ശരിയത്ത് നിയമം അടിസ്ഥാനമാക്കിയുള്ള ജിമ്മുകളുമായി ഇസ്ലാമിസ്റ്റുകൾ

പാലക്കാട്:  ശരിയത്ത് നിയമം അടിസ്ഥാനമാക്കിയുള്ള ജിമ്മുകളുമായി ഇസ്ലാമിസ്റ്റുകൾ. ഇസ്ലാം ഫ്രണ്ട്ലി ജിം എന്ന പേരിലാണ് പുതിയ നീക്കം.


പാലക്കാട് പുതുനഗരത്താണ് ഇത്തരത്തിൽ ജിം സ്ഥാപിക്കുന്നത്. യുഡിഎഫ് ഭരണത്തിന്റെ വലിയൊരു നേട്ടമായി വേണം ഇതിനെ കണക്കാക്കുവാൻ.

കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ആയ ജിം ആണ് ഇതെന്നാണ് ഉടമ പറയുന്നു. 15 വർഷമായി പ്രവർത്തിക്കുന്ന ജിം ആണ് ഇസ്ലാം ഫ്രണ്ട്ലി ജിം ആക്കി മാറ്റുന്നതെന്നും സോഷ്യൽ മീഡിയയിൽ പറയുന്നു. ജിമ്മിന്റെ ഉടമ നവമാധ്യമങ്ങളിലാണ് ഇസ്ലാം ഫ്രണ്ട്ലി ജിം സ്ഥാപിക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്. ഇസ്ലാമിക നിയമങ്ങൾക്ക് അനുസരിച്ച് ആയിരിക്കും ജിം പ്രവർത്തിക്കുക. പാട്ട് ഉണ്ടാവില്ല.


ഇസ്ലാമിക നിയമങ്ങൾക്ക് അനുസരിച്ച് ആയിരിക്കും ജിം പ്രവർത്തിക്കുക. പാട്ട് ഉണ്ടാവില്ല. ഔറത്തുകൾ മറച്ചിരിക്കണം, അതായത് ഹിജാബ് അടക്കം ധരിച്ച് ശരീരം മുഴുവൻ മൂടിയായിരിക്കണം ജിമ്മിൽ വർക്കൗട്ട് ചെയ്യേണ്ടത്.  സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ആയിരിക്കില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയമായിരിക്കും എന്നും  ഇതിൽ പറയുന്നുണ്ട്. ഈ നിയമങ്ങൾ അനുസരിച്ച് മറ്റ് മതക്കാർക്കും വേണമെങ്കിൽ ജിമ്മിലേക്ക് വരാമെന്നും സോഷ്യൽ മീഡിയയിൽ പറയുന്നു. പത്തുവർഷത്തിനുശേഷം ജമാഅത്ത് ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണയോടെ ഭരണം പിടിച്ച കോൺഗ്രസും മുഖ്യമന്ത്രി വി.ഡി സതീശനും കേരളത്തിൽ വരുത്തിയ വലിയൊരു മാറ്റമായി വേണം ഇതിനെ കാണാൻ

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി