പുതുപ്പള്ളി പെരുന്നാളിന് തിരക്കേറി

 പുതുപ്പള്ളി : സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിന്റെ പ്രധാന ദിനങ്ങളിലേക്ക് കടന്നതോടെ വൻ ജനത്തിരക്ക്. മെയ് 5, 6 ,7 തീയതികളിലാണ് പ്രധാന തിരുനാൾ .


മെയ് അഞ്ചിന് രാവിലെ എട്ടിന് മൂന്നിന്മേൽ കുർബാനയ്ക്ക് ഗീവർഗീസ് മാർ പക്കോമിയോസ് മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് വിവിധ കുരിശടികളിൽ നിന്നുള്ള പുതുപ്പള്ളി തീർത്ഥാടനം നടക്കും.  മെയ് 6 ന് അഞ്ചിന്മേൽ കുർബാനയെതുടർന്ന് 11ന് പൊന്നിൻ കുരിശ് മദ്ബഹായിൽ സ്ഥാപിക്കും. ഉച്ചയ്ക്ക് രണ്ടിന് വിറകടിൽ ഘോഷയാത്ര, രാത്രി ഏഴിന് യാക്കോബ് റമ്പാൻ ഗീവർഗീസ് സഹദാ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് പ്രദക്ഷിണം.

 പ്രധാന പെരുന്നാൾ ദിനമായ മെയ് 7ന് പുലർച്ചെ ഒന്നിന് വെച്ചൂട്ടിനുള്ള അരീടിയിൽ ചടങ്ങ്. രാവിലെ എട്ടിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യുസ് തൃതിയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒമ്പതിന്മേൽ കുർബാന. തുടർന്ന് വെച്ചൂട്ട് നേർച്ചസദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറൂണും നടക്കും. ഉച്ചയ്ക്ക് രണ്ടിന് പ്രദക്ഷിണം വൈകിട്ട് നാലിന് നേർച്ച വിളമ്പ്


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി