എസ് എച്ച് മീഡിയയുടെ പരിസ്ഥിതി സന്ദേശ ചിത്രം പച്ചമരതണൽ റിലീസ് ചെയ്ത
പാലാ : പരിസ്ഥിതി ദിനത്തിൽ ഒരു മരം നട്ട് ചടങ്ങ് നിർവഹിച്ച് പിന്നീടത് വഴിയിലുപേക്ഷിച്ചു പോകുന്നതിനേക്കാൾ എത്രയോ നല്ലതാണ് ലക്ഷക്കണക്കിന് ആളുകളിലേക്ക് ഒരു മികച്ച സന്ദേശം എത്തിക്കുന്നത്!സോഷ്യൽ മീഡിയയുടെ കാലത്ത് ഉചിതമായ പരിസ്ഥിതി ദിനാചരണമാണ് പാലാ എസ് എച്ച് നേടിയ നടത്തിയത്. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് എച്ച് മീഡിയ പാലാ നിർമ്മിച്ച ഷോർട്ട് ഫിലിം പച്ചമരത്തണൽ ഇന്ന് പരിസ്ഥിതി ദിനത്തിൽ റിലീസ് ചെയ്തു.
ഒരു നാട് വൃത്തിയാകണമെങ്കിൽ ജനങ്ങളുടെ മനസ്സ് വൃത്തിയാകണമെന്ന സന്ദേശമാണ് ഈ ഹസ്വ ചിത്രം നൽകുന്നത്.പാലാ എസ് എച്ച് മീഡിയയിൽ നടന്ന ചടങ്ങിൽ മാണി സി കാപ്പൻ എംഎൽഎ പ്രകാശന കർമ്മം നിർവഹിച്ചു. ജയകുമാർ എലിക്കുളം സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ കഥയും ചിത്രസംയോജനവും സിസ്റ്റർ തെരേസ് കോഴി ക്കൊത്തിക്കൽ എസ് എച്ച് നിർവഹിച്ചു.
സിസ്റ്റർ ടീന എസ് എച്ച് സഹസംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജർ സിസ്റ്റർ കുസുമം എസ് എച്ച് ആണ്. ശബ്ദ ലേഖനവും മിശ്രണവും സിസ്റ്റർ ഏയ്‌ഞ്ചൽ എസ് എച്ചും പശ്ചാത്തല സംഗീതം ലിൻസൻ മാഷും നിർവഹിച്ചിരിക്കുന്നു.



Comments
Post a Comment