സർക്കാരിൻ്റെ മദ്യ നയത്തിന് ഏറ്റ തിരിച്ചടി

 സർക്കാരിൻ്റെ മദ്യ നയത്തിന് ഏറ്റ തിരിച്ചടി : കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി


കൊച്ചി: സർക്കാരി ൻ്റെ ജനദ്രോഹപരമായ മദ്യനയത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് നിയമസഭ തിരത്തെടുപ്പിൽ പ്രതിഫലിച്ചതെന്ന് കെ സി ബി സി മദ്യ- ലഹരി വിരുദ്ധസമിതി.

നാടുനീളെ മദ്യശാലകൾ തുടങ്ങാനുള്ള സർക്കാർ നീക്കത്തിന് ഏറ്റ ജനങ്ങളുടെ പ്രതിഷേധമാണ് തിരത്തെടുപ്പ് ഫലത്തിലൂടെ ഉണ്ടായത്.

സംസ്ഥാനത്തെ 14 ജില്ലകളിലും പ്രതിഫലിച്ചതെന്ന് കെസിബിസി മദ്യ- ലഹരി വിരുദ്ധ സമിതി എറണാകുളം -അങ്കമാലി മേജർ അതിരൂപത പ്രസിഡൻറ് കെ എ പൗലോസ്, ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.

തൊഴിലാളികളുടെ പോക്കറ്റടിച്ച് മാറ്റുന്ന കുടുംബങ്ങളുടെ ഗതികേടിനെ ഗൗനിക്കാത്ത സർക്കാർ നിലപാടിനെതിരെ കൊടിയുടെ നിറം നോക്കാതെ മനുഷ്യ നന്മ മാത്രം നോക്കിഒരുമിച്ച് ഇതിനെതിരെ പോരാടിയ വോട്ടർമാരെ സമിതി നേതാക്കൾ അഭിനന്ദിച്ചു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി