സാൻതോം ഔട്ട്ലെറ്റിന്റെ ബോർഡ് തകർത്ത സംഭവം : നഷ്ടപരിഹാരം നൽകി തകർത്തയാൾ

പാലാ:  രൂപതയുടെ കീഴിലുള്ള സാൻതോം ഫുഡ് ഫാക്ടറിയുടെ പാലായിലെ ഔട്ട്ലെറ്റിന്റെ ബോർഡ് തകർത്ത സംഭവത്തിൽ പോലീസിൻറെ അതിദ്രുത ഇടപെടൽ.


ബോർഡ് തകർത്തതിനുശേഷം മുങ്ങിയ പ്രതിയെ വിളിച്ചുവരുത്തിയ പോലീസ് ഫുഡ് ഫാക്ടറി അധികൃതരുമായി നടത്തിയ ചർച്ചയുടെ ഫലമായി തകർത്ത ബോർഡിൻറെ നഷ്ടപരിഹാരം ഈടാക്കി നൽകി.
ഔട്ട്ലെറ്റിന് സമീപം ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന തങ്കച്ചൻ എന്ന വിളിപ്പേരുള്ള  ഇമ്മാനുവേൽ താൻ ചെയ്ത തെറ്റിന് മാപ്പ് പറയുകയും നഷ്ടപരിഹാരം നൽകുകയും ഇനിമേലിൽ ഇത് ആവർത്തിക്കില്ല എന്ന് പോലീസ് സ്റ്റേഷനിൽ എഴുതി വയ്ക്കുകയും ചെയ്തു. ഈ ബോർഡ് മൂലം തന്റെ വിദ്യാഭ്യാസ സ്ഥാപനം മറഞ്ഞു പോകുമോ എന്നുള്ള ആശങ്കയിലാണ് താൻ ഇത് ചെയ്തതെന്ന് തങ്കച്ചൻ പോലീസിനോട് പറഞ്ഞു.

അങ്ങനെ ആശങ്കകൾ ഉണ്ടായാൽ പരാതി പറയേണ്ടത് പോലീസ് സ്റ്റേഷനിൽ ആണെന്നും ഇത്തരം അക്രമ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും പോലീസ് അയാൾക്ക് ശക്തമായ താക്കീത് നൽകി. 

ഇത്തരം ഒരു ചെറിയ ബോർഡു കൊണ്ട് മൂന്നനിലയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം മറഞ്ഞു പോകുമെന്ന വാദം തികച്ചും തെറ്റാണ്. പ്രസ്തുത ബോർഡ് സ്ഥാപിച്ചിരിക്കുന്നത് റോഡരികിലോ വിദ്യാഭ്യാസ സ്ഥാപനം മറഞ്ഞു പോകുന്ന രീതിയിലൊ അല്ല, മറിച്ച് സാൻതോം ഔട്ട്ലെറ്റിന്റെ വരാന്തയോട് ചേർന്നാണ്

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി