വെള്ളികുളം പള്ളിയിൽ വണക്കമാസ സമാപനം ഭക്തിസാന്ദ്രമായി
വെള്ളികുളം: സെൻറ് ആൻറണീസ് പള്ളിയിൽ മാതാവിൻ്റെ വണക്കമാസ സമാപനം ഭക്തിസാന്ദ്രമായി.വിശുദ്ധ കുർബാനക്കുശേഷം കിഴക്കൻ മലയോര മേഖലയിലെ പ്രശസ്തമായ ഗ്രോട്ടോയായ മരിയൻ ഗ്രോട്ടോയിലേക്ക് ആഘോഷമായ ജപമാല പ്രദക്ഷിണം നടത്തി.
ഇടവകയിലെ മാതൃവേദി അംഗങ്ങൾ മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചു. ജപമാല പ്രാർത്ഥന,വണക്കമാസ പ്രാർത്ഥന ലദീഞ്ഞ് എന്നിവയ്ക്ക് വികാരി ഫാ.സ്‌കറിയ വേകത്താനം നേതൃത്വം നൽകി.തുടർന്ന് നേർച്ച വിതരണം നടത്തി.നൂറുകണക്കിനാളുകൾ പങ്കെടുത്ത വണക്കമാസ സമാപനത്തിന് ബേബി കരോട്ടുപുള്ളോലിൽ, ജോർജ് ഇരുവേലിക്കുന്നേൽ, ചാർലി കൊല്ലി കൊളവിൽ, ബിജു മുതലക്കുഴിയിൽ,സണ്ണി കണിയാംകണ്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഇടവക വികാരിയായിരുന്ന ഫാ. ഗീവർഗീസ് ചെല്ലങ്കോട്ടച്ചന് ദർശനം കിട്ടി ഉണ്ടാക്കിയ ഗ്രോട്ടോയാണിത്.80 വർഷത്തെ പഴക്കമുള്ള ഈ ഗ്രോട്ടോയിലെ അത്ഭുത നീരുറവയുടെ സാന്നിധ്യം സൗഖ്യം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. പല സിനിമകളിലും നിറഞ്ഞുനിൽക്കുന്ന ഈ ഗ്രോട്ടോയിൽ നിരവധി തീർത്ഥാടകർ സന്ദർശനത്തിന് എത്തുന്നു.

Comments
Post a Comment