ദീപികയുടെ അഭിപ്രായം സഭയുടെ അഭിപ്രായമാണെന്ന് പിതാക്കന്മാർ പറയട്ടെ: ഷോൺ ജോർജ്

 പാലാ: തനിക്കെതിരെ നിലകൊണ്ടത് സഭയല്ല, ദീപികയാണെന്ന് ഷോൺ ജോർജ്.ദീപികയിൽ സ്വകാര്യ നിക്ഷേപമുള്ളതുകൊണ്ട് തന്നെ ഒരിക്കലും ദീപിക സഭയുടെ മുഖപത്രമല്ല. സ്വകാര്യ നിക്ഷേപകരുടെയും പരസ്യദാതാക്കളുടെയും താൽപര്യം സംരക്ഷിച്ചു കൊണ്ടാണ് ദീപിക ഇത്തരം ലേഖനങ്ങൾ പടച്ചുവിടുന്നത്.


എഫ് സി ആർ എ വിഷയത്തിൽ സഭ ആകുലത അറിയിച്ചയുടൻ ആ പ്രശ്നത്തിൽ ഇടപെടുകയും ബില്ല് അവതരണം നീട്ടിവെക്കുകയും ചർച്ചയ്ക്ക് വേദിയൊരുക്കുകയും ചെയ്തു. കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ദീപിക പെരുമാറുമ്പോൾ പറയാതിരിക്കാനാവില്ല
.ദീപികയുടെ നിക്ഷേപകർ ആരൊക്കെയാണെന്നും കഴിഞ്ഞ ആറുമാസത്തിനിടയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എത്ര പരസ്യം ദീപിക കൈപ്പറ്റിയിട്ടുണ്ട് എന്നറിയാനും തനിക്ക് താല്പര്യമുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. ദീപിക ഉപദ്രവിക്കുന്നത് ബിജെപിയെ ആണെങ്കിലും അത് തന്നെ ബാധിക്കുന്നുണ്ട്. പക്ഷേ പാലായിൽ അത് ബാധകമാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


പാർട്ടിക്കുള്ളിൽ സഭയുടെ മുഖമായി നിൽക്കുകയും സഭയ്ക്കുവേണ്ടി ശബ്ദിക്കുകയും ചെയ്യുന്ന ആളാണ് താൻ.സഭയ്ക്കുവേണ്ടി തങ്ങൾ പാർട്ടിയ്ക്കുള്ളിൽ സംസാരിക്കുമ്പോൾ തങ്ങളോട് സഭ ഇതാണല്ലോ ചെയ്യുന്നത് എന്ന് തിരിച്ചു ചോദിച്ചാൽ താൻ എന്തു മറുപടി പറയും? രണ്ടാഴ്ചയായി ദീപിക വല്ലാത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്.സഭയുടെ മുഖപത്രമാണെങ്കിൽ സഭയുടെ നിലപാടിൽ നിൽക്കണം. അതുകൊണ്ടുതന്നെ ദീപിക സഭയുടെ മുഖപത്രം ആണെന്ന് പറയാൻ വയ്യ.ദീപികക്ക് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ സഭയുടെ മുഖപത്രം എന്ന പേരിൽ പറയാൻ സാധിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു.

ദീപികയുടെ അഭിപ്രായം സഭയുടെ അഭിപ്രായമാണെന്ന് പിതാക്കന്മാർ പറയട്ടെ. എത്രയോ തവണ ദീപികയുടെ നിലപാടിനെ പിതാക്കന്മാർക്ക് തിരുത്തേണ്ടി വന്നിട്ടുണ്ട് ! തുടർച്ചയായി തനിക്കും പാർട്ടിക്കും എതിരെ ആക്രമണം നടത്തുന്ന പത്രത്തെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. സഭ നിലപാട് എടുക്കുന്ന കാര്യങ്ങളിൽ ബിജെപി തീരുമാനങ്ങൾ എടുക്കുമ്പോൾ തങ്ങളുടെ അഭിപ്രായമാണ് സ്വീകരിക്കുന്നതെന്നും സഭയുടെ നിയന്ത്രണത്തിലാണെങ്കിൽ ദീപിക പോലെയുള്ള മാധ്യമങ്ങളെ നിയന്ത്രിക്കാൻ സഭ തയ്യാറാകണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി