സങ്കീര്‍ത്തനങ്ങള്‍ 6 : 1-10


കര്‍ത്താവേ, കോപത്തോടെ എന്നെ ശകാരിക്കരുതേ! ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ!

കര്‍ത്താവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു, എന്നോടു കരുണതോന്നണമേ! കര്‍ത്താവേ, എന്‍റെ അസ്ഥികള്‍ ഇളകിയിരിക്കുന്നു, എന്നെ സുഖപ്പെടുത്തണമേ!

എന്‍റെ ആത്മാവ് അത്യന്തം അസ്വസ്ഥമായിരിക്കുന്നു; കര്‍ത്താവേ, ഇനിയും എത്രനാള്‍! 

കര്‍ത്താവേ, എന്‍റെ ജീവന്‍ രക്ഷിക്കാന്‍ വരണമേ! അങ്ങയുടെ കാരുണ്യത്താല്‍ എന്നെ മോചിപ്പിക്കണമേ!

മൃതരുടെ ലോകത്ത് ആരും അങ്ങയെ അനുസ്മരിക്കുന്നില്ല; പാതാളത്തില്‍ ആര് അങ്ങയെ സ്തുതിക്കും? 

കരഞ്ഞുകരഞ്ഞു ഞാന്‍ തളര്‍ന്നു,

രാത്രിതോറും ഞാന്‍ കണ്ണീരൊഴുക്കി,

എന്‍റെ തലയണ കുതിര്‍ന്നു,

കണ്ണീരുകൊണ്ട് എന്‍റെ കിടക്ക നനഞ്ഞു.

ദുഃഖംകൊണ്ട് എന്‍റെ കണ്ണുമങ്ങുന്നു;

ശത്രുക്കള്‍ നിമിത്തം അതു ക്ഷയിക്കുന്നു.

അധര്‍മികളേ, എന്നില്‍ നിന്ന് അകന്നുപോകുവിന്‍; കര്‍ത്താവ് എന്‍റെ വിലാപം കേട്ടിരിക്കുന്നു. 

കര്‍ത്താവ് എന്‍റെ യാചന ശ്രവിക്കുന്നു; അവിടുന്ന് എന്‍റെ പ്രാര്‍ഥന കൈക്കൊള്ളുന്നു. 

എന്‍റെ സകല ശത്രുക്കളും ലജ്ജിച്ചു പരിഭ്രാന്തരാകും; അവര്‍ ക്ഷണത്തില്‍ അവമാനിതരായി പിന്‍വാങ്ങും.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി