സന്മനസ്സ് ജോർജിന് ആദരാഞ്ജലിയർപ്പിച്ച് പാലാ പ്രസ്സ് ആൻഡ് മീഡിയ സെൻറർ
പാലായിലെ കാരുണ്യ - സാമൂഹിക- സാംസ്കാരിക മേഖലയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്ന സന്മനസ്സ് ജോർജിന് അദ്ദേഹത്തിൻറെ മൃതസംസ്കാര വേളയിൽ പാലാ പ്രസ്സ് ആൻഡ് മീഡിയ സെന്ററിന്റെ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രസിഡൻറ് സാംജി പഴേപറമ്പിൽ പൂച്ചെണ്ട് സമർപ്പിക്കുന്നു.
സെക്രട്ടറി അനിൽ ജെ തയ്യിൽ,വൈസ് പ്രസിഡൻറ് ആർ വി തോമസ്,സെൻറർ കോർഡിനേറ്റർ സന്തോഷ് മണർകാട്ട് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ബഹുമാനപ്പെട്ട സന്മനസ്സ് ജോർജ് കടന്നു പോയെങ്കിലും അദ്ദേഹം അവശേഷിപ്പിച്ച നന്മകൾ എക്കാലവും നിലനിൽക്കുമെന്നും അദ്ദേഹത്തിൻറെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങൾക്കും മറ്റെല്ലാവർക്കും ഒപ്പം തങ്ങളും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പാലാ പ്രസ്സ് ആൻഡ് മീഡിയ സെൻറർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.


Comments
Post a Comment