വാഗമൺ കുരിശുമലയിൽ നാളെപുതുഞായർ തിരുനാൾ

 വാഗമൺ: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വാഗമൺ കുരിശുമലയിൽ നാളെ (ഏപ്രിൽ 12) പുതുഞായർ തിരുനാൾ ആഘോഷിക്കും. തിരുനാൾ ദിനത്തിൽ മലമുകളിലെ ദേവാലയത്തിൽ  വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയും വചനസന്ദേശവും ഉണ്ടായിരിക്കും.


രാവിലെ 06:30: ഫാ. പോൾ ചിറപ്പുറത്ത് (OFM Cap.) രാവിലെ 08:30: ഫാ. രനീഷ് (ലത്തീൻ ക്രമം) ഉച്ചയ്ക്ക് 12:00: ഫാ. ജോസഫ് ചെറുകരക്കുന്നേൽ ഉച്ചകഴിഞ്ഞ് 02:30: ഫാ. സെബാസ്റ്റ്യൻ എട്ടുപാറയിൽ വൈകുന്നേരം 04:00: ഫാ. ആന്റണി വാഴയിൽ അന്നേദിവസം രാവിലെ 10 മണിക്ക് കല്ലില്ലാകവലയിൽ പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കുകയും വചനസന്ദേശം നൽകുകയും ചെയ്യും.തീർത്ഥാടകർക്കുള്ള നിർദ്ദേശങ്ങൾ: പുതുഞായർ തിരുനാളിനോടനുബന്ധിച്ച് കുരിശുമലയിൽ എത്തുന്ന തീർത്ഥാടകർ തിരക്ക് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള വോളിന്റേഴ്സിന്റെയും പോലീസ് അധികാരികളുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി