പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കാൽ കഴുകൽ ശുശ്രൂഷ നടത്തികർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ.

 പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കാൽ കഴുകൽ ശുശ്രൂഷ; വിനയത്തിന്റെ മാതൃക പകർന്ന് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ.

തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ നടന്ന പെസഹാ വ്യാഴാഴ്ചയിലെ കാൽ കഴുകൽ ശുശ്രൂഷകൾക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും, തിരുവനന്തപുരം മേജർ അതിഭദ്രാസനാധ്യക്ഷനുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു.


തിരുവനന്തപുരം അതിഭദ്രാസന സഹായമെത്രാൻ അഭിവന്ദ്യ യൂഹാനോൻ മോർ അലക്‌സിയോസ് എപ്പിസ്കോപ്പ സഹകാർമ്മികനായിരുന്നു.

ഗുരു ശിഷ്യന്മാരുടെ കാൽ കഴുകി വിനയത്തിന്റെ വലിയ സന്ദേശം നൽകിയതിന്റെ ഓർമ്മ പുതുക്കി, തിരുവനന്തപുരം വൈദിക ജില്ലയിലെ  വിവിധ ഇടവകകളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ കാലുകൾ കാതോലിക്കാ ബാവാ തിരുമേനി  കഴുകി ചുംബിച്ചു.

 കത്തീഡ്രൽ വികാരി വെരി റവ. ഫാ. ജോൺ വിളയിൽ, സഹവികാരി ഫാ. ജോബിൻ പൂവണ്ണത്തിൽ എന്നിവർ ശുശ്രൂഷകൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി