ഫാദർ മൈക്കിൾ പനച്ചിക്കൽ (77) അന്തരിച്ചു

 


തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ..." ഉൾപ്പെടെ മലയാളികളുടെ മനസ്സിൽ പതിഞ്ഞ എഴുനൂറിലധികം ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവും പ്രമുഖ ധ്യാനഗുരുവുമായ ഫാദർ മൈക്കിൾ പനച്ചിക്കൽ (77) കോട്ടയത്ത് അന്തരിച്ചു. കത്തോലിക്കാ സഭയിലെ പ്രമുഖ സന്യാസ സമൂഹമായ വിൻസെൻഷ്യൻ സഭാംഗമാണ്.

കാൻസർ ബാധിതനായി കോട്ടയം അടിച്ചിറ പ്രിസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

സംസ്കാര ചടങ്ങുകൾ വരുന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ വെച്ച് നടക്കും. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട വൈദിക ജീവിതത്തിലൂടെ വചനപ്രഘോഷകൻ, എഴുത്തുകാരൻ, നാടകകൃത്ത്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി