സങ്കീര്‍ത്തനങ്ങള്‍ 11 : 1-7
ഞാന്‍ കര്‍ത്താവില്‍ അഭയം തേടുന്നു; പക്ഷിയെപ്പോലെ പര്‍വതങ്ങളില്‍പോയി ഒളിക്കുക എന്ന് നിങ്ങള്‍ക്കെന്നോട് എങ്ങനെ പറയാന്‍ കഴിയും?
നിഷ്കളങ്കഹൃദയരെ ഇരുട്ടത്തെയ്യാന്‍ വേണ്ടി ദുഷ്ടന്‍മാര്‍ വില്ലുകുലച്ച് അമ്പു തൊടുത്തിരിക്കുന്നു.
അടിത്തറ തകര്‍ന്നാല്‍ നീതിമാന്‍ എന്തുചെയ്യും?
കര്‍ത്താവു തന്‍റെ വിശുദ്ധ മന്ദിരത്തിലുണ്ട്; അവിടുത്തെ സിംഹാസനം സ്വര്‍ഗത്തിലാണ്. അവിടുത്തെ കണ്ണുകള്‍ മനുഷ്യമക്കളെ കാണുന്നു; അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
കര്‍ത്താവു നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു; അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്നു വെറുക്കുന്നു.
ദുഷ്ടരുടെമേല്‍ അവിടുന്നു തീക്കനലും ഗന്ധകവും വര്‍ഷിക്കും; അവരുടെ പാനപാത്രം നിറയെ ഉഷ്ണക്കാറ്റായിരിക്കും.
കര്‍ത്താവു നീതിമാനാണ്; അവിടുന്നു നീതിയുക്തമായ പ്രവൃത്തികള്‍ ഇഷ്ടപ്പെടുന്നു; പരമാര്‍ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.

Comments
Post a Comment