിലിയ നിലവിളക്ക് കൊളുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഈ ആഴ്ച പുറത്തുവന്ന ദൃശ്യങ്ങൾ മുസ്‌ലിം ലീഗ് അണികൾക്കിടയിലും വിവിധ മതവേദികളിലും ഓൺലൈൻ കമ്മ്യൂണിറ്റികളിലും വലിയ രീതിയിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. വിളക്ക് കൊളുത്തുന്നത് കേവലം ഒരു സാംസ്കാരിക ആചാരം മാത്രമാണെന്ന് ഒരുവിഭാഗം വാദിക്കുമ്പോൾ, മതപരമായ പ്രതീകങ്ങളുള്ള ഇത്തരം ചടങ്ങുകളിൽ ഒരു മുസ്‌ലിം ജനപ്രതിനിധി പങ്കെടുക്കാമോ എന്നാണ് മറുവിഭാഗം ചോദിക്കുന്നത്.



Comments
Post a Comment