എം എ സുറിയാനിക്ക് അപേക്ഷ ക്ഷണിക്കുന്നു.
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിൽ എം എ സുറിയാനിക്ക് അപേക്ഷ ക്ഷണിക്കുന്നു.
1985 മുതൽ കോട്ടയം, ബേക്കർ ഹിൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടു വർഷത്തെ സുറിയാനി എം. എ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ഈശോ സംസാരിച്ച സുറിയാനി ഭാഷ, സുറിയാനി സഭാ പിതാക്കന്മാർ, സുറിയാനി സഭ ചരിത്രം, സുറിയാനി സഭയുടെ ദൈവശാസ്ത്രം, ആരാധനക്രമം, ബൈബിൾ, സുറിയാനി സഭകളുടെ കാനൻ നിയമം, സുറിയാനി ഗദ്യവും പദ്യവും തുടങ്ങിയവയിൽ ആഴമാർന്ന പഠനം.ബിരുദത്തിന് 45% ത്തിൽ കൂടുതൽ മാർക്ക് നേടിയവർക്ക് യോഗ്യത ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30.
Contact No: 9744018269, 7306126840
seerikottayam@gmail.com


Comments
Post a Comment